കുറച്ചു കഴിഞ്ഞ് സ്വാതി തന്റെ കിടപ്പുമുറിയിലേക്ക് ചെന്നു.. ആദ്യം കുഞ്ഞുമോൾക്ക് പാല് കൊടുത്തിട്ട്, അവിടെ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അടുക്കി വയ്ക്കുകയും, അലമാര തുറന്ന് അതിൽ നിന്ന് പുതുതായി വാങ്ങിയ തുണികളെല്ലാം ഇട്ട് നോക്കി അതിന്റെ പാകം ഉറപ്പു വരുത്തുകയും ചെയ്തുകൊണ്ട് കൂടുതൽ സമയവും ആ മുറിയിൽ തന്നെ ചെലവഴിച്ചു..
അതിനു ശേഷം വീണ്ടും അടുക്കളയിൽ ചെന്ന് സ്വാതി അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.. അൻഷുലപ്പോൾ TV ഓഫ് ചെയ്തിട്ട് അങ്ങോട്ടു ചെന്ന് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. സ്വാതിയും അവനെ കണ്ട് പുഞ്ചിരിച്ചു… അവൾ അണിഞ്ഞിരുന്ന സാരി വളരെ ഭംഗിയുള്ളതായിരുന്നു.. പതിവുപോലെ അതവളുടെ ശരീരം ഏതാണ്ടൊക്കെ തുറന്നുകാട്ടിയിരുന്നു.. പക്ഷേ ഇപ്പോൾ അൻഷുലിന് അതിലൊരു പരാതിയുമില്ലായിരുന്നു… അവൻ അൽപ്പം അവളുടെ അടുത്തേക്ക് വീൽചെയർ നീക്കി ഇരുന്നിട്ട്..
അൻഷുൽ: ”ക്ഷമിക്കണം സ്വാതി..”
സ്വാതി അതു കേട്ട് അവനെയൊന്ന് ആശ്ചര്യത്തോടെ നോക്കി.. എങ്കിലും ഒന്നും പറഞ്ഞില്ല.. അവളുടെയാ നിശബ്ദത അൻഷുലിനല്പം അസ്വസ്ഥതയായി അനുഭവപ്പെട്ടു.. അവൾ ഇപ്പോഴെങ്കിലും തന്നോട് കുറച്ചെങ്കിലും സ്നേഹപൂർവ്വം പെരുമാരുമെന്നാണ് അവൻ പ്രതീക്ഷിച്ചിരുന്നത്.. അവൻ തുടർന്നു…
അൻഷുൽ: ”സ്വാതീ!.. ഞാൻ പലപ്പോഴും വിഡ്ഢിത്തമാണ് സംസാരിക്കുന്നത്, സമ്മതിച്ചു.. ഞാൻ അൽപ്പം സ്വതന്ത്ര ചിന്താഗതിക്കാരനായിരിക്കണം.. ജയരാജേട്ടന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?..”
അവൾ ഒന്നുകൂടി അവന്റെ മുഖത്തേക്കു നോക്കി.. എന്നിട്ട് പറഞ്ഞു…
സ്വാതി: ”ഉം, വളരെ ദേഷ്യമുണ്ട്..”
അൻഷുലിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു…
സ്വാതി: “അദ്ദേഹം ‘രാത്രിയും പകലും എന്നോ നോക്കാതെ’ നമ്മുടെ കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു.. ഇന്നലെ രാത്രി ഏട്ടൻ 2 മണിക്കാണ് ഉറങ്ങിയത്.. ഇന്ന് അതിരാവിലെ തന്നെ സോണിയമോളെ സ്കൂളിൽ കൊണ്ടുപോയി വിട്ടിട്ട് ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെയാണ് അദ്ദേഹം ജോലിക്ക് പോയത്.. ചിലപ്പോൾ ജോലി കഴിഞ്ഞ് വിശ്രമിക്കാൻ അദ്ദേഹം വീട്ടിലെത്തുമ്പോൾ, നിങ്ങൾ ഏട്ടനെ സമാധാനമായിട്ടൊന്നു വിശ്രമിക്കാൻ പോലും അനുവദിക്കുന്നില്ല.. അതുപോലെ തന്നെ, ഞങ്ങൾ ഒരുമിച്ച് പുറത്തുപോകുമ്പോൾ നിങ്ങൾക്ക് ഞങ്ങളെ കാണാതെ ഇരിക്കാൻ പറ്റില്ലേ? ഉടനേ ഫോൺ വിളിക്കാൻ തുടങ്ങും..”
ഇന്നലെ മാത്രമാണ് താൻ അവരെ അത്രയും തവണ ഫോൺ വിളിച്ചതെന്ന് അൻഷുലിന് അറിയാമായിരുന്നു.. അവരന്ന് ആദ്യമായി സിനിമ കാണാൻ പോയപ്പോൾ താനവരെ വിളിച്ചില്ല.. പക്ഷേ ഈ പ്രെശ്നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കാത്തതിനാൽ അൻഷുൽ അവളോടത് പറയാൻ നിന്നില്ല…
അൻഷുൽ: “ഉമ്മ്, ക്ഷമിക്ക് സ്വാതി.. ഇനി മുതൽ ഇങ്ങനൊന്നും സംഭവിക്കില്ല.. അത് വിട്ടേക്ക്..”