സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Posted by

അൻഷുൽ: “എന്താ, നിനക്ക് മനസ്സിലായില്ലേ ഞാൻ ചോദിചത്?.. ”

 

അവൾ ഉടനെ മറുപടി പറഞ്ഞു..

 

സ്വാതി: ”ഹ്മ്മ്‌.. അത് ഇന്നലെ ജയരാജേട്ടന് നല്ല തലവേദനയുണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ ഏട്ടന്റെ നെറ്റിയിൽ ബാം ഇട്ടുകൊണ്ട് ഒന്ന് അമർത്തി കൊടുത്തതായിരുന്നു.. അതാണോ നിങ്ങൾക്ക് ഇത്രയ്ക്കും ഇഷ്ടപ്പെടാത്തത്?..”

 

അൻഷുലപ്പോൾ മറുപടി പറയാൻ ശ്രമിച്ചുവെങ്കിലും അവളവനെ അനുവദിക്കാതെ തുടർന്നു..

 

സ്വാതി: ”ഇമ്മാതിരിയുള്ള അസംബന്ധങ്ങൾ സംസാരിക്കുന്നത് നിർത്താൻ ഞാൻ എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്!.. ഇപ്പോൾ ഞാൻ എന്തു ചെയ്താലും നിങ്ങൾ ഇതുപോലെ പറയുന്നത് പതിവാക്കിയിരിക്കുകയാണ്.. അനാവശ്യ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കുത്തിയറ്റുന്നത് ഒരു ശീലമായി മാറ്റിയിരിക്കുന്നു.. നിങ്ങൾക്ക് ഇതൊന്നും പിടിക്കുന്നില്ലെങ്കിൽ, എന്നെയും മക്കളെയും ഒരു വീട് എടുത്ത് മാറ്റി താമസ്സിപ്പിക്ക്.. അല്ലാതെ അന്യരുടെ വീട്ടിൽ വന്ന് നിന്നിട്ട് അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു നടക്കരുത്.. അത് അന്തസ്സുള്ളവർക്ക് ചേർന്നതല്ല!..”

 

സ്വാതി ഇപ്പോൾ ദേഷ്യം (വരുത്തി)കൊണ്ട് അലറുകയായിരുന്നു.. അതോടെ അവളാ ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വച്ചിരുന്ന ബക്കറ്റും എടുത്തുകൊണ്ട് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ നേരെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു..

 

അൻഷുലാകെ ആശയക്കുഴപ്പത്തിലായി.. ഇനി എന്തു ചെയ്യണമെന്ന് അവനറിയില്ല.. തന്റെ സ്വന്തം ഭാര്യ പോലും ഇപ്പോൾ താൻ പറയുന്നതൊന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല.. എങ്കിലും അവൾ പറഞ്ഞതിൽ ചിലതൊക്കെ സത്യമാണ്.. വെറുതേ ഇന്നലത്തെ ആ ചെറിയ കാര്യം എടുത്തിട്ട് പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നു.. ജയരാജേട്ടന് തലവേദനയുള്ളത് കൊണ്ടല്ലേ അപ്പോളങ്ങനെ ചെയ്തത്..

 

പക്ഷേ സ്വന്തം കണ്ണുകളാൽ
കാണുമ്പോഴെല്ലാം, എന്തോ ഭാര്യയെ ചോദ്യം ചെയ്യുകയല്ലാതെ തന്റെ സ്വന്തം മനസ്സാക്ഷിയെ എതിർക്കാൻ കഴിയുന്നില്ല.. ജയരാജിനെ അവളവിടെ ഹെഡ് മസാജ് ചെയ്യുന്നത് വളരെ അടുത്തിരുന്ന് കണ്ടിട്ടും താനെന്തേ അപ്പോൾ തന്നെ പ്രതികരിച്ചില്ല?..‘ അതവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു…

 

വൈകുന്നേരം 7 മണിയോടെ ജയരാജ് തിരിച്ചെത്തുന്നതുവരെ സ്വാതി അവളുടെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അൻഷുൽ ഹാളിലും.. സോണിയമോൾ വന്നപ്പോൾ മോൾക്കും അൻഷുലിനും ചോറെടുത്തു കൊടുക്കാൻ മാത്രമാണ് അവൾ വെളിയിൽ വന്നത്.. ഹാളിലിരുന്നപ്പോൾ മുറിക്കകത്ത് സ്വാതി ആരോടോ ഫോണിൽ സംസാരിക്കുന്നത് അൻഷുൽ കേട്ടു.. അവനത് ജയരാജിനോടാണെന്ന് മനസ്സിലായി.. പക്ഷെ എന്താണ് അവർ സംസാരിക്കുന്നതെന്ന് അവന് കേൾക്കാനായില്ല..

 

 

ഇടയ്ക്കിടയ്ക്ക് അവളുടെ അടക്കിപ്പിടിച്ച ചിരി കേൾക്കുന്നുണ്ടായിരുന്നു.. എങ്കിലും സംസാരം അധികനേരം നീണ്ടുനിന്നില്ല.. ഏകദേശം 7-8 മിനിറ്റ് മാത്രം.. അതിനു ശേഷം അവളൊന്നു ബാത്‌റൂമിൽ കയറിയെന്നു അൻഷുലിനു തോന്നി..

Leave a Reply

Your email address will not be published. Required fields are marked *