”ഗോപ്യേ ഞാനാ ജെയ്സനാണ്.“
”ഏതു ജെയ്സൺ?“
” നിങ്ങൾ അറക്കാൻ കൊണ്ടന്ന പോത്തും കുട്ടി കയർ പൊട്ടിച്ചു പോയീന്ന് കേട്ടു. ഞാൻ തപ്പി. അത് പോയിരിക്കണത് വടക്കൻ ഏരിയായിലേക്കാണ്. പോത്തിനെ പിടിക്കാൻ വേണ്ടത് ഞാൻ ചെയ്തിട്ടുന്റ് ആൾക്കാരുണ്ട്. അവർ കുടുക്കിട്ട് പിടിച്ചോളും ഡോണ്ട് വറി“
”ഞാൻ ഗോപിയല്ല ഇത് റോങ്ങ്നമ്പറാടോ..“
അത് ഇത്തരം ഡീലുകളിലെ ഒരു കോഡാണ്. ഏതെങ്കിലും രീതിയിൽ ലീക്കായാലും സംഭാഷണം വേറെയാണല്ലൊ.
വീണ്ടും അരമണിക്കൂർ കഴിഞ്ഞു.
മാനേജർ വിളിച്ചു. സാറെ ഡ്രൈവർ പീറ്ററിനെ പരിക്കെല്പിച്ചാ കടന്നിരിക്കുന്നെ. നാട്ടുകാരു കൂടിയപ്പോഴേക്കും അവൾ സ്കൂട്ടായി. നമ്മുടെ ആൾക്കർ അവളെ അവളെ പൊക്കിയിട്ടുണ്ട്.”
“സൈറ്റിലെ സീൻ എന്താ?”
“ബൈക്കിൽ വന്നാ ഒപ്പിച്ചിരിക്കുന്നെ. രണ്ടു പിള്ളാർ ആണെന്ന അവൾ പറഞ്ഞെ. അവനു തലക്ക് അടിയേറ്റത്. അല്പം കഴിഞ്ഞു സംസാരിക്കാമെന്ന പറഞ്ഞെ”
“ഉം”
ഏതാണ്ട് ഒരു മണിക്കൂർ കൂടെ കെഴിഞ്ഞു. മീര ഷോപ്പിന്റെ പുറകിലെ കോണിവഴി ഓഫീസിൽ വന്നു. ഉടുപ്പിൽ രക്തമുണ്ട്.
മിണ്ടാതെ തലകുമ്പിട്ട് നിന്ന് കരയുവാൻ തുടങ്ങി.
“ഹ മീര എന്തിനാ കരയുന്നെ.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ സാർ അത് നഷ്ടപ്പെട്ടല്ലൊന്ന്…”
“ഹ മീര ഇത് ആദ്യമായിട്ടല്ല കൊണ്ടുവരുന്നത്. ഈ ബിസിനസ്സിൽ ഇത് സംഭവിക്കുന്നതാന്ന് അറിയില്ലെ..മീര ടെൻഷൻ അടിക്കാതെ ദാ അവിടെ ഇരിക്ക്”
ഞാൻ വളരെ കൂളായിട്ടാണ് സംസാരിച്ചത്.
ഇന്റർകോം എടുത്തു..
“ആലീസേ രണ്ടു ഫ്രഷ് ജ്യൂസ് കൊണ്ടുവാ..”
“എനിക്ക് ജൂസൊന്നും വേണ്ട സാറെ..എനിക്കാകെ പേടിയാകുന്നു..”
“എന്തിന്?”
“ഇത്രയും വലിയ സ്വർണ്ണം പോയില്ലെ. മാത്രമല്ല നാളെ ഇത് പത്രത്തിലൊക്കെ വന്നാൽ”
“വരില്ലെടോ..നമുക്ക് ആളുകൾ ഉണ്ട് പോയത് തിരിച്ചു പിടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ”
ആലീസ് ജ്യൂസുമായി വന്നു.
“മീര എടുക്കൂ. കുടിക്ക്”
അവൾ എടുത്തില്ല ഇരുന്ന് കരയാൻ തുടങ്ങി.