സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Posted by

ജയരാജ്‌: “അതിനെന്താ, വല്യച്ചന്റെ മോള് കയറിക്കോ..”

 

ജയരാജ്‌ ആ ട്രെയിനിൽ സോണിയമോളെ കയറ്റിയിരുത്തി.. അതിൽ രണ്ട് പേർ വെച്ച് ഇരിക്കാൻ സ്ഥലമുണ്ടായിരുന്നു.. സീറ്റിലിരുന്നിട്ട് മോൾ ജയരാജിനെയും അവളുടെ അമ്മയെയും വിളിച്ചു.. അവരും കൂടി കേറാമെന്നു സമ്മതിച്ചു.. അപ്പോൾ അൻഷുലവിടെ നിരാശയോടെ ഇരിക്കുന്നതു കണ്ട ജയരാജ്..

 

ജയരാജ്: “അൻഷു, നീയും വാ.. നമുക്ക് സോണിയമോൾക്കൊപ്പം തീവണ്ടിസവാരി ചെയ്യാം..”

 

അൻഷുൽ: “വേണ്ട ജയരാജേട്ടാ, നിങ്ങൾ പോയിട്ട് വാ, ഞാനിവിടെ ഇരിക്കാം..”

 

ഇയരാജ്: “ഏയ് അതൊന്നും പറഞ്ഞാൽ പറ്റില്ല.. കേറിയില്ലെങ്കിൽ സോണിയമോൾക്ക് വിഷമമാകും.. കയറിയിരിക്കാൻ ഞാൻ നിന്നെ സഹായിക്കാം..”

 

എന്ന് പറഞ്ഞുകൊണ്ട് ജയരാജ്‌ അൻഷുലിനെ വീൽചെയറിൽ നിന്ന് നിഷ്പ്രയാസം എടുത്തു പൊക്കി.. എല്ലാവർക്കും അത്ഭുതമായി.. അയാൾ അൻഷുലിനെയെടുത്ത് പതിയെ സോണിയമോൾ ഇരുന്നതിന്റെ അടുത്ത സീറ്റിലിരുത്തി.. എന്നിട്ട് അതിനു പുറകിലുള്ള സീറ്റിൽ സ്വാതിയും മടിയിൽ ഇളയമോളും പിന്നെ ജയരാജും കൂടി ഇരുന്നു…

 

ജയരാജ് തന്റെ വലതുകൈ അവളുടെ തോളിൽക്കൂടി ഇട്ടു… എന്നിട്ട് അവളുടെ മൃദുലമായ തോളിൽ തടവിക്കൊണ്ടും അമർത്തി കൊണ്ടുമൊക്കെ ഇരുന്നു… അതേസമയം സ്വാതി പുറത്തെ കാഴ്ച്ചകൾ കാണുകയും അവിടുത്തെ ഭംഗിയെ പറ്റിയും, തന്റെ കാമുകനോട് സംസാരിച്ചുകൊണ്ടിരുന്നു.. അൻഷുലിന് അവരെ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും ഇരുവരും തന്റെ പുറകിൽ ഒരുമിച്ചിരിക്കുന്നത് അറിയാമായിരുന്നു… എന്തു കൊണ്ടാണ് ജയരാജ്‌ തന്നെ സ്വാതിയുടെ കൂടെ ഇരുത്താത്തതെന്ന് അവന് ചിന്തിക്കാതിരുന്നില്ല… എങ്കിലും മനസ്സ് വഴിതിരിച്ചുവിടാൻ വേണ്ടി അൻഷുൽ ആ പാർക്കിലെ രാത്രിക്കാഴ്ച്ചകളിലേയ്ക്ക് നോക്കി മോളോടൊപ്പം ചിരിച്ചാസ്വദിച്ചു കൊണ്ടിരുന്നു…

 

സ്വാതിയുടെ കൈ ജയരാജ്‌ ഇടക്കിടക്ക് തന്റെ ജീൻസിലെ മുഴയുടെ മേൽ കൊണ്ടുവെക്കുന്നുണ്ടായിരുന്നു.. എങ്കിലും കുഞ്ഞു കൂടി അവരുടെയടുത്ത് ഉണ്ടായിരുന്നതിനാൽ അവരപ്പോൾ വേറെയൊന്നിനും മുതിർന്നില്ല…

 

സവാരി കഴിഞ്ഞപ്പോൾ വീണ്ടും ജയരാജ്‌ അൻഷുലിനെ പതിയെ പൊക്കിയെടുത്ത് വീൽചെയറിൽ ഇരുത്തി.. അപ്പോൾ തന്റെ ഭാര്യയുടെ ദേഹത്ത് നിന്നും വരാറുള്ള അതേ മണം ജയരാജിന്റെ ദേഹത്തു നിന്നും വരുന്നത് അൻഷുലിന് അനുഭവപ്പെട്ടു… തന്നെ നിഷ്പ്രയാസം എടുത്തു പൊക്കിയ അയാളുടെ ബലത്തെ കുറിച്ചോർത്തപ്പോൾ അൻഷുലിന് മനസ്സിൽ ഭയം വന്നുതുടങ്ങി.. സോണിയമോളപ്പോൾ ചിരിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *