സ്വാതന്ത്ര്യം 3
Swathanthryam Part 3 | Author : Kiran Kumar | Previous Part
ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു
ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി.
“അ… അമ്മൂ….”
കരഞ്ഞ് തളർന്നു നിൽകുന്ന അവളെ ഞാൻ വിളിച്ചു…
എന്റെ വിളി കേട്ടതും അവൾ വീണ്ടും പൊട്ടികരയുകയാണ് ..
“അമ്മു കരയെല്ലേ..”
“എന്നാലും…. എന്നലും…. എന്നോട് ഒരു വാക്ക് പറഞ്ഞൂടെ അച്ചുവേട്ട…”
എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല
പെട്ടെന്ന് ആരോ വന്നു അവളെ എന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി…
ദേവി ചിറ്റയാണ് …
“മോളെ… എന്താ ഈ കാണിക്കുന്നെ”
അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയയ് എല്ലാരും ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു.
“നീ…. നീ ആരാ…????” ദേവി ചിറ്റ അവളെ വലിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു .
“ഞാൻ….ഞാൻ….”
“അത് അതെന്റെ അച്ചുവെട്ടനാ …” അവൾ പറഞ്ഞു
“അച്ചു???… അർജുൻ…. അർജുനോ?? ”
അവർ അമ്പരപ്പോടെ എന്നെ നോക്കി …
എനിക്ക് പക്ഷെ അവരുടെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല .. ഞാൻ കണ്ണു തുടച്ചു പതിയെ തിരഞ്ഞു നടന്നു
“അച്ചുവേട്ട…. പോവല്ലേ…. ”
അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു
“അർജുനെ…. ” ദേവി ചിറ്റ വിളിച്ചു … ഞാൻ അവഗണിച്ചു .
“എടാ… അവിടെ നിൽക്കാൻ” അവർ ശബ്ദം ഉയർത്തി