” നിന്റെ കോഴ്സിന്റെ കാര്യം ശെരിയായിട്ടുണ്ട്. U K യിൽ ആണ്. വിസ വന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബൂക് ചെയ്തിട്ടുണ്ട് , ഈ മാസം 22 നു, വളരെ കുറച്ചു ദിവസമേ ഉള്ളു. ഞാൻ അങ്ങോട്ട് വന്നു കഴിഞ്ഞാൽ മൂന്നാം ദിവസം നിനക്ക് പോകേണ്ടി വരും, നീ അപ്പൊ ഇരുപതാം തിയതി ഉച്ചകഴിഞ്ഞ് റെഡി ആയി ഇരുന്നോളൂ, ഇനി ചിലപ്പോ വിളിക്കാൻ പറ്റില്ല. “.
ഞാൻ ഞെട്ടലിൽ തന്നെ അത് കേട്ട് ഒന്ന് മൂളി സമ്മതിച്ചു. ഫോൺ കാട്ടായി. ശ്വാസം കിട്ടാതെ സമനില തെറ്റിയപോലെ ഞാൻ തലങ്ങും വിലങ്ങും നടന്നു. ഞാൻ അത്രയും ഏകാന്തത അനുഭവിച്ച ദിവസങ്ങൾ എന്റെ ജീവിതത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. . .
എങ്ങനെയൊക്കെയോ ദിവസങ്ങൾ കടന്നു പോയി. ഞാൻ റെഡി ആയി മമ്മിക്ക് വേണ്ടി കാത്തിരുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഒരു മാടപ്രവിനെ പോലെ ആ വെളുത്ത നിറമുള്ള കാർ അകത്തേക്ക് കടന്നു വന്നു. ഡോർ തുറന്ന് മമ്മി ഇറങ്ങി വന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് സൈഡ് സീറ്റിൽ നിന്ന് അനു പിശാചും ഇറങ്ങി വന്നു. ഇവൾ ഇനി എന്തിന് വന്നതാണാവോ . . .
മമ്മി കണ്ണുകൾ നിറച്ച്, നേരെ നേരെ ഓടി വന്നു കെട്ടിപിടിച്ചു. അവളും മമ്മിയും അകത്തേക്ക് കയറി ഫുഡ് കഴിച്ചു, അതികം താമസിയാതെ ഞങ്ങൾ തിരിച്ചു. ഞാൻ പുറകിലെ സീറ്റിൽ ആണ് ഇരുന്നത്. . .
” എങ്ങനെ ഉണ്ടായിരുന്നു എബി, ഇവിടെ ? ? ? ”
” നന്നായിരുന്നു മമ്മി, തണുപ്പും പച്ചപ്പും ഞാൻ ശേരിക്കും എൻജോയ് ചെയ്തു ”
” ഞാൻ നിന്നെ ശേരിക്കും മിസ് ചെയ്തു, പിന്നെ അനു വന്നത് എന്തിനാ എന്ന് മനസിലായോ ”
” ചുമ്മാ കറങ്ങാൻ വന്നതല്ലേ ”
” അല്ല ”
” പിന്നെ ”
” അവൾ അവളുടെ അപാർട്മെന്റ് ഒഴിഞ്ഞു. ഇനി എന്റെ കൂടെയാ നിൽക്കുന്നത്. നമ്മുടെ കൂടെ ഉണ്ടാകും , നീ ഇപ്പൊ തന്നെ പോകില്ലെ പിന്നെ ഞാൻ തനിച്ചാകരുതെല്ലൊ . . . “