അവൾ വീണ്ടും അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. അവന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങളും ചിന്തകളും ഒക്കെ നിറഞ്ഞു വരികയാണ് .. എന്തോ ഓർത്തു പെട്ടെന്ന് അവളോട് ചോദിക്കാം ന്ന് കരുതി നോക്കിയപോൾ തന്റെ ഞെഞ്ചിൽ കിടന്നു ഉറങ്ങുന്ന അവളെയാണ് അവൻ കണ്ടത്.. പിന്നെ അവളെ ഉണർത്താൻ അവനു മനസു വന്നില്ല. ഫാനിന്റെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി അവന്റെ മുഖത്തേക്ക് വീഴുന്നുണ്ട് അവൻ അവയെല്ലാം കോതിയെടുത്ത് അവ ഒതുക്കി വച്ചു .. അവളുടെ സൗന്ദര്യത്തിൽ നോക്കി കുറെ നേരം അവൻ കിടന്നു അങ്ങനെ ഏതോ ഒരു യാമത്തിൽ അവനും ഉറക്കം പിടിച്ചു. ..
……………………………………………………….
രാവിലെ എന്തോ സ്വപ്നം കണ്ടാണ് അവൻ ഞെട്ടി എണീറ്റത് .. എവിടാ കിടന്നത് ന്ന് ബോധം ഉണ്ടായത് അപ്പോഴാണ്.. ഞെട്ടി പിടഞ്ഞു എണീറ്റു … അവളെ അവിടെ കാണുന്നില്ല.. ബാത്റൂമിൽ വെള്ളം വീഴുന്ന കേൾക്കുന്നുണ്ട്..
എണീറ്റ് ബെഡിൽ ചാരി അവൻ ഇരുന്നു.
ഞാൻ … ഞാനീ ചെയ്യുന്നത് ഒക്കെ തെറ്റല്ലേ ..14 വർഷം മുൻപ് ഉള്ള ഒരു ഇഷ്ടവും പറഞ്ഞിട്ട് ഒരു പെണ്ണിന്റെ കൂടെ മുറിയിൽ കിടക്കുക അവൾ എന്നെ ഭർത്താവ് എന്നൊക്കെ വിളിക്കുക… ഈശ്വര.. ആലോജിചിട്ട് എനിക്ക് ഒന്നും പിടികിട്ടുന്നില്ല
അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവൾ കുളി കഴിഞ്ഞു ഇറങ്ങി വന്നു.
ഒരു ടവ്വൽ മാത്രം മാറത്ത് വച്ചു ഉടുത്ത് തലയിലും കെട്ടി വച്ചിട്ട് അവൾ ഈറനോടെ വന്നു നിന്നത് കണ്ട് ഒരു നിമിഷം അവൻ സ്തബ്ധനായി ഇരുന്നു .. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പെട്ടെന്ന് അവൻ പരിഭ്രമത്തോടെ എണീറ്റ് റൂമിനു പുറത്തേക്ക് ഇറങ്ങി
“നീ ഡ്രസ് മാറിയിട്ട് പറ അമ്മു … ഞാൻ..വെളിയിൽ ഉണ്ടാവും ”
അവൻ അതും പറഞ്ഞു റൂമിന് പുറത്തേക്ക് ഇറങ്ങി അവൾ എന്തോ പറയാൻ പോയി എങ്കിലും അവൻ പോയത് കൊണ്ട് പകുതിക്ക് നിർത്തി.
അവൻ പുറത്തിറങ്ങി എന്ത് ചെയ്യണം എന്ന് അറിയാതെ സ്റ്റെപ്പിന്റെ സൈഡിൽ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ റൂം തുറന്ന് അവനെ വിളിച്ചു