“നീ എന്റെ കൂടെ നിൽക്കില്ലേ? ഞാൻ എന്ത് ഡിസിഷൻ എടുത്താലും”
“ഉറപ്പ് ..ഇതൊക്കെ ആന്റി ചെയ്യുന്നത് ഞങ്ങളെ രക്ഷപ്പെടുത്താൻ ആണല്ലോ എന്നോർക്കുമ്പം…”
“അങ്ങനെയൊന്നും നീ എന്നെപ്പറ്റി ഓർക്കേണ്ട,”‘ ആനി ചിരിച്ചു.
“എന്റെ ലൈഫിൽ എനിക്ക് എല്ലാ ഭാഗ്യവും എനിക്ക് തന്നത് ചേട്ടായിയാ . …അല്ലേൽ വേണ്ട ..അതൊന്നും പറഞ്ഞ് ഞാൻ നിന്റെ മുമ്പിൽ സെന്ററി ആകുന്നില്ല…”
അവൾചിരിച്ചു.
“അതൊക്കെ പോട്ടെ!” അവൾ എഴുന്നേറ്റു.
“നീയിപ്പം പോയി കൊറച്ച് ബീഫോ കോഴിയോ മേടിച്ചോണ്ട് വാ..ഇന്ന് ഒന്ന് കൂടണം …ആ ഗെറ്റ്ടുഗെതറിൽ ആണ് നീ ചോദിച്ച കുറച്ച് ചോദ്യങ്ങൾക്ക് അൽപ്പം കുറച്ച് മറുപടി ഞാൻ തരാൻ പോകുന്നത്!”
കറിയാച്ചന് ഒന്നും മനസ്സിലായില്ല. എങ്കിലും മേശവലിപ്പ് തുറന്ന് താക്കോലെടുത്ത് അവൻ ആനിയോടൊപ്പം വാതിൽക്കലേക്ക് ചെന്ന് പുറത്തിറങ്ങി.
“വോഡ്ക ഇരുപ്പില്ലേടാ?”
കറിയാച്ചൻ സ്റ്റുഡിയോ പൂട്ടുമ്പോൾ ആനി ചോദിച്ചു.
“അന്ന് രണ്ട് ഫുള്ളല്ലേ വാങ്ങിയേ? അതിൽ ഒന്നല്ലേ അന്നെടുത്തുള്ളൊ?ബാക്കിയൊന്നിരുപ്പുണ്ട്..എന്നാ വേണോ ഒന്നും കൂടെ?”
“പോടാ!” ആനി അവന്റേതോളിൽ അടിച്ചു.
“നമ്മള് നാല് പേര് മാത്രവല്ലേ ഒള്ളൂ? അല്ലാതെ നാട്ടുകാര് മൊത്തം ഒന്നും ഇല്ലല്ലോ..”
“എന്നും ഈ കുടീം ആഘോഷോം!” എമിലി രണ്ടാമത്തെ ഗ്ളാസ് എടുത്തുകൊണ്ട് പറഞ്ഞു. വൈകിട്ട് അറായപ്പോൾ വീടിന്റെ ഇടത് വശത്തെ മാവിന്റെ ചുവട്ടിൽ ഇട്ട് , ഗസലിന്റെ നേർത്ത ശബ്‌ദത്തിന്റെ തലത്തിൽ വട്ടത്തിൽ ഇരിക്കുകയായിരുന്നു നാലു പേരും . എമിലി ആദ്യം ഞാനില്ലന്ന് പറഞ്ഞെങ്കിലും ആനി അവളെ ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു .
“ആനീ,നീ ചുമ്മാ ഒരുപാട് കാശ് ഒക്കെ ഇങ്ങനെ വലിച്ചെറിയുന്നുണ്ട് കേട്ടോ!”
“എന്നിട്ട് മമ്മി സൂപ്പർ ആയി കുടിക്കുന്നുണ്ടല്ലോ! നല്ല ഹൈ ഫൈ സൊസൈറ്റി ലേഡികളെപ്പോലെ!” കറിയാച്ചൻ പറഞ്ഞു.
“അതെന്നാ ചേട്ടായി, നമ്മുടെ മമ്മിയെക്കെന്നാ കൊറവ്?”
അന്നമ്മ ചോദിച്ചു.
“സുന്ദരിയല്ലേ? ഒരു സൊസൈറ്റി ലേഡി ഒക്കെ ആകാനുള്ള എല്ലാ ക്വളിഫിക്കേഷനും ഉണ്ട്.ഹൈ ഫൈ അല്ല ..ഹൈയെസ്റ്റ് ഫൈയ്യാ മമ്മി…അല്ലെ ആന്റി?”
“ഫസ്റ്റ് പാർട്ടിയോടാ ചോദിക്കുന്നെ?”
കവിളിൽ ഒന്ന് തലോടിക്കൊണ്ട് എമിലി പറഞ്ഞു.
“അതും അകത്തൊള്ളത് എല്ലാം പൊറത്ത് കാണിച്ചിട്ട് നടക്കാൻ ഒരു വേഷമോം ഇല്ലാത്ത “ആനിയോട്!”
എല്ലാവരും ചിരിച്ചു.
“അത് പിന്നെ വീടിനകത്തല്ലേ മമ്മി,”
അന്നമ്മ പറഞ്ഞു.