“എല്ലാരും നോക്കുന്നുണ്ടായിരുന്നു അമ്മു”
“എന്ത്… അച്ചുവേട്ടൻ അവിടെ ഇരുന്നെ”
അവൾ അവനോട് അവളുടെ മുന്നിലുള്ള സീറ്റിൽ ഇരിക്കാൻ പറഞ്ഞു
“അതേ… താഴെ എല്ലാരും എന്നെ നോക്കുന്നുണ്ടയിരുന്നു.. നിന്റെ കൂടെ ഇങ്ങനെ വരുന്നത് ”
“അത് സാരമില്ല അവർക്ക് കാര്യം അറിയാഞ്ഞിട്ടല്ലേ അതൊകെ മറിക്കോളും ”
“ശോ… ”
“എന്താ അച്ചുവേട്ട ??”
“അല്ല ഞാൻ … ഞാൻ താഴെ ചെല്ലട്ടെ??”
“എന്തിന്??”
“അല്ല ജോലി??”
അവളുടെ മുഖം മാറി
” ദേ… ഞാൻ ഇന്നലെ പറഞ്ഞു … മര്യാദയ്ക്ക് അവിടെ ഇരുന്നോ ..ഞാൻ അച്ചനെ ഒന്നു വിളിക്കട്ടെ ”
അവൾ അതും പറഞ്ഞു ഫോൺ എടുത്ത് അച്ചനെ വിളിച്ചു കുറെ നേരം എന്തൊക്കെയോ സംസാരിച്ചു . അർജുൻ അവിടെ ആ ac യിലും ഇരുന്ന് വിയർക്കുകയാണ് .. താഴെ ഇനി എന്താ പറയേണ്ടത് എന്നൊക്കെ ഓർത്തിട്ട്
“ഇതെന്ന അച്ചുവേട്ട… ഇങ്ങനെ വിയർക്കുന്നെ??”
അവൾ ഫോണ് കട്ട് ആക്കി ചോദിച്ചു
“ങേ…. അത്… അത്… അറിയില്ല അമ്മു”
“എന്റെ പൊന്നേട്ടാ ഇങ്ങനെ ടെൻഷൻ അടിക്കാതെ .. ദേ ഞാൻ അച്ചനോട് കാര്യം എല്ലാം പറഞ്ഞു അച്ചന് ഉടനെ വരും ന്നിട്ട് നമ്മുടെ കല്യാണം ആണ് പോരെ…”
അവൾ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു
“ഞാൻ ജിനു നേം പ്രകാശ് സർ നെയും വിളിക്കുവാ അവരോട് കാര്യം എല്ലാം പറയും പിന്നെ ഒരു കുഴപ്പവും ഇല്ല”
അവൻ തലയാട്ടി അവൾ ഓഫിസ് ലാൻഡ് ഫോണ് എടുത്ത് അവരെ രണ്ടു പേരെയും ക്യാബിനിലേക്ക് വിളിപ്പിച്ചു
” മേ ഐ” കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടെ കേറി വന്നു
“ആ വരൂ, ഇരിക്ക് രണ്ടുപേരും ”
അവൾ പറഞ്ഞപ്പോൾ രണ്ടുപേരും ഇരുന്നു .. അവിടെ ഇരിക്കുന്ന അർജുൻ നെ അവർ രണ്ടും സംശയത്തോടെ നോക്കുന്നുണ്ട്
“മാഡം.. അഖിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകിയോ??”
പ്രകാശ് സർ അവനെ നോക്കിക്കൊണ്ട് ചോദിച്ചു
“ഏയ് ഇല്ലാലോ സാറേ”