ഞാൻ അവിടെ നിന്നു പക്ഷെ തിരഞ്ഞു നോക്കിയില്ല . അവർ നടന്നു എന്റെ മുന്നിൽ വന്നു
“നീ…. നീ അർജുൻ ആണോ??”
അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചു
“അല്ല…” ഞാൻ പറഞ്ഞു
അവർ ഞെട്ടലോടെ എന്നെയും പുറകിൽ നിൽകുന്ന അമ്മുവ്നെ യും നോക്കി
“അല്ലെ???”
“അല്ല എന്റെ പേര് അഖിൽ … അർജുൻ എന്നൊരാളെ എനിക്ക് അറിയില്ല ”
“അച്ചുവേട്ട…. എന്തൊക്കെയാ പറയുന്നേ”
“സോറി മാഡം… എന്നെ വെറുതെ വിടൂ…എനിക്ക് അർജുൻ എന്നൊരാളെ അറിയില്ല… സോറി ”
ഞാനതും പറഞ്ഞു നടന്നു റോഡിൽ കയറി പതിയെ വീട് ലക്ഷ്യമാക്കി നടന്നു .
എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്‌ഥയിൽ ആയിരുന്നു . അമ്മു എന്നെ മനസിലാക്കി അവൾക്ക് എന്നെ ഇഷ്ടമാണ് അല്ലേൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കരയില്ല . എന്നാലും… ദേവി തമ്പുരാട്ടി യെ എനിക്ക് ഇഷ്ടമല്ല അവരെ എന്നല്ല ആ വീട്ടിലെ വേറെ ആരേയും… അത്രക്ക് വെറുത്ത് പോയതാണ് അവരെ എല്ലാം എന്റെ 14 വർഷം ഒരാൾ എങ്കിലും എന്നെ ഒന്ന് തിരക്കും എന്നെ പുറത്ത് കൊണ്ടുവരും എന്നൊക്കെ കിനാവ് കണ്ടു ഞാൻ അവിടെ കിടന്നിട്ട് ആരും എന്നെ തിരക്കി വന്നില്ല… ഇനിയും ആരും എനിക്ക് വേണ്ട… അമ്മു… അവൾ മാത്രമാണ് പക്ഷെ എനിക്ക്…. എനിക്ക് എന്താ… ശേ… അവൾ….അവൾ….ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ…….
ഓരോന്ന് ചിന്തിച്ചു ഞാൻ വീടിന് മുന്നിൽ എത്തിയിരുന്നു . അച്ചായനെ പുറത്ത് ഒന്നും കണ്ടില്ല. ഞാൻ സ്റ്റെപ്പ് കേറി മുകളിൽ എത്തി . റൂം തുറന്നു കയറി ഒന്ന് ഫ്രഷ് ആയി. നല്ല വിശപ്പുണ്ട് കൈ ഒക്കെ കുറെ കാലം കഴിഞ്ഞു അനങ്ങിയ കൊണ്ട് അവിടെ ഇവിടെ ആയി വേദനിക്കുന്നു..
ഒരു.ഓംപ്ളേറ്റ് ഉണ്ടാക്കമെന്നു കരുതി ഞാൻ അടുക്കള ഭാഗത്തേക്ക് കയറിയപ്പോൾ താഴെ ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു. ഗ്യാസ് തുറന്നു പാൻ വച്ചു കത്തിക്കാൻ നിന്നത് കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു .. താഴെ ആരൊക്കെയോ അച്ചയാനുമായി സംസാരിക്കുന്നത് അവ്യക്തമായി ഞാൻ കേട്ടു. മുട്ട പൊട്ടിച്ചു ഒഴിക്കാൻ നിന്ന ഞാൻ ഗ്യാസ് ഓഫ് ആക്കി അടുക്കളയിൽ നിന്ന് നടന്നു താഴേക്ക് ഇറങ്ങാൻ വന്നപ്പോൾ ഡോറിൽ തട്ട് കേട്ടു… ഞാൻ പതിയെ ഡോർ തുറന്നു. അച്ചായൻ ആയിരുന്നു