എന്റെ ചേച്ചി കുട്ടിക്ക് എന്തിനാ കണ്ണെഴുതുന്നത്. ദേ നിന്റെ ഈ ഉണ്ടക്കണ്ണിന് അല്ലാതെ തന്നെ നല്ല കറുപ്പ് ഉണ്ടല്ലോ പെണ്ണേ.എഴുതി താ അച്ചൂട്ടാ… അവൾ ഒരു കൊച്ചുകുട്ടിയെ പോലെ വാശി പിടിച്ചു. പിന്നെ ഞാൻ കണ്ണും എഴുതി ക്കൊടുത്തു കൂടെ ഒരു പൊട്ടും. ആഹാ ഇപ്പൊ എന്റെ ചേച്ചിപെണ്ണിനെ കണ്ടാൽ ചെറുക്കൻ മാർ കൊത്തികൊണ്ടു പോകും. മഹ്മ് മതി മതി…. മുണ്ടെടുത്ത് ഉടുത്തെ.. ദേ ചേച്ചി ഷർട്ട് വേടിച്ചു വച്ചിട്ടുണ്ട്. പിന്നെ അവൾ വാങ്ങിയ ഷർട്ടും ഇട്ട് റൂം തുറന്ന് ഇറങ്ങി താഴ്ത്തേക്കു പോയി. അല്ല ഇത് കെട്ടിയവനും കെട്ടിയവളും കൂടി എങ്ങോട്ടാ…. അമ്മായിയുടെ വക ചോദ്യം. അതെ അമ്മായി ഇവളെ ഞാൻ കല്യാണം കഴിക്കാൻ കൊണ്ടു പോകുവാ… അമ്മാ അമ്മക്ക് സമ്മതം ആണോ? പിന്നെ അമ്മക്ക് പൂർണ്ണ സമ്മതം. പോടാ ചെക്കാ വാ സമയം രണ്ട് ആയി അവൾ എന്നെയും വലിച്ചു കൊണ്ടു കാറിനു അടുത്തേക്ക് പോയി. അപ്പൊ വണ്ടി നേരെ നമ്മുടെ സ്ഥിരം റെസ്റ്റാറന്റിലേക്ക് വിട്ടോ. അപ്പോളും അവൾ കാര്യം എന്താണെന്നു പറഞ്ഞില്ല. അച്ചൂട്ടാ എന്നും പറഞ്ഞു അവൾ എന്റെ കൈയും പിടിച്ചു എന്റെ തോളിൽ തലചായിച്ചു ഇരുന്നു. അവളുടെ മുഖത്തു ചെറിയ ഒരു ടെൻഷൻ ഉണ്ട്. അങ്ങിനെ വണ്ടി റെസ്റ്റാറന്റിൽ എത്തി വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് കയറി. അവൾ ആരെയോ കണ്ണുകൊണ്ടു തിരയുന്നുണ്ട്. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു. വാ കുട്ടാ നമുക്ക് അകത്തേക്ക് പോകാം. അങ്ങിനെ ഞങ്ങൾ അകത്തേക്ക് കയറി. ങേ അഭിഏട്ടൻ എന്താ ഇവിടെ. എന്തെക്കയോ അവ്യക്തമായ സീനുകൾ ഒരു സിനിമയിലെന്നപോലെ എന്റെ മനസ്സിൽക്കൂടി ഓടി പോയി….
തുടരും…
തുടരും…