കുറച്ചു കഴിഞ്ഞു അൻഷുൽ എഴുന്നേറ്റു വീൽ ചെയർ ഉരുട്ടി അടുക്കളയിലേക്കു വന്നു.
അൻഷുൽ: ഗുഡ് മോർണിംഗ് സ്വാതി.
സ്വാതി: ഹ്മ്മ്. (അവൾ മൂളുക മാത്രമേ ചെയ്തുള്ളു)
അൻഷുൽ:ൽ ജയരാജ് വന്നില്ലേ ഇന്നലെ.
സ്വാതി: ഇല്ലാ.
അൻഷുൽ: അതെന്തു പറ്റി
സ്വാതി: എനിക്ക് എങ്ങനെ അറിയാം. നിങ്ങളോടു പറഞ്ഞപോലെ ആല്ലേ എന്നോടും പറഞ്ഞത്.
അൻഷുൾ : (അവളുടെ ഉത്തരം കേട്ട് അവനു എന്തോ പോലെ ആയി) അത് ശെരിയാ. എന്നെ പോലെ ഇവിടെ ഇരിക്കുന്ന നിനക്കും എന്ത് അറിയാം അല്ലെ.
അവൾക്കു അന്ഷുലിനോട് ജയരാജിനെ വിളിച്ചു നോക്കാൻ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾ പറഞ്ഞില്ല.അവനോടു അങ്ങോട്ട് പറയാൻ എന്തോ ഒന്ന് അവളെ ഉള്ളിൽ നിന്നും വിലക്കി. അന്ന് എല്ലാവരും ഭക്ഷണം കഴിച്ചു വേഗം കിടന്നു. പക്ഷെ സ്വാതി മാത്രം ഉറങ്ങാതെ ജയരാജിനെ കാത്തിരുന്നു.
ജയരാജ് 12 മണിക് വരുമ്പോഴേക്കും അന്ഷുലും സോണിയയും ഉറങ്ങിയിരുന്നു. അയാൾ മെയിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ അവളിൽ ഒരു സന്തോഷം നിറഞ്ഞു. അവൾക്കു ഓടി ചെന്ന് അയാളുടെ മുന്നിലേക് പോകാൻ തോന്നി എങ്കിലും അവൾ കിടക്കയിൽ അനങ്ങാതെ കിടന്നു. അവളിലെ ഭാര്യ എന്ന ബോധം അവളെ അവിടെ തന്നെ കിടത്തി.
അന്നും ജയരാജ് മുന്നത്തെ പോലെ കുളിച്ചു വസ്ത്രം മാറ്റി അവളുടെ അടുത്ത് ഇരുന്നു അവളുടെ മുടി ഇഴിവുകൾ മാടി ഒതുക്കി തലയിൽ തടവി കൊണ്ട് ഇരുന്നു. അവൾ അയാൾക്കു എതിരെ തിരിഞ്ഞു കിടക്കുക ആയിരുന്നു. വളരെ കഷ്ട്ടപ്പെട്ടു തന്റെ ശ്വാസം നിയന്ത്രിക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു എഴുന്നേറ്റു നടന്നു വാതിൽക്കൽ എത്തി.
“എന്താ ഞാൻ വെക്കുന്ന ഭക്ഷണം ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ അത് കഴിക്കാത്തത്?” സ്വാതി കണ്ണുകൾ തുറക്കാതെ അതെ പോലെ തന്നെ കിടന്നു ചോദിച്ചു.
അവൾ ഉറങ്ങിയില്ല എന്ന് അറിഞ്ഞ ജയരാജ് ചെറുതായി ഞെട്ടി. അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.
“ഇനി എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് ആണോ കഴിക്കാത്തത്?” അയാളുടെ ഉത്തരം ഒന്നും കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും ചോദിച്ചു.
“ഭക്ഷണം കഴിക്കാൻ അത് ഉണ്ടാക്കിയ കൈകൾ കൊണ്ട് വിളമ്പി തരണം. അല്ലാതെ എടുത്ത് വെച്ചത് കഴിക്കാൻ എനിക്ക് ഹോട്ടലിൽ പോയാൽ മതി.” അയാൾ തിരിച്ചു അടിച്ചു.
അയാളുടെ ഉത്തരം കേട്ട അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ മുഖത്ത് ഒരു കുസൃതി ചിരി കണ്ടു. ആദ്യം ആയാണ് അയാളിൽ അങ്ങനെ ഒരു ഭാവം കാണുന്നത്. അത് കണ്ടപ്പോൾ അവൾ ഒരു കാമുകിയെ പോലെ ലജ്ജിച്ചു.എന്നിട്ടു ഒന്നും പറയാതെ എഴുന്നേറ്റു അയാളെയും കടന്നു അടുക്കളയിലേക്കു പോയി.