താളം തെറ്റിയ താരാട്ട് 2 [Mandhan Raja] [Smitha]

Posted by

“:”അത് പിന്നെയാന്റി ..ഇത് റൊമാൻസാ … “‘

“‘അതിനെന്നാ ഇത്ര മറയ്ക്കാൻ ഉള്ളത് ?”’

“‘അത് പിന്നെ ..അവരിച്ചിരി ഹോട്ടായിട്ടുള്ളത് വേണോന്ന് പറഞ്ഞു .അവർക്ക് പ്രൈവറ്റായി സൂക്ഷിക്കാൻ “‘

“‘ ഓ .. ഹോട്ട് ആയിട്ടോ .. എടാ .. കഴിഞ്ഞ ദിവസം അവിടെ വാട്സ് ആപ്പ് ഗ്രൂപ്പിലൊക്കെ സേവ് ദി ഡേറ്റ് എന്ന് പറഞ്ഞു ഒരു കപ്പിൾസിന്റെ രണ്ടുമൂന്ന് ഫോട്ടോസ് വന്നു .എന്നാ ഹോട്ടാ അതൊക്കെ .അതൊക്കെ വെച്ചുനോക്കുമ്പോൾ നിന്റെയീ ഉണക്ക സ്റ്റുഡിയോയിൽ എന്താ ..”‘

“‘ ഒന്ന് പോ ആന്റീ .. കുഗ്രാമത്തിൽ ആണേലും അത്യാവശ്യം വർക്ക് ഒക്കെയുണ്ട് എനിക്ക് . ഇതേയ്‌ പബ്ലിസിറ്റി കൊണ്ട് കിട്ടുന്നതാ പേരൊക്കെ . “‘

“‘ ഇത് നോക്കടാ .. ഇതാണാ ഫോട്ടോ ?”’ ആനി മൊബൈലിൽ ആ കപ്പിൾസിന്റെ ഫോട്ടോസ് എടുത്തവന്റെ നേരെ നീട്ടി .

“‘ കർത്താവെ … ഇതിവരാ ..ഞാനെടുത്ത ഫോട്ടോസാ …ദൈവമേ ..അവരെന്നെ കൊല്ലും “” ഫോട്ടോസ് കണ്ട കറിയാച്ചൻ ഞെട്ടിപോയി .

“‘ ആന്റി കണ്ടോ നമ്മുടെ സ്റുഡിയോടെ പേര് ..”‘താരാട്ട് “” എന്ന് “”

“‘ കർത്താവെ .. ഇതെങ്ങനെ ലീക്കായി . നിനക്ക് പണിയാകുമോടാ കറിയാച്ചാ “”‘ ആനിക്കും അൽപം ഭയം തോന്നി .

“‘ഞാനൊന്ന് വിളിച്ചു നോക്കട്ടെ അവരെ “” കറിയാച്ചൻ പെട്ടന്ന് ഫോണെടുത്തുകൊണ്ട് വെളിയിലേക്കിറങ്ങി

ആനി സ്റ്റുഡിയോ മൊത്തമായൊന്ന് നോക്കി . ഇരിക്കുന്ന റൂമിൽ കറിയാച്ചന്റെ കമ്പ്യൂട്ടർ ടേബിളും ചെയറും , അതിനടുത്തായി ആനിയുടെ ചെയറും . ടേബിളിനപ്പുറം രണ്ടു ചെയറുകൾ വേറെയുണ്ട് .ആർക്കെങ്കിലും എഡിറ്റിംഗിൽ നിർദ്ദേശമോ സംശയമോ ഉണ്ടെങ്കിൽ പറയാനും സംസാരിക്കാനുമാണ് കറിയാച്ചന്റെ അടുത്തായിട്ടുള്ള ചെയർ .

തോമാച്ചൻ നേരത്തെ വാങ്ങിയിട്ടിരിക്കുന്ന ഒരു പഴയ വീടാണ് സ്റ്റുഡിയോ .വീട്ടിൽ നിന്ന് സ്റ്റുഡിയോയിലേക്ക് റോഡ് ഉണ്ടെങ്കിലും അതൽപം കറങ്ങിവരണം . എന്നാൽ നടപ്പ് വഴിയേ പോന്നാൽ അഞ്ചുമിനിറ്റ് വേണ്ട വീട്ടിലെത്താൻ . കുത്തനെ ഒരു കയറ്റമുണ്ടെന്ന് മാത്രം . ഓടിട്ട കെട്ടിടം . മൂന്ന് ചെറിയ മുറികളും അല്പം വലിയൊരു ഹാളും കിച്ചനും ബാത്റൂമും ഒക്കെ ചേർന്നതാണാ വീട് . പഴക്കം ഉള്ളത്കൊണ്ട് അത് പണയത്തിൽ അല്ല . അത് ഒന്ന് പൊളിച്ചുമേഞ്ഞു അത്യാവശ്യം ഫർണീഷിംഗ്‌ ഒക്കെ നടത്തിയാണ് കറിയാച്ചൻ സ്റുഡിയോ തുടങ്ങിയിരിക്കുന്നത് . കവലയിൽ നിന്ന് അല്പം മാറി ഇത്തിരി ഉള്ളിലേക്കാണ് സ്റ്റുഡിയോ എന്നുള്ളതാണ് അല്പം ദോഷം . വാടക കൊടുക്കണ്ട എന്ന കാരണത്താലും തന്റെ വർക്കുകൾ കൂടുതലും അഡ്വർടൈസിംഗിന്റെ സഹായത്താൽ ആയതിനാലുമാണ് കറിയാച്ചൻ ആ വീട് തന്നെ തിരഞ്ഞെടുത്തത് .

ആനി എഡിറ്റിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങി . മുൻവാതിൽ വീടിന്റെ പോലെയാണ് .ഉള്ളിലേക്ക് കടക്കുമ്പോൾ ചെറിയൊരു നീണ്ട ഹാൾ പോലെയുള്ള മുറി . അതിൽ ഒരു സ്റ്റീലിന്റെ സോഫ . അതിനു വലതുവശത്താണ് എഡിറ്റിംഗ് റൂം . എഡിറ്റിംഗ് റൂമിൽ നിന്നും മുൻവശത്തുനിന്നും നടുവിലത്തെ ഹാളിലേക്ക് വാതിലുണ്ട് . ആനി ആ ഹാളിലേക്ക് കയറി . നിലത്തു പച്ചയിൽ ചുവന്ന പൂക്കളുള്ള കാർപെറ്റ് വിരിച്ചിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *