“അല്ല പിന്നെ… ഇവൻ ഇവിടെ??” ജിനു ആയിരുന്നു
‘ഓകെ സീ മിസ്റ്റർ പ്രകാശ് ആൻഡ് ജിനു.. ഞാൻ ഇപ്പോൾ ഒരു കാര്യം പറയാൻ പോകുകയാണ് അതിന്റെ സീരിയസ്നെസ് അറിഞ്ഞു രണ്ടുപേരും പ്രവർത്തിക്കണം നമ്മുടെ എംപ്ലോയീസിനോടും പറയണം ok??’ ”
“ഓകെ മാഡം എന്താണ്” അവർ രണ്ടും ജാഗരൂഗരായി
“ഇത് അഖിൽ അല്ല, അർജുൻ ആണ് എന്റെ വുഡ് ബി … ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആൾ .. അതിന്റെ ബഹുമാനം ഒക്കെ കൊടുക്കണം നിങ്ങൾ. പിന്നെ അർജുൻ ഇവിടെ ജോലിക്ക് ഉണ്ടാവില്ല ഇനി ok ??”
അവൾ പറഞ്ഞു തീർന്നപ്പോൾ രണ്ടു പേരും കൂടെ അന്തംവിട്ട് അവനെ നോക്കി . അവനു പക്ഷെ എന്ത് പറയണം എന്നറിയില്ലായിരുന്നു
“പക്ഷെ മാഡം ?? ഹൗ??” ജിനു അത്ഭുതത്തോടെ അവളെ നോക്കി
“എന്താ…ജിനു??”
“അല്ല മാഡം എങ്ങനെ ഇതൊക്കെ??”
“സീ മിസ്റ്റർ ജിനു അതൊന്നും നിങ്ങൾ തിരക്കണ്ട ഞാൻ പറഞ്ഞത് പോലെ ചെയ്യുക ok??”
അവൾ തറപ്പിച്ചു പറഞ്ഞു
“Ok മാഡം” ജിനു തേഞ്ഞ മുഖവുമായി പറഞ്ഞു
“Ok അപ്പോൾ രണ്ടുപേരും താഴേക്ക് പൊയ്ക്കോളൂ .. ടാർഗറ്റ് കാര്യങ്ങൾ ഒക്കെ കഴിഞ്ഞദിവസം നമ്മൾ പറഞ്ഞ പോലെ ട്രാക്ക് ചെയ്യുന്നുണ്ടല്ലോ അല്ലെ??”
“ഉണ്ട് മാഡം” പ്രകാശ് സർ പറഞ്ഞു
” ok അപ്പോൾ പൊക്കോളൂ”
അവർ രണ്ടും എണീറ്റ് പോയി.. പോകുന്ന വഴി അവർ അവനെ നോക്കുന്നുണ്ട് അവൻ എന്തുപറയണം എന്നറിയാതെ അവിടെ ഇരുന്നു
“ഹോ അപ്പോ അത് കഴിഞ്ഞല്ലൊ സമാധാനം ആയിലെ ഏട്ടന്??” അവർ ഇറങ്ങിയതും അവൾ ചോദിച്ചു
“പിന്നെ… ഇനി അവരെ ഒക്കെ ഞാൻ എങ്ങനെ ഫേസ് ചെയ്യും ദൈവമേ”
അവൾ ചെയറിൽ നിന്ന് എണീറ്റവന്റെ ചെറിന്റെ ഹാൻഡ് റെസ്റ്റിൽ ഇരുന്നു
അവൻ അവൾ എന്താ ചെയ്യാൻ പോവുന്നെ ന്ന് അവളെ നോക്കി..
“എന്താ അമ്മു??”
“എന്ത്??”
അവൾ അവന്റെ തലമുടിയിൽ വിരൽ ഇട്ട് ഓടിച്ചു
“നീ എന്താ ചെയ്യുന്നേ അമ്മു” അവൻ തല ഉയർത്തി അവളെ നോക്കി