സ്വയംവരവധു [കൊമ്പൻ]

Posted by

സ്വയംവരവധു

Swayamvaravadhu | Author : Komban


ക്ലിഷേ പ്രണയകഥ, പ്രത്യേകിച്ച് ഒരു പുതുമയൊന്നും അവകാശപ്പെടാനില്ല. Inspired from one other story written by Sangeetha radhakrishnan.

 

“എല്ലാരും ഇതെന്നയാ പറയണേ നന്ദിനിയേച്ചി. ഇത്രയും അഴകും പഠിപ്പിമുള്ള പെൺകുട്ടി, ഈയടുത്തെങ്ങുമില്ല, പിന്നെ ജോലിയും കൂടെ ഉള്ള മരുമോളെ കിട്ടുന്നത് ഭാഗ്യമാണ് അല്ലെ.”

“എല്ലാം അമിത്തിന്റെ ഭാഗ്യമെന്നല്ലാതെ എന്താ പറയുക. എനിക്കെന്റെ അനന്തന്റെ കാര്യത്തിലെ വിഷമം ആണ് മാറാത്തത്.” ശ്രീകല വെറ്റില മടിച്ചു നന്ദിനിയ്ക്ക് കൊടുത്തു. നന്ദിനി അത് വാങ്ങിച്ചു ചുണ്ടിന്റെ ഇടയിലേക്ക് വെച്ചു. ഇന്നലെയായിരുന്നു ഇളയമകൻ അമിത്തിന്റെ വിവാഹം. അമിത് ഒരു പുരോഗമനവാദിയായതിനാൽ പെണ്ണ്കാണലിലൊന്നും അവനു തീരെ വിശ്വാസമില്ലായിരുന്നു. പക്ഷെ ധ്വനിയെ കണ്ടതും അവൻ വീണുപോയി. അവന്റെ മനസിലുള്ള പെണ്ണിന്റെ രൂപവും നോട്ടവും ചിരിയും. കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കുമ്പോഴായിരുന്നു നന്ദിനിയുടെ മനസ്സിൽ സമാധാനമായത്. ധ്വനിയെ ഇഷ്ടപ്പെടുമോ എന്നവർ ഭയന്നിരുന്നു. പക്ഷെ കല്യാണത്തിന് തിടുക്കം കൂട്ടിയത് അമിത് തന്നെയായിരുന്നു. തന്നെ ഏട്ടാ എന്നൊന്നും വിളിക്കണ്ട എന്ന് ധ്വനിയോട് ആദ്യമേ അമിത് പറഞ്ഞിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ടാ……”

“എന്താടി പെണ്ണെ….” ലാപ്ടോപ്പിൽ ഡോക്യുമെന്റ് എഡിറ്റ് ചെയുന്ന അമിത്തിന്റെ അടുത്ത് കൊലുസിന്റെ കിലുക്കവുമായി അവന്റെ ധ്വനി നടന്നു വന്നു. മാമ്പഴ നിറമുള്ള സാരിത്തുമ്പ് ഇടുപ്പിലേക്ക് തിരുകികൊണ്ട് ടേബിളിൽ കൈകുത്തി നിന്നവനെയൊന്നു നോക്കി. അമിത് പക്ഷെ അപ്പോഴും ലാപ്ടോപ്പിൽ തന്നെയായിരുന്നു ശ്രദ്ധ മുഴുവനും ….

“അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓർമ്മയുണ്ടാലോ അല്ലെ….”

“എന്തു, ഓർക്കുന്നില്ലലോ” അമിത് പ്ലെയിൻ ഗ്ലാസ് ഇച്ചിരി കയറ്റിവെച്ചുകൊണ്ട് പുരികമുയർത്തി ധ്വനിയോട് ചോദിച്ചു.

“ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻ സമയം. ആരേലും പ്രേമിച്ചു കല്യാണം കഴിച്ച മതിയാരുന്നു; ഇതിപ്പോ പെണ്ണുകാണാൻ വന്ന ആദ്യത്തെ ആളെ തന്നെ കെട്ടുകേം ചെയ്ത ഞാൻ അനുഭവിക്കണം. ഞാൻ പോണു. കയ്യീന്ന് വിടെന്നെ…!!!” ഇതും പറഞ്ഞു ധ്വനി തിരിഞ്ഞു നടന്നു

Leave a Reply

Your email address will not be published. Required fields are marked *