“എന്ത് ചോദ്യമാണ് അങ്കിൾ…. അവളെ ഞാൻ പൊന്നു പോലെ നോക്കും സർ ഇങ് വാ”
“ഓകെ ടാ അപ്പോ ഞാൻ വന്നിട്ട് കാണാം…. അവളോട് പറഞ്ഞേക്ക് ഞാൻ വെക്കുവാ..”
“അച്ചൻ കട്ട് ആകിയോ” അവൾ ഓടി വന്നു ചോദിച്ചു
“ആം ”
“എന്താ പറഞ്ഞേ അച്ഛൻ ” അവൾ കൊച്ചു കുട്ടികളെ പോലെ ചോദിച്ചു
“അത് ഈ അമ്മുക്കുട്ടി നെ നോക്കിക്കോണം ന്ന് ”
“അയ്യടാ”
“സത്യ….”
“ഹും ”
അവൻ പെട്ടെന്ന് അവളെ കെട്ടി പിടിച്ചു… അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്
ആദ്യം ഒന്ന് പതറി എങ്കിലും അവളും അവനെ പുണർന്നു…
“അല്ല നമുക്ക് പോണ്ടേ??”
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു
പെട്ടെന്ന് അവൻ അവളെ അടർത്തി മാറ്റി
“അയ്യോ.. ഇതെന്ന കരയുന്നെ?? ‘ അവൾ അവന്റെ കണ്ണു തുടച്ചുകൊണ്ട് ചോദിച്ചു
“ഹേയ് ഒന്നുമില്ല മോളെ… സന്തോഷം കൊണ്ട … വ നമുക്ക് പോവാം”
“ആം പോവാം ”
അവൾ ഫോണും എടുത്ത് ac ഓഫ് ആക്കി ക്യാബിന് പുറത്തേക്ക് ഇറങ്ങി… കണ്ണൊക്കെ തുടച്ചിട്ട് ആർജ്ജുനും പുറത്തേക്ക് ഇറങ്ങി.
താഴേക്ക് നടക്കുമ്പോൾ മുഴുവൻ അങ്കിൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ മുഴുവൻ… അവൾ അവനെ എത്രത്തോളം സ്നേഹിക്കുന്ന് എന്ന തിരിച്ചറിവ് അവനിൽ സന്തോഷവും അതേ പോലെ തന്നെ സങ്കടവും ഉണ്ടാക്കികൊണ്ടിരുന്നു…..
(തുടരും….)