അൻഷുൽ അവരെ കണ്ടപ്പോൾ ഒന്ന് മന്തഹസിച്ച് കൊണ്ട് തന്റെ മുറിയിലേക്ക് പോയി.. സ്വാതിയും ജയരാജും തങ്ങളുടെ മുറിയിലേക്കും.. അന്ന് രാത്രി അൻഷുൽ തന്റെ മുറിയുടെ വാതിൽ അടച്ചില്ല. അവൻ ബെഡിൽ കിടന്ന് നാളെത്തെ കാര്യങ്ങൾ ആലോചിച്ച് കൊണ്ട് ഉറങ്ങി.. പക്ഷെ തന്റെ തൊട്ടടുത്ത മുറിയിൽ സ്വാതിക്കും ജയരാജിന്നും ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്. നേരം പുലർന്ന് ഒരു ആറ് മണിയായപ്പോൾ അൻഷുൽ ഹാളിൽ ഒരു ശബ്ദം കേട്ടു..
അവൻ ബെഡിൽ നിന്ന് ഇറങ്ങി വീൽ ചെയറിൽ ഇരുന്ന് ഹാളിലേക്ക് പോയപ്പോൾ സ്വാതി ജയരാജിന് ഭക്ഷണം വാരി കൊടുക്കുന്നതാണ് കണ്ടത്.. അവൻ ഒന്നും മിണ്ടാതെ പോയി ബ്രഷ് ചെയ്ത് വന്നു സ്വാതിയോട് പറഞ്ഞു..
“സ്വാതി.. എനിക്കും കൂടി ഒരു കോഫി എടുക്ക്.. ”
” അൻഷുലിന് പിന്നെ കഴിക്കാം.. ജയരാജേട്ടന് ആരെയോ കാണാൻ പോകാൻ ഉണ്ടെന്ന് പറഞ്ഞു.. അത് കൊണ്ട് ഏട്ടൻ കഴിച്ചോട്ടെ…”
അൻഷുൽ പിന്നെയൊന്നും മിണ്ടിയില്ല. ജയരാജിനേ കൊണ്ട് ഭക്ഷണം മുഴുവൻ കഴിപ്പിച്ച ശേഷം ഒരു ഭാര്യ ഭർത്താവിനെ പരിചരിക്കുന്ന പോലെ സ്വാതി ആയാളെ അനുകമിച്ചു. മെയിൻ ഡോറിനടുത്ത് എത്തിയ ശേഷം സ്വാതി ജയരാജിന്റെ നെറുകയിൽ ഒരു ചുംബനം കൊടുത്ത് യാത്രയാക്കി. എന്നിട്ട് വാതിലടച്ച് കൊണ്ട് വന്നു അൻഷുലിനോട് ചോദിച്ചു..?
” അൻഷുൽ എപ്പഴാ വണ്ടി വരുന്നത്..?
എന്തൊക്കെയാണ് എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ അതെല്ലാം പാക്ക് ചെയ്യണം. ജയരാജേട്ടൻ തിരിച്ച് വരുമ്പോഴേക്കും നമുക്ക് ഇവിടുന്ന് ഇറങ്ങണം.. ”
സ്വാതി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അൻഷുൽ അന്തം വിട്ട് ഇരുന്നു പോയി.. അവനപ്പോഴും സ്വാതി കൂടെ വരും എന്ന് ഒരുറപ്പുമില്ലായിരുന്നു.. പക്ഷെ അവൾ ഇപ്പോൾ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മനസ്സ് തുള്ളിച്ചാടി.. അവൻ വേഗം മുറിയിൽ ചെന്ന് മൊബൈൽ എടുത്ത് സലീമിന്റെ നമ്പറിൽ ഡയൽ ചെയ്തു. ഒന്ന് രണ്ട് റിങ്ങിന് ശേഷം അവൻ ഫോണെടുത്തു..
“ഹലോ..! അൻഷുൽ എപ്പോഴേക്കാ വണ്ടി വരാൻ പറയേണ്ടത്…?”
” സലീം..ഒരു എട്ടുമണി ആകുമ്പോഴേക്കും വരാൻ പറ.. ഡ്രൈവർ ആരാണ് മലയാളി ആണോ.. ”
“അതെ.. അയ്യപ്പേട്ടൻ എന്നാണ് പേര്.. കണ്ണൂർ കാരനാണ്.. നിങ്ങളൊന്ന് കൊണ്ടും പേടിക്കണ്ട.. മൂപ്പർ നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും..”
“താങ്ക്യു സലീം.. ഈ ഉപകാരം ഞാൻ മരിച്ചാലും മറക്കില്ല..”
” എന്നാൽ ശെരി.. അവിടെ എത്തിയിട്ട് വിളിക്കണം… ”
“ഓകെ.. സലീം..”
അതും പറഞ്ഞു ഫോൺ കട്ടാക്കി. സ്വാതി ജയരാജ് വാങ്ങി കൊടുത്ത ഡ്രെസ്സെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് പകരം അവളുടെ പഴയ ഡ്രെസ്സും അത്യാവശ്യം വേണ്ട സാധനങ്ങളും പാക്കാക്കി. കുട്ടിക്കളെ എഴുന്നേൽപ്പിച്ച് അവരുടെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തത് അൻഷുലാണ്.