” ഇല്ലെങ്കിൽ വല്ല മരപ്പട്ടിയോ, മലംപാമ്പോ വന്നു കേറും ”
” ഹോ ദൈബമേ, മമ്മി എന്നെ എങ്ങോട്ടാ ഈ കൂട്ടികൊണ്ടുവന്നത്, കൊല്ലനാണോ ” ! ! !
” ഞാൻ ഉള്ളത് പറഞ്ഞുന്നെ ഉള്ളു, നീ പോയി പാല്ലോക്കെ തെച്ചിട്ട് വാ, ബാത്രൂം പുറത്തുണ്ട്, കഴിക്കാൻ എടുക്കാം ”
ഞാൻ പുറത്തേക്കിറങ്ങി. അടച്ചുറപ്പൊന്നും ഇല്ലാത്ത പഴയ ഒരു ബാത്റൂം . കേറി കാര്യങ്ങൾ സാധിച്ചു. പിന്നെ ഫുഡ് കഴിച്ചു, മമ്മിയോട് എപ്പോഴും അടുത്തിടപഴുകാൻ സാധിക്കില്ല. ആ ചേച്ചി എപ്പോഴും മമ്മിയുടെ കൂടെ കാണും. അച്ഛച്ഛൻ വീടിന്റെ ഉമ്മറത് ഒരു ചാരുകസേരയിൽ ഇരിക്കുന്നുണ്ട്, പുള്ളി ഇപ്പോഴും ചില പണം പലിശ കൊടുപ്പും കാര്യങ്ങളും ഉണ്ട്. അതുകൊണ്ട് ആളുകൾ തുടരെ തുടരെ വന്നുകൊണ്ടിരിക്കും പണം വാങ്ങാനും കൊടുക്കാനും. പുള്ളിയുടെ അടുത്തുപോയി കുറച്ചു കുശലം പറഞ്ഞ ശേഷം ഞാൻ പറമ്പിലേക് നടന്നു. . . .
നാല് അതിർത്തിയും കാണാൻ സാധിക്കാത്ത രീതിയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് വീടിരിക്കുന്നത്, അതുമുഴുവൻ റബർകാടും. ഓരോ മുലകളിൽ ആളുകൾ മരത്തെ കുത്തി പാൽ എടുക്കുന്നുണ്ട്. പണ്ട് വന്നപ്പോൾ കണ്ട ഓർമയിൽ പുറകുവശത്തെ ഇടനാഴിയിലൂടെ നടന്നു , 500 മീറ്റർ പോകാനുണ്ട്. ഒടുവിൽ ഞാൻ അവിടെ എത്തി. തെളിഞ്ഞ കണ്ണുനീർ പോലെ ഒഴുകുന്ന ഒരു അരുവി. നല്ല ഫസ്റ്റിൽ വെള്ളമൊഴുക്ക് ഉണ്ട്. ആ അരുവി നോക്കി നിൽക്കാൻ തന്നെ തന്നെ ഒരു രസമാണ്. പിന്നെ വീണ്ടും തിരിഞ്ഞു നടന്നു. . .
നടക്കുന്ന വഴിയിൽ ചുറ്റും ഒരാൾ പൊക്കത്തിൽ കാട്ടുചെടികൾ മുളച്ചു നിൽക്കുന്നുണ്ട്. അതിന്റെ നടുവിലൂടെ ഒരു നേരിയ വര പോലെ വഴി. നടന്നു നീങ്ങിയപ്പോ എതിരെ മമ്മിയും ദേവകി ചേച്ചിയും ബക്കറ്റിൽ തുണിയുമായി എതിരെ വരുന്നു. അരുവിയിൽ കഴുകാൻ ഉള്ള പോകായിരിക്കും. എന്നെ കണ്ട മമ്മി തന്നെ പറഞ്ഞു. . .
” എങ്ങോട്ടാ നീയി ചുറ്റിനടക്കുന്നത് ”
” ഞാൻ ചുമ്മാ “