അൻഷുൽ വീണ്ടും സമയം നോക്കി, മണി 9 ആയി… അവൻ പിന്നെ അവരെ വിളിക്കാൻ തന്നെ തീരുമാനിച്ചു… ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു..
ഫോൺ: “താങ്കൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ നിലവിൽ സ്വിച്ച് ഓഫ് ആണ്. ദയവായി പിന്നീട് വിളിക്കുക.”
അൻഷുൽ സ്വാതിയെ വിളിച്ചപ്പോൾ കേട്ടത് ഇതാണ്.. എങ്കിലും അവൻ വീണ്ടും ശ്രമിച്ചു, തുടർന്നും അതേ പ്രതികരണം തന്നെ ലഭിച്ചു.. പിന്നെ ജയരാജിനെ വിളിക്കാൻ തീരുമാനിച്ചു, പക്ഷേ അപ്പോഴും അവന് അതേ പ്രതികരണമാണ് ലഭിച്ചത്…
അതോടെ അൻഷുൽ വല്ലാത്ത മാനസിക പിരിമുറുക്കത്തിലായി… അവൻ പോയി വീൽചെയറിൽ നിന്ന് സ്വയം സോഫയിലേക്ക് പതിയെ കയറി ഇരുന്നു.. കുറച്ച് കഴിഞ്ഞ് വീണ്ടും അൻഷുൽ ഇരുവരെയും വിളിക്കാൻ ശ്രമിച്ചെങ്കിലും അതേ പ്രതികരണം തന്നെ ലഭിച്ചു… അൻഷുലിനത് വല്ലാതെ വിഷമമുണ്ടാക്കി… കുഞ്ഞുമോൾ എന്തായാലും നേരത്തെ പാല് കുടിച്ച് ഉറങ്ങുന്നതിനാൽ അവൻ അൽപ്പം ശാന്തനായിരുന്നു.. പുറത്ത് പോകുന്നതിന് തൊട്ടുമുമ്പ് സ്വാതി അവൾക്ക് പാല് കൊടുത്ത് ഉറങ്ങാൻ കിടത്തിയതായിരുന്നു എന്നവന് അറിയില്ലായിരുന്നു, അതു കൊണ്ടു തന്നെ മോൾ ഉടനെയൊന്നും എഴുന്നേൽക്കാനുള്ള കാര്യമില്ലായിരുന്നു…
അൻഷുൽ വീണ്ടും ജയരാജിന്റെ ഫോണിൽ വിളിക്കുകയും, എന്നാൽ ഇത്തവണ അത് റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ അവന് അങ്ങേയറ്റം സന്തോഷം തോന്നുകയും ചെയ്തു.. പക്ഷേ റിംഗ് തീരാറായിട്ടും ആരും കോൾ എടുക്കാതിരുന്നപ്പോൾ ആ സന്തോഷം അപ്രത്യക്ഷമായി… അവൻ വീണ്ടും വിളിച്ചു, ബെൽ മുഴങ്ങിയതല്ലാതെ ആരും കോൾ എടുത്തില്ല… പിന്നെയവൻ സ്വാതിയുടെ ഫോണിൽ വിളിച്ചു, ഇത്തവണ അവളുടെ ഫോണും റിംഗ് ചെയ്തു.. പക്ഷേ അവിടെയും പ്രതികരണമൊന്നും ലഭിച്ചില്ല… അവൻ വല്ലാതെ വിഷമിച്ചുവെങ്കിലും പ്രതീക്ഷ കൈവിടാതെ വീണ്ടും വിളിച്ചു… പക്ഷേ വീണ്ടും ഫോൺ റിംഗ് ചെയ്തെങ്കിലും പ്രതികരണമൊന്നുമില്ല…
ഒടുവിൽ മൂന്നാം തവണ കൂടി ഒന്നു വിളിച്ചപ്പോൾ, ഭാഗ്യവശാൾ ഇത്തവണ സ്വാതി കോൾ അറ്റൻഡ് ചെയ്തു… അവൾ വളരെയധികം കിതയ്ക്കുന്നുണ്ടായിരുന്നു…
സ്വാതി: ”ഉം ഉം ഉം.. ഹാ.. ഹ് ഹലോ.. ഹാ.. എന്താ അ.. അൻ.. ഷൂ..? എന്താണ്.. കാര്യം?.. എന്തിനാ.. ഇങ്ങനെ തുടരെ തുടരെ.. വിളിക്കണേ?.. ഹാ ഹാ.. ഹ് ഹ്..”
അവളുടെ സ്വരത്തിൽ ദേഷ്യമുണ്ടായിരുന്നു… എന്നാൽ അതിനപ്പുറം സ്വാതി ശക്തമായി ശ്വസിക്കുന്നതു കേട്ടതിലാണ് അൻഷുലിന്റെ ഹൃദയം നടുങ്ങിയത്…
സ്വാതി: “ച്.. ചോദിച്ചത് കേട്ടില്ലേ..? എന്തിനാ വിളിച്ചത് എന്ന്..! ഹാ ഹാ.. ഉ ഫ്.. ഹാ ഹ്…”