എന്നും പറഞ്ഞു കൊണ്ട് ജയരാജ് വേഗം പോയി.. സ്വാതി കാറ്റുപോയ ബലൂൺ കണക്കെ അവിടെ നിന്നു.. പിന്നെ പതിയെ ബോധം വീണ്ടെടുത്തുകൊണ്ട് അവൾ അടുക്കള ജോലികൾ തുടർന്നു..
അതിനുശേഷം വലിയ സംഭവങ്ങളൊന്നുമുണ്ടായില്ല. സോണിയമോൾ ഉണർന്നപ്പോൾ സ്വാതി അവളെ കുളിപ്പിച്ച് റെഡി ആക്കി. അപ്പോഴേക്കും ജയരാജ് കുളിച്ചിട്ടു വന്ന് ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന ഭക്ഷണവും കഴിച്ച് പോയിരുന്നു. സ്വാതി മോളെ സ്കൂളിൽ കൊണ്ടു വിട്ടതിനു ശേഷം തിരികെ വന്നു. എന്നിട്ടവൾ ഇളയ കുഞ്ഞിന് പാല് കൊടുത്തു. പിന്നെ അൻഷുലിനെയും വിളിച്ചുണർത്തി പല്ലു തേക്കാൻ സഹായിച്ച ശേഷം ഭക്ഷണവും നൽകി.
എല്ലാം കഴിഞ്ഞ് ഇന്നലെ മുതൽ തന്റേതു കൂടിയായ കിടപ്പുമുറിയിൽ പോയിരുന്ന് ഭാവിയിൽ തന്നെ കഷ്ടപ്പെടുത്താനായി ദൈവം എന്തൊക്കെയായിരിക്കും പ്ലാൻ ചെയ്തിട്ടുള്ളതെന്ന് ചിന്തിക്കാൻ തുടങ്ങി.. ജയരാജ് ചെയ്തത് തീർച്ചയായും ശരിയല്ല.. അവൾക്ക് ഇപ്പോഴും അയാളോട് വെറുപ്പ് തന്നെയാണ്.. എന്നാൽ മറുവശത്ത്, അയാൾ തന്റെ കുടുംബത്തെ വളരെയധികം സഹായിക്കുന്നുമുണ്ടായിരുന്നു.. അവരുടെ സാമ്പത്തിക ആവശ്യങ്ങളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ട്.. ആ കണക്കിൽ അവൾ അയാളോട് കടപ്പെട്ടിരിക്കണം.. പക്ഷെ അപ്പോഴും, അവളൊരു വിവാഹിതയാണ്.. തന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവ് തന്നോടൊപ്പം കഴിയാൻ പറ്റാതെ മറ്റൊരു മുറിയിലാണ് താമസിക്കുന്നത്.. അപ്പോൾ എങ്ങനെയാണ് അവൾക്കു ജയരാജിനു മുന്നിൽ വഴങ്ങാൻ കഴിയുക?.. ശെരിക്കും പാപമല്ലേ അത്.. ജയരാജിന് തന്നേക്കാൾ ഒത്തിരി പ്രായക്കൂടുതലുണ്ട്.. അയാൾ അയാളുടെ സന്തോഷത്തിനു വേണ്ടിയാണ് അതൊക്കെ ചെയ്യുന്നത്.. അവൾക്ക് അതിനു തന്നെ ബലിയാടാക്കാൻ കഴിയില്ല.. അയാൾ തങ്ങൾക്കു ചെയ്യുന്ന സഹായങ്ങൾക്ക് പ്രത്യുപകാരം ചെയ്യാനായി വേറെയും വഴികളുണ്ട്.. അതുകൊണ്ട് അവൾക്ക് എന്തെങ്കിലും ജോലി ശെരിപ്പെടുത്തിക്കൊടുക്കാൻ ജയരാജിനോട് അഭ്യർത്ഥിക്കാം.. അല്ലാതെ ഇനിയും അയാളുടെ ആഗ്രഹങ്ങൾക്ക് താൻ വഴങ്ങില്ല.. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് സ്വാതി ഒന്നു മയങ്ങി..
ഉച്ചയാകാറായപ്പോൾ അവളെണീറ്റ് ഭക്ഷണം തയാറാക്കി. അപ്പോഴേക്കും അൻഷുലിന്റെ ഡോക്ടർ എത്തി. അദ്ദേഹം വന്ന് അൻഷുലിനെ പരിശോധിച്ചു. ശരീരം മുമ്പത്തേതിനേക്കാൾ കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞു. ഡോക്ടർ വീണ്ടും ഒരു വീൽചെയർ വാങ്ങുന്ന കാര്യം അവരെ ഓർമിപ്പിച്ചു. അതും കൂടിയുണ്ടെങ്കിൽ ഇനി അൻഷുലിനു തന്നെ സ്വന്തമായി കാര്യങ്ങൾ ചെയ്യാനാവും. ഈ പുരോഗതിയിൽ അൻഷുലും സ്വാതിയും വളരെ സന്തുഷ്ടരായിരുന്നു. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ സ്വാതി ഉടനെ പോയി ജയരാജ് അലമാരയിൽ മാറ്റിവെച്ചിരുന്ന പണം എടുത്തു ഡോക്ടർക്ക് കൊടുത്തു. വീൽചെയർ വൈകുന്നേരമാകുമ്പോഴേക്കും വീട്ടിലെത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ട് പോയി. വളരെ സന്തോഷത്തോടെ സ്വാതിയും അൻഷുലും ഉച്ചഭക്ഷണം കഴിച്ചു. അതിനു ശേഷം അവൾ സ്കൂളിൽ നിന്നും സോണിയമോളെയും വിളിച്ചു കൊണ്ടു വന്നു.
വൈകുന്നേരമായപ്പോഴേക്കും രണ്ടു അറ്റെൻഡർമാർ അൻഷുലിനുള്ള വീൽചെയർ വീട്ടിലെത്തിച്ചു. അൻഷുലിനെ എഴുന്നേൽപ്പിച്ച് അതിൽ കയറിയിക്കാൻ സ്വാതിയും മോളും കൂടി സഹായിച്ചു. മുന്നോട്ടും പുറകിലോട്ടും വശത്തേക്കുമൊക്കെ നീക്കാൻ അതിൽ കൺട്രോളർ ഉണ്ടായിരുന്നു.