“എടാ കറിയാപ്പി ഫ്രിഡ്‌ജീന്ന് മറ്റേ സാധനം എടുക്കെടാ…ഞാൻ ദാ ഇപ്പൊ വന്നു…”
അത് പറഞ്ഞ് ആനി അകത്തേക്ക് കയറി.
“ഓ!””’ അന്നമ്മ ഉറക്കെ ചിരിച്ചു .””അത് ഞാനങ്ങ് മറന്നു ആന്റി…”
അന്നമ്മ ഉടനെ ഫ്രിഡ്ജ് തുറന്ന് സ്മിർനോഫ് വോഡ്കയുടെ ഒരു ഫുൾ ബോട്ടിലെടുത്തു മേശപ്പുറത്ത് വെച്ചു.
പിന്നെ ഐസ് ബോക്സ് തുറന്ന് ഒരു സ്പൂണെടുത്ത് കുറച്ച് ക്യൂബുകൾ അവൾ പാത്രത്തിലേക്ക് അടർത്തിയിട്ടു.നാല് ഗ്ളാസുകളും തണുത്ത വെള്ളവുമെടുത്തു.
“എടീ അതിനാത്ത് സോഡയുമുണ്ട്,”‘ കറിയാച്ചൻ പറഞ്ഞു.
“ഇതെന്തിനാടി നാല് ഗ്ളാസ്സ്?”” തീർത്തും അനിഷ്ടം നിറഞ്ഞ ശബ്ദത്തോടെ എമിലി ചോദിച്ചു.
“നമ്മള് നാല് പേരില്ലേ മമ്മി?”” അന്നമ്മ തികച്ചും സ്വാഭാവികമെന്നോണം പറഞ്ഞു.
“ആഹാ! ഞമ്മള് ഞാല് പേര്!””എമിലി അവളുടെ നേരെ കയ്യോങ്ങി.
“പെണ്ണെ നീ എന്റെ കയ്യീന്ന് മേടിക്കും കേട്ടോ…രണ്ട് ഗ്ളാസെടുത്ത് മാറ്റിവെച്ചേരെ..ഇവിടെയിപ്പം അതിന്റെ ആവശ്യം ഒന്നുമില്ല ..പെണ്ണങ്ങ് വളന്ന് വളന്ന് കള്ളുകുടി വരെ എത്തിയോ? കൊള്ളാല്ലോ!”
“എന്റെ ചേച്ചീ…”
ആ സംസാരം കേട്ട് ആനി പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
ഇട്ടിരുന്ന ഷോട്ട്സ് മാറി അവൾ മുട്ടൊപ്പമെത്തുന്ന ഒരു സ്കർട്ടിലേക്ക് മാറിയിരുന്നു. കൊഴുത്ത കാലുകളിലേക്ക് നോക്കി കറിയാച്ചൻ ഉമിനീരിറക്കി. അത് കണ്ട് ആനി പുഞ്ചിരിച്ചു.
“ഇത് വോഡ്കയാന്നെ! അല്ലാതെ പട്ടച്ചാരായം ഒന്നുവല്ല…അതും തനി റഷ്യൻ! ഇമ്പോർട്ടഡ്!”
“എന്നാ കുന്തവാണേലും വേണ്ട!””
“ആഹാ! അതുകൊള്ളാം…! എടീ അന്നാമ്മേ നീയെങ്ങോടാ ആ ഗ്ളാസ് തിരിച്ചു കൊണ്ടുപോകുന്നെ! ഇങ്ങോട്ട് കൊണ്ടുവാടി…!
അന്നാമ്മ ചിരിച്ചുകൊണ്ട് തിരികെ വന്ന് നാല് ഗ്ളാസുകളും മേശപ്പുറത്ത് വെച്ച് എമിലിയെ നോക്കി.
“ഇവിടം വിട്ടുപോയോരുടെ ആത്മാവ് സങ്കടപ്പെടാതെ ഇരിക്കണവെങ്കിൽ അവര് ആരൊക്കെയാണോ വിട്ടുപോയെ അവര് സന്തോഷത്തോടെയിരിക്കുന്നത് കാണണം…”
ആനി പറഞ്ഞു. അപ്പോൾ എല്ലാവരുടെയും മുഖങ്ങൾ മ്ലാനമായി. പ്രത്യേകിച്ച് എമിലിയുടെ.
“അത്കൊണ്ട് ഈ നാല് ചുമരിനകത്ത് എന്തും നമുക്ക് ചെയ്യാം…ചിരിപ്പിക്കുന്ന ,സന്തോഷിപ്പിക്കുന്ന, ദുഖത്തെ മറയ്ക്കുന്ന എന്തും ..കേട്ടോടാ കറിയാപ്പി…”
ആനി നാല് ഗ്ളാസുകളിലേക്കും വോഡ്ക പകർന്നു. സോഡ മിക്സ് ചെയ്തു. ഐസ് ക്യൂബുകളിട്ടു. എന്നിട്ട് ഒരു ഗ്ളാസ്സെടുത്ത് എമിലിയ്ക്ക് നീട്ടി.