“ഓഹോ അപ്പോ നിന്റെ അമ്മയും അച്ഛനും.. അവർക്ക് ഒരു അവകാശവും ഇല്ലേ??”
“ഹ ഹ അമ്മയും അച്ഛനും… ആരുടെ.??? എനിക്ക് ഒരു അച്ചനെ ഉള്ളൂ അദ്ദേഹത്തിനോട് ഞാൻ എല്ലാം ചോദിച്ചിട്ടുണ്ട് വേറെ ആരുടെയും സമ്മതവും അവകാശവും ഒന്നും എനിക്ക് വേണ്ട”
“മോളെ… നീ പറയുന്നത് ന്യായമാണ് ന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”
“എന്റെ ന്യായമാണ് ഇത്”
“എന്തൊക്ക ആയാലും ഒരു കൊലയാളി ആയി ശിക്ഷ അനുഭവിച്ച ജയിൽ പുള്ളിയെ കൊണ്ട് നിന്റെ കല്യാണം കഴിപ്പിക്കുന്നത് നിന്നെ ജന്മം നൽകിയവർ എങ്ങനെ സഹിക്കും?”
“അങ്കിൾ ”
ഉച്ചത്തിലുള്ള അവളുടെ വിളി കേട്ട് അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി
“ഒരക്ഷരം ഇനി അച്ചുവെട്ടനെ പറ്റി പറഞ്ഞാൽ സ്വന്തവും ബന്ധവും ഒന്നും ഞാൻ നോക്കില്ല … കൊലയാളി അത്രേ?? എങ്ങനാ ആയത് അതെന്താ ആരും പറയാത്തത്?? എന്റെ ജീവൻ രക്ഷിക്കാൻ നോക്കിയിട്ടല്ലേ? അത് എല്ലാരും മറന്നു… കൊലയാളി അത്രേ…. കൊലയാളി ഇനി ആരെങ്കിലും അച്ചുവേട്ടനെ അങ്ങനെ വിളിച്ചാലാണ്… ദേ.. എല്ലാരും കേൾക്കാൻ വേണ്ടി പറയുവ ഇത് എന്റെ ഭർത്താവ് ആണ് എന്റെ കഴുത്തിൽ താലി കേറിയില്ല ന്നെ ഉള്ളൂ ഉടനെ കെട്ടും എന്റെ അച്ഛൻ ഇങ്ങു വന്നോട്ടെ അതുവരെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം ആരും എന്നെ പഠിപ്പിക്കാൻ വരണ്ട. …. ആരും.. വ അച്ചുവേട്ട..”
അവൾ അതും പറഞ്ഞു അവനെയും വലിച്ചു അകത്തേക്കു കയറി
” അമ്മു… നീ അങ്ങനെ ഒന്നും പറയണ്ടായിരുന്നു… ”
റൂമിൽ കേറി അവൾ സാരി മാറാൻ തുടങ്ങുന്ന കണ്ട അവൻ പറഞ്ഞു
” പിന്നെ… അച്ചുവേട്ടനെ പറ്റി അവർ അങ്ങനെ ഒക്കെ പറയുന്നത് ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിൽക്കണമായിരുന്നോ??”
“അവർ ഇല്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ?”
“ദേ… അച്ചുവേട്ട എന്റെ കയ്യിന്ന് അടി വാങ്ങരുത് കേട്ടോ”
അവൾ അവനെ തല്ലാൻ കൈയ്യോങ്ങി
” എന്നാലും അമ്മു…”
“ദെ പിന്നേം…മര്യാദക്ക് ഇരിക്ക് അവിടെ നമുക്ക് ഓഫിസിൽ പോണ്ടേ”
“ഹോ ഇനി അവിടെ എന്തൊക്ക ആവും ഞാൻ കാണാൻ പോകുന്നേ “