”ഹൊ ആന്റിയെ ഇടിച്ച് ഞാന്‍ ചാവാഞ്ഞത് ഭാഗ്യം…” അനീറ്റയും വിട്ടുകൊടുത്തില്ല.
മിനി പ്രേയസി അനീറ്റയുടെ കവിളില്‍ പിടിച്ചൊരു നുള്ളു നുള്ളു.
”കൊച്ചുകാന്താരിയാണല്ലോ എനിക്കിഷ്ടായിട്ടോ…” മിനി പ്രേയസി പറഞ്ഞു.
ആള്‍ത്തിരക്കിനിടയിസും മിനി പ്രേയസിയുടെ കണ്ണുകള്‍ അനീറ്റയെ തിരയുകയായിരുന്നു. രണ്ട് ആണ്‍മക്കളുള്ള ആ അമ്മയ്ക്ക് അനീറ്റയില്‍ എന്തോ ഒരു മനസ്സുടക്കല്‍…
വിവാഹ വാര്‍ഷിക സല്‍ക്കാരത്തിന്റെ സമയത്ത് മിനി പ്രേയസി അനീറ്റയെ വിളിച്ച് തന്റെ അടുത്ത് ഇരുത്തി. അവളുടെ വിവരങ്ങളൊക്കെ അന്വേഷിച്ചു. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണെന്നും അമ്മ മരിച്ചുപോയെന്നും മൂത്ത ചേച്ചി കന്യാസ്ത്രീയായി പഠനത്തിലാമെന്നും അനീറ്റ മിനിയോട് പറഞ്ഞു. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആയ അച്ഛനും താനും മാത്രമാണ് വീട്ടിലുള്ളതെന്ന് അനീറ്റ പറഞ്ഞപ്പോള്‍ മിനി അവളെ തന്നോട് ചേര്‍ത്ത് ഇരുത്തി.
‘അനീറ്റമോള്‍ക്ക് മിനി ആന്റി ഒരു ഗോള്‍ഡന്‍ ഫ്യൂച്ചര്‍ തരാം. പക്ഷേ ആന്റി പറയുന്നത് കേള്‍ക്കണം… സമ്മതമാണോ… ‘
‘ഉം… ആന്റീ….’
‘ആന്റി അല്ല കോള്‍ മീ മമ്മി…. ഞാന്‍ അനീറ്റയുടെ മമ്മിയാണ് ഇന്ന് മുതല്‍… നാളെ വൈകുന്നേരത്തോടെ അനീറ്റയ്ക്ക് ഒരു ഫോണ്‍ കോള്‍ വരും. ആ വിളിക്കുന്ന ആളിനോട് നോ എന്ന് പറയരുത്. യേസ് എന്ന് മാത്രം പറയുക…. അനീറ്റയുടെ ലൈഫ് നാളെ മുതല്‍ വേറെ ലെവല്‍ ആയിരിക്കും… ഓകെ…’
‘യേസ് മമ്മീ…’ അനീറ്റ മിനി പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി. അവരുടെ കണ്ണുകള്‍ അനീറ്റയുടെ കിളുന്തു ശരീരത്തെ തുറിച്ചുനോക്കുകയായിരുന്നു.
(തുടരും)