അൻഷുലൊന്നു ബാൽക്കണിയിലേക്ക് നോക്കി, എന്നിട്ട് അവിടെ നിന്ന് വേറൊരു സ്ഥാനത്തേക്ക് നീങ്ങി നിന്നുകൊണ്ട് ജയരാജിന്റെ മുറിയ്ക്കകത്തേക്ക് നോക്കാൻ ശ്രമിച്ചു…
അകത്തേക്കു നോക്കിയപ്പോൾ ഡ്രെസ്സിംഗ് ടേബിളിനു മുന്നിലിരിക്കുന്ന തന്റെ ഭാര്യ കണ്ണാടിയിൽ നോക്കി മുടി ചീകുന്നതാണ് അൻഷുൽ കണ്ടത്… അവൾ ധരിച്ചിരുന്നത് ഒരു പച്ച നിറത്തിലുള്ള ടവ്വലായിരുന്നു.. മുടി ചീകിയിട്ട് അവളൊരു ഡ്രോയറിൽ നിന്ന് മേക്കപ്പ് കിറ്റ് പുറത്തെടുത്തു.. എന്നിട്ടവളുടെ മുഖത്ത് മേക്കപ്പ് പുരട്ടാൻ തുടങ്ങി…
അൻഷുൽ സൂക്ഷ്മമായി അതെല്ലാം നിരീക്ഷിച്ചു.. സ്വാതിയുടെ മുഖവും കൈകളും പുറവുമെല്ലാം നന്നായി തിളങ്ങുന്നുണ്ടായിരുന്നു.. അവളുടെ മുഖത്ത് ഇതു വരെ കണ്ടിട്ടില്ലാത്ത പലതരത്തിലുള്ള ക്രീമുകൾ പ്രയോഗിക്കുന്നതുമവൻ കണ്ടു… അവനൊരിക്കലും അതുപോലത്തെ വില കൂടിയ ക്രീമുകളൊന്നും സ്വാതിക്കായി വാങ്ങിയിട്ടില്ല.. പണ്ടവൾക്ക് ആകെ ഒരു ലിപ്സ്റ്റിക്ക്, പൗഡർ, പിന്നെ കുറച്ചു ക്രീമുകൾ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അൻഷുലവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.. മേക്കപ്പിന്റെ ഓരോ സ്പർശനത്തിലും അവളുടെ മുഖമങ്ങനെ കൂടുതൽ മനോഹരമായി മാറുന്നതവൻ കണ്ടു.. അവളുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയെന്നത് സ്വാതിയിപ്പോൾ വളരെ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയുമാണ് ചെയ്യുന്നതെന്നവനു തോന്നി…
പെട്ടെന്ന് ജയരാജിന്റെ കാൽപെരുമാറ്റം കേട്ട് അൻഷുൽ ഉടനെ അവിടെ നിന്നും മാറി.. ബാൽക്കണിയിൽ നിന്ന് അകത്തേക്കു കയറിയ ജയരാജ് ഹാളിലേക്കു വീൽചെയറിൽ നീങ്ങുന്ന അൻഷുലിനെ നോക്കാതെ നേരെ തന്റെ മുറിയിലേക്ക് പോയി.. എങ്കിലും അൻഷുൽ അവന്റെ കണ്ണിന്റെ ഒരു കോണിലൂടെ തന്നെ നോക്കുന്നത് ജയരാജിന് മനസ്സിലായിരുന്നു… അയാൾ അകത്തേക്ക് കയറി വീണ്ടും അകത്തു നിന്നും വാതിലടച്ചു…