അൻഷുലിന് കേൾക്കാമായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അത് നിലച്ചു.. അൽപ്പം കഴിഞ്ഞ് സ്വാതി നല്ല ആവി പറക്കുന്ന കടുപ്പമുള്ള ചായയുമായി അവിടേയ്ക്ക് എത്തി.. സോണിയമോൾക്ക് പാലും, അൻഷുലിന് ചായയും കൊടുത്തിട്ട് അവൾ നേരെ ജയരാജിന്റെ മുറിയിലേക്ക് കയറിപ്പോയി…
കുളി കഴിഞ്ഞ് ഒരു മുണ്ട് മാത്രമുടുത്തുകൊണ്ടു നിന്ന ജയരാജിന് പുഞ്ചിരിച്ചുകൊണ്ട് അവളാ ചായ നൽകി.. എന്നിട്ട് കപ്ബോർഡിൽ നിന്ന് അയാളുടെ അലക്കിത്തേച്ച് മടക്കി വച്ചിരുന്ന ഷർട്ടുമെടുത്തു കൊടുത്തു.. പിന്നീട് സ്വാതി തൊട്ടിലിൽ ഉണർന്നു കിടക്കുന്ന തന്റെ കുഞ്ഞിനെ എടുത്ത് ബാത്റൂമിൽ കൊണ്ടുപോയി അവളുടെ ഉടുപ്പുകളെല്ലാം മാറ്റി കുളിപ്പിച്ചു.. ഇതെല്ലാം അവരുടെ തുറന്നിട്ട വാതിലിന്റെ ഇടയിലൂടെ അൻഷുൽ കാണുന്നുണ്ടായിരുന്നു… അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല.. ജയരാജും വളരെ മാന്യമായി ഷർട്ട് ധരിച്ചു കൊണ്ട് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.. അൻഷുലപ്പോൾ തന്റെ കണ്ണുകളെ പിൻവലിച്ചു… പുറത്തേക്കിറങ്ങി വന്ന ജയരാജ് അൻഷുലിനെ കണ്ടതും സന്തോഷത്തോടെ..
ജയരാജ്: “ഗുഡ്മോർണിംഗ് അൻഷു..”
അൻഷുൽ: “ഗുഡ് മോർണിംഗ് ജയരാജേട്ടാ.”
അത് കണ്ടപ്പോൾ സോണിയമോൾ ഓടിച്ചെന്ന് ജയരാജിന്റെ അരയിൽ വന്ന് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
സോണിയ: “ഗുഡ് മോണിംഗ് വല്യച്ഛാ..”
ജയരാജ്: “ഗുഡ് മോർണിംഗ് സോണിയമോളേ.. വല്യച്ഛന്റെ മോൾക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ..?”
സോണിയ: “ഇന്ന് അവധിയല്ലേ വല്യച്ചാ.. ഇന്ന് ഗാന്ധിജയന്തിയാ.. അതും കൂടി മറന്നു പോയോ വല്യച്ഛന്? ഹിഹി..”
ജയരാജ്: “അയ്യോ ഹഹ.. വല്യച്ചനാ കാര്യം മറന്നു പോയി മോളെ..”