“അങ്കിൾ….” ഞെട്ടലോടെ അവൻ വിളിച്ചു
“താൻ സംയമനം പാലിക്കുക.. അവളെ അവസാനം ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ കാണിച്ചു അവിടുത്തെ ഡോക്ടർ ആണ് ഇവളുടെ ഈ കണ്ടീഷനു കാരണം താനും അന്നത്തെ സംഭവവും ആണെന്… പിന്നെ കുറെ നാൾ അവിടെ ചികിത്സയിൽ ഒക്കെ ഇരുന്ന ശേഷം അവൾ ഏകദേശം നോർമൽ ആയപ്പോൾ ആണ് അവിടുന്ന് ഇറങ്ങിയത്… അപ്പോൾ ആ ഡോക്ടർ പറഞ്ഞു എന്നോട് തന്നെ അവളിലേക്ക് എത്തിക്കാൻ പറ്റുമോ ന്ന് നോക്ക് പറ്റിയാൽ അത് അവൾക്ക് വലിയ മാറ്റം കൊണ്ടുവരും പൂർണമായും അസുഖം ഭേദമാവും ഇല്ലേൽ ഒരു മുഴു ഭ്രാന്തിയെ പോലെ ആവും അവൾ ന്ന്…..
അയാൾ എങ്ങലടിച്ചു
അങ്ങനെ ഞാൻ നാട്ടിൽ ബന്ധങ്ങൾ വച്ചു തിരക്കിയപോൾ ആണ് ശിവൻ വഴി തന്നെ കണ്ടെത്തിയത്… തന്നെ പെട്ടെന്ന് ഇറക്കാൻ വേണ്ട നടപടികൾ എല്ലാം ചെയ്ത് ആ ഷോപ്പിലേക്ക് തന്നെ ജോലിക്ക് വിട്ടതും അവളെ അങ്ങോട്ട് ഞാൻ പറഞ്ഞയച്ചതും അതിനുവേണ്ടി ആണ്.. ഇപോ തന്നെ കണ്ട് തിരിച്ചറിയാൻ പറ്റിയത് അവളിൽ നല്ല മാറ്റം ഉണ്ടാക്കി എന്നാണ് എനിക്ക് തോന്നുന്നത് … എന്നാലും താൻ അവളെ സ്വീകരിക്കുമ്പോൾ ഇതെല്ലാം അറിയണംന്ന് എനിക്ക് തോന്നി… അതുകൊണ്ട് ഞാൻ ഇതെല്ലാം പറഞ്ഞതാണ്… പിന്നെ അവൾ ഓവർ സങ്കടമോ ഓവർ സന്തോഷമോ ഉണ്ടാവാൻ പാടില്ല അത് ചിലപ്പോ അവളുടെ മൈൻഡ് പിന്നേം കോലാപ്‌സ് ആവാൻ സാധ്യത ഉണ്ട്. എന്നാലും താൻ അവളുടെ മുന്നിൽ ഇപ്പോൾ ഉള്ളത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം… ഇനി താൻ പറ അവളെ സ്വീകരികുമോ താൻ??
എല്ലാം കേട്ട അർജുൻ സ്തബ്ധനായി നിൽക്കുകയാണ്…
“അർജുൻ???” മറുപടി ഇല്ലാത്തത് കൊണ്ട് അയാൾ വിളിച്ചു.
“സർ അവൾ അടുത്ത് ഉണ്ട് എനിക് സമ്മതമാണ്… ബാക്കി ഞാൻ നേരിട്ടു കാണുമ്പോ പറയാം… എന്റെ അമ്മു ആണ് അവളെ ഒരു രോഗത്തിനും ഞാൻ വിട്ടു കൊടുക്കില്ല…”
“എനിക്ക് അറിയാമായിരുന്നു… നീ സമ്മതിക്കും ന്ന് അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്… പിന്നെ അവൾക് അറിയില്ല ഇങ്ങനെ ഒരു രോഗം ഉള്ള കാര്യം… നീ ശ്രദ്ധിക്കണം… ഭയങ്കര വാശി ആണ് നോക്കിക്കോണേ അവളെ…?? “