” ഡാ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ”
” എന്നാലും സംസാരിക്കാതെ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ട് അല്ലെ ”
” സംസാരം ഒന്നും കുഴപ്പമില്ല, നിന്റെ ഈ കാണുബോ കാണുമ്പോ ദേഹത്തെക്കുള്ള തൊട്ടൊരുമ്മൽ ഇല്ലേ അത് വേണ്ടാ അതേ ഉദ്ദേശിച്ചുള്ളൂ”
” ok സമ്മതിച്ചു ”
വണ്ടി ദൂരങ്ങൾ വേഗത്തിൽ താണ്ടി, കാടുകൾ ഒഴിഞ്ഞുതുടങ്ങി, ചുറ്റും കണ്ണെത്താ ദൂരത്തിൽ റബ്ബർ മരങ്ങൾ. ഇപ്പോ ഒരുവണ്ടിക്ക് മാത്രം പോകാവുന്ന ഒരു റോഡിലൂടെ ആണ് പൊയ്കൊണ്ടിരിക്കുന്നത്. എതിരെ ഒരു വണ്ടി വന്നാൽ തീർന്നു. വെളിച്ചം കടന്നു ചെല്ലാത്ത രീതിയിൽ വലിയ മരങ്ങൾ തഴച്ചു നിൽക്കുന്നു. അടുത്തു കണ്ട ഒരു ചെറിയ പള്ളി ചൂണ്ടിക്കാട്ടി മമ്മി പറഞ്ഞു ” ഇതാണ് ഞങ്ങളുടെ പള്ളി ” . . .
പിന്നെ ഞങ്ങൾ ടാർ ഇട്ട റോട്ടിൽ നിന്നും തിരിഞ്ഞ് ഒരു മണ്ണിട്ട വഴിയിൽ കയറി. അതും ഒരു റബ്ബർ കാടിന്റെ ഉള്ളിലൂടെ ഉള്ള വഴിയാണ്. അന്ധകാരം വെളിച്ചത്തെ കുറേശ്ശേ മയ്ച്ചുകൊണ്ടിരുന്നു. അതോടൊപ്പം ആ തഴച്ചു നിൽക്കുന്ന മരങ്ങളും. . .
അതിലൂടെ കുറച്ചുദൂരം സഞ്ചരിച്ച് ഞങ്ങൾ ഒരു വലിയ ഓടിട്ട വീടിന്റെ മുന്നിൽ എത്തിനിന്നു. വീട് കണ്ടപ്പോൾ എനിക്ക് മനസിലായി ഇത് തന്നെ സ്ഥലം. വഴികൾ മറന്നെങ്കിലും വീട് ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല. . .
വണ്ടിതുറന്നു ഞാൻ പുറത്തേക്കിറങ്ങി. ഫുൾ AC ഇട്ട് കാറിൽ ഇരുന്നതിനെക്കാളും കുളിരുണ്ട് പുറത്ത്, ഇത് വരെ സിറ്റിയിൽ വീട്ടിൽ ശ്വസിച്ചിരുന്ന പൊടിയും അഴുക്കും നിറഞ്ഞ വായുവിന്റെ പകരം തണുപ്പും ശുദ്ധവുമായ വായു മൂക്കിൽ കയറി. രണ്ടു മൂന്നു ബ്രീത്ത് എടുത്തതും കൂടുതൽ ഉന്മേഷവും സന്ദോഷവും അനുഭവപെട്ടു. . .
കാറിൽ നിന്നും ബാഗും പെറുക്കിയെടുത്ത് ഉമ്മറത്തേക്ക് നടന്നു. അച്ഛച്ഛനും പുള്ളിയെ നോക്കുന്ന ഒരു ചേച്ചിയും മുന്നിൽ ഞങ്ങളുടെ വരവും നോക്കി നിൽക്കുന്നുണ്ട്. ആൾക്ക് ഇപ്പൊ നല്ലപ്രായം ആയിട്ടുണ്ട് മുൻപ് കണ്ടിരുന്ന ആളെ അല്ല. പ്രായം നന്നായി തളർത്തിയിട്ടുണ്ട്, മുൻപ് വന്നപ്പോ റബ്ബറുവെട്ടാനും മറ്റും ഓടി നടന്നിരുന്ന ആളാ, എന്നെ കണ്ടു ഒന്നു ചിരിച്ചുകാണിച്ചു . . .