അച്ചു ആണ് അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. വന്നു വന്നു അവൻ ഭയങ്കര നിർബന്ധം ആയിട്ടു വരുവാ.അച്ചൂ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ.. മഹ്മ് ചോദിച്ചോ.. നമുക്ക് ഇനി ഒരു കുട്ടി ഉണ്ടായാൽ അച്ചു എന്റെ മോനെ സ്നേഹിക്കുമോ അതോ? അതെന്താ ഇത്ത അങ്ങിനെ ചോദിച്ചേ… നമുക്ക് രണ്ടാമത് ഉണ്ടാവുന്ന കുട്ടിയെ ക്കാളും കൂടുതൽ ഇവനെ ഞാൻ സ്നേഹിക്കും. ഞാൻ ഒരിക്കലും ആ കാര്യത്തിൽ ഒരു കുറവും വരുത്തില്ല. പിന്നെ ദേ ഈ പെണ്ണിനേയും അച്ചു ജീവനോടെ ഉള്ളിടത്തോളം പൊന്നുപോലെ നോക്കും.മഹ്മ്മ് അച്ചൂ നമ്മൾ സ്വപ്നം കാണുന്നത് പോലൊക്കെ നടക്കുമോ? എനിക്ക് അച്ചുവിന്റെ അമ്മയെ വിഷമിപ്പിച്ചിട്ടു ഒരു സന്തോഷവും വേണ്ട. അച്ചുവിന്റെ അമ്മയെപോലെ സ്നേഹമുള്ള ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ഞാൻ ആരും അല്ലായിരുന്നുട്ടു കൂടി ആ അമ്മ എന്നെ ഒരു മോളെ പോലെ സ്നേഹിക്കുന്നതു കാണുമ്പോൾ എനിക്ക് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട്. ആ അമ്മയുടെ മോനുമായി…….. പറഞ്ഞു മുഴുവിക്കാൻ ഞാൻ ഇത്തയെ സമ്മതിച്ചില്ല. ഞാൻ കൈ കൊണ്ടു വായ പൊത്തി പിടിച്ചു. പ്ലീസ് നമ്മൾ വരുന്നത് വരുന്നിടത്തു വച്ചു കാണും. വെറുതെ ഓരോന്ന് ആലോചിച്ചു എന്തിനാ ഉള്ള സമാധാനം കളയുന്നത്. അച്ചു വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. അച്ചു ഒന്ന് ആലോചിച്ചു നോക്കിയേ.. എന്നെ ഇവിടുന്നു ഇറക്കി വിട്ടാൽ ഞാനും എന്റെ മോനും എങ്ങോട്ട് പോകും. ശരിക്കും എന്റെ മനസ്സ് വേദനിച്ചു ഇത്ത പറഞ്ഞത് കേട്ടു.ഒന്ന് ചിന്തിച്ചാൽ ഇത്ത പറയുന്നതിലും കാര്യം ഉണ്ട്.ഇത്ത ആരോരും ഇല്ലാത്ത പെണ്ണ് ആണ് അവൾക്ക് അങ്ങനെയെ ചിന്തിക്കാൻ പറ്റു..അയ്യേ കരയുന്നോ…ദേ നോക്ക് അച്ചു ഒരു കാരണം കൊണ്ടും ഈ പെണ്ണിനെ കളഞ്ഞിട്ട് പോകില്ല കേട്ടോ. കരഞ്ഞത്ഒന്നും അല്ല അച്ചൂ ഒരു വിഷമം ഓരോന്ന് ആലോചിക്കുമ്പോൾ. മഹ്മ്മ് എന്തേ ഇപ്പൊ കൂടെ കൂടെ ഇങ്ങനെ പറയാൻ. നമ്മൾ രണ്ടാളും ഇപ്പോൾ എന്ത് സംസാരിച്ചാലും ഈ വിഷയം വരുന്നുണ്ടല്ലോ മഹ്മ്മ് എന്ത് പറ്റി? അത്…. അത്… അച്ചുവിന്റെ അമ്മക്ക് അശ്വതിയെ കൊണ്ടു കെട്ടിക്കാൻആണ് ഇഷ്ടം എന്നു തോന്നുന്നു.. അമ്മ ഇടക്ക് ഇടക്ക് അങ്ങനെ ഒരു രീതിയിൽ സംസാരിക്കാറുണ്ട്. പിന്നെ ഒരു ദിവസം എന്നോട് മോൾക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ എന്ന രീതിയിൽ സംസാരിച്ചു. അമ്മ മോളോട് ഒരിക്കലും ഇവിടുന്നു പോകാൻ പറയില്ല.പക്ഷേ അച്ചു ഒരു പെണ്ണ് കെട്ടികൊണ്ടു വന്നു കഴിഞ്ഞാൽ അതിലുപരി അമ്മയുടെ കാലം കഴിഞ്ഞാൽ.. മോള് എന്ത് ചെയ്യും. ഈ അമ്മ ഉള്ളിടത്തോളം കാലം മോൾക്ക് ഇവിടെ ഒരു കുറവും വരില്ല എന്നൊക്കെ എന്നോട് പറഞ്ഞു. ഓഹ് അതാണ് അപ്പൊ ഇത്ത കൂടെകൂടെ എന്നോട് ഇങ്ങനെ സംസാരിക്കുന്നത് അല്ലെ? ഞാൻ ചോദിച്ചു. ഞാൻ ഒരു പെണ്ണല്ലേ അച്ചൂ. എനിക്ക് അങ്ങനല്ലേ ചിന്തിക്കാൻ പറ്റൂ. എന്നിട്ട് ഇത്ത എന്ത് പറഞ്ഞു അമ്മയോട്.. ഞാൻ എന്തു പറയാൻ അച്ചു… എനിക്ക് ഇനി എന്റെ ജീവിതം വച്ചു ഒരു പരീക്ഷണം പറ്റില്ല അമ്മേ എന്നു പറഞ്ഞു ഒഴിഞ്ഞു… പിന്നെ അതിനെ കുറിച് ഒന്നും പറഞ്ഞിട്ടില്ല എന്നോട്.ഇത്ത പേടിക്കണ്ട അമ്മ എന്നോട് അശ്വതിയുടെ കാര്യം സൂചിപ്പിരുന്നു…. ഞാൻ അത് മുളയിലേ നുള്ളി കളഞ്ഞു.. മഹ്മ് അവളെ ഇഷ്ടം അല്ലെന്നു പറഞ്ഞോ? മഹ്മ് പറഞ്ഞു… ഒരു ഭാര്യയുടെ സ്ഥാനത്തു അവളെ കാണാൻ പറ്റില്ല എന്നു ഞാൻ വെട്ടി തുറന്നു അമ്മയോട് പറഞ്ഞു. പിന്നെ എന്നോടും അമ്മ അതിനെകുറിച് ഒന്നും പറഞ്ഞിട്ടില്ല. അത് വിട്….
ടീച്ചർ ആന്റിയും ഇത്തയും 14 [MIchu]
Posted by