സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

 

” എനിക്ക് പോണോന്ന് വലിയ നിർബന്ധം ഒന്നുമില്ല ”

 

” അച്ചോടാ പാവം, ഇനിയൊന്നും പറയണ്ടാ, കേറി പോയാൽ മതി ”

 

” അല്ലെങ്കിലും എന്റെ വാക്കിന് വിലയില്ലല്ലോ ”

 

” അനു, പിന്നെ, പോകുന്ന വഴി ഇവന് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്, ”

 

” അത് കുഴപ്പമില്ല ചേച്ചി, ഞാൻ ഫ്രീയല്ലേ ”

 

വണ്ടി ഓടി കൊച്ചിയിൽ എത്തി. എനിക്ക് കുറെ പുതിയ ഡ്രെസ്സും, ജാക്കറ്റും വലിയ ലഗ്ഗേജ് ബോക്സ്, കുറെ സാധങ്ങളൊക്കെ വാങ്ങികൂട്ടി , വീട്ടിൽ എത്തിയപ്പോ രാത്രി ആയിരുന്നു. നേരെ ചെന്ന് കിടന്നുറങ്ങി. മമ്മിയും അനുവും ഒരുമിച്ച് ആണ് കിടപ്പ് എനിക്ക് അടുക്കാൻ പോലും പറ്റില്ല. ഇനിയുള്ള മൂന്നാം ദിവസം പോകണമെന്ന കാര്യം എനിക്ക് അലോചിക്കാനെ പറ്റുന്നില്ല. യാത്രക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. . . .

 

അടുത്ത ദിവസം അനുവും മമ്മിയും ഒരുമിച്ച് കാറിൽ തന്നെ ആണ് പോകുന്നത് വരുന്നതും, എപ്പോഴും ഒരുമിച്ച്, എനിക്ക് മമ്മിയെ അന്ന് ഒറ്റക്ക് കിട്ടിയേ ഇല്ല. അതുകൊണ്ട് തന്നെ ഉള്ളുതുറന്നു സംസാരിക്കാൻ സാധിച്ചില്ല. . .

 

അടുത്ത ദിവസം ഒരു അവധി ദിവസമായിരുന്നു. പറഞ്ഞിട്ടെന്താ അനു മമ്മിയുടെ കൂടെ തന്നെ ഉണ്ട്. മമ്മി ഞാൻ പരുങ്ങി നടക്കുമ്പോൾ സൂക്ഷ്മതയോടെ എന്നെ നോക്കുന്നുണ്ട്. ഞാൻ ആ വീട്ടിൽ അധികം നിൽക്കാതെ വേണ്ടപെട്ട എല്ലാവരെയും നേരിട്ട് പോയി കണ്ടു. നാളെ പോകുന്ന കാര്യം അറിയിച്ചു. വൈകുന്നേരം തിരികെ വീട്ടിൽ എത്തി. . .

മമ്മിയെ ഇനി ഒരിക്കലും പഴയപോലെ കാണാനും ആസ്വദിക്കാനും സാധിക്കില്ല എന്ന് മനസിലാക്കി എല്ല ആശകളും, ആഗ്രഹങ്ങളും അവിടെ തന്നെ കുഴിച്ചുമൂടി. പെട്ടെന്ന് ആണ് എന്നെ ഞെട്ടിച്ചുകൊണ്ട് അനുവും മമ്മിയും പുതിയ ഡ്രസ് ഇട്ടുകൊണ്ട് ഹാളിലേക്ക് കടന്നു വന്നത്. . . .

 

” എബി, അനുവിന് ഇന്ന് നെറ്റ് ഡ്യൂട്ടി ആണ്. ഞാൻ അപ്പൊ അവളെ ഡ്രോപ്പ് ചെയ്തിട്ട് വരാം”

Leave a Reply

Your email address will not be published. Required fields are marked *