അവളുടെ ഈ മാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്തുചോദിക്കണം എന്തുപറയണം എന്നറിയാതെ ഞാൻ കുഴങ്ങി. അവൾ കുറച്ചു പഴുത്ത ചക്ക എൻ്റെ മുൻപിൽ കൊണ്ടുവന്നുവച്ചു. എനിക്ക് ദേഷ്യം വന്നുതുടങ്ങി.
“ഈ ചക്ക തിന്നാനാണോ എന്നെ ഇങ്ങോട്ടുവിളിച്ചത്..?” ഞാൻ എഴുന്നേറ്റു. അവൾ അങ്ങനെ ഒരു റിയാക്ഷൻ പ്രതീക്ഷിച്ചിരുന്നില്ല. വിളറിയ മുഖവുമായി അവൾ അടുത്തേക്കുവന്നു .
“അനി ഞാൻ പറയുന്നത് ഒന്ന് കേൾക്കുവോ ..?” അവളുടെ ചോദ്യത്തിന് ഒരു ദയനീയത ഉണ്ടായിരുന്നു.
“എന്താ…?”
“നമ്മൾ….എനിക്കൊരു പേടി…ഒന്നുംവേണ്ട ..” അവൾ പറഞ്ഞുനിറുത്തി.
“എന്തുവേണ്ട ..? എന്താ ഈ പറയുന്നേ..?”
“എനിക്കറിയില്ല” അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ വല്ലാതെയായി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കതകു തുറന്നുകിടക്കുകയാണ്. റോഡിൽക്കൂടി പോകുന്നവർക്ക് ഈ സീൻ നന്നായി കാണാം. ഞാനവളെ മാറ്റിനിറുത്തി മുഖത്തേക്ക് നോക്കി.
“എന്തുപറ്റി ഇയാൾക്ക്…!!?” ഞാനാകെ കൺഫ്യൂഷനിലായി.
“അവൾ ഉത്തരമൊന്നും പറയാതെ എന്നെത്തന്നെ നോക്കിനിന്നു. എന്തായാലും ഞാനൊന്നുപേടിച്ചു. പറഞ്ഞുവന്നപ്പോൾ ഈ ബന്ധം വേണ്ട എന്നാണു ഞാൻ കരുതിയത്.
അവളുടെ മനസ്സിൽ വൈവാഹിത ജീവിതവും ഈ അവിഹിത ബന്ധവും തമ്മിലൊരു വടംവലി നടക്കുന്നുണ്ട് എന്നെനിക്കുമനസിലായി. പ്രണയത്തിൻറെ മുഖംമ്മൂടിയിട്ടാലും ഇത് ഒരു അരുതാത്ത ബന്ധംതന്നെ. വളരെക്കാലമായി കൊതിച്ചിരുന്ന ഒരു സംഗമം സങ്കൽപ്പങ്ങൾക്ക് വിപരീതമായി ഭവിച്ചു . ഒന്നും പറയാനും ചോദിക്കാനുമൊന്നും എനിക്ക് തോന്നിയില്ല. ഞാൻ വീണ്ടും അവിടെയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അവൾ ഫോണിൽക്കൂടെ പറയുകയോ അല്ലെങ്കിൽ ഒരു സൂചനയെങ്കിലും നൽകുകയോ ചെയ്തിരുന്നില്ല. എൻറെ കൈകൾ വിറക്കുന്നുണ്ടായിരുന്നോ..?. മനസ്സിൽ ഒരായിരം കാര്യങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഞാനാകെ ധർമ്മസങ്കടത്തിലായി.
“ന്നാൽ ഞാൻ പോയേക്കാം…അതല്ലേ നല്ലത് ?” കുറച്ചുനേരത്തെ മൗനത്തിനുശേഷം ഞാൻ ചോദിച്ചു.
“പോകാനോ..? ഞാൻ പോകാനാണോ പറഞ്ഞത്..?” ഞാനെന്തോ മഹാപാപം പറഞ്ഞതുപോലെ അവൾ എന്നെ നോക്കി.
“എങ്ങും പോകണ്ട..ഞാൻ അതല്ല പറഞ്ഞത്” പിന്നെ എന്ത് തേങ്ങയാ ഇവൾ പറയുന്നത്..?