സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

 

ഒടുവിൽ ഫുഡ് റെഡി ആയപ്പോ വൈകുന്നേരം ആയി. നല്ല വിശപ്പുള്ളത് കൊണ്ട് ഒരുപാട് കഴിച്ചു. മമ്മിയോടൊപ്പമുള്ള ഓരോ സമയവും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അത് കൊണ്ട് തന്നെ മനസ്സിനെ വരുതിയിൽ ആകാൻ അല്പം വ്യായാമം ചെയാൻ തീരുമാനിച്ചു.

 

മമ്മിയോട് അനുവാദം ചോദിച്ചു നേരെ ഗ്രൗണ്ട്ലെക്ക് ചെന്നു, അപ്പോഴേക്കും ഇടിച്ചുകുത്തിയ മഴ പെയ്തു. അതൊന്നും വക വെക്കാതെ നേരം ഇരുട്ടും വരെ കളി തുടർന്നു. ശേഷം വീണ്ടും വീട്ടിലേക്ക് ചെന്നു. . .

ആ മഴയത്ത് തന്നെ വീട്ടിലേക്ക് ചെന്നുകയറി, മമ്മി കണ്ടതും മമ്മിയുടെ കയ്യിൽ നിന്നും നല്ല വൃത്തിക്ക് ആട്ടും സൂപ്പും കിട്ടി, മഴയത്ത് കളിച്ചതിന്. അതിനു ശേഷം കുറച്ചു സമയം മമ്മിയോടൊപ്പം ചെസ്സ് കളിച്ചു. മമ്മി പഠിച്ച പണി പലതും നോക്കിയിട്ടും എന്നെ കീഴടക്കാൻ സാധിച്ചില്ല. . . .

 

പിന്നെ റൂമിലേക് ചെന്ന് അച്ചുവുമായി സംസാരിച്ചു. അപ്പോൾ സമയം 11.30 ആയിട്ടുണ്ട്. പെട്ടെന്ന് “ടപ്പേ” എന്ന് കാതടപ്പിക്കുന്ന ഉച്ചത്തിൽ ഇടിമിന്നൽ അടിച്ചു. ജനൽപാളികൾ പ്രകമ്പനം പൂണ്ടു. വീണ്ടും വീണ്ടും ഇടിയും മിന്നലും വന്നുകൊണ്ടിരുന്നു. ഞാൻ വളരെ പെട്ടെന്ന് ഫോൺ കോൾ നിറുത്തി ഓഫ്‌ ചെയ്തു വച്ചു. കൈകൾ രണ്ടും മടക്കി കൈപ്പത്തി തലയിൽ വരുന്ന രീതിയിൽ വച്ചു സീലിങ് നോക്കി എന്തോ ഒന്നിനു വേണ്ടി കാത്തുകിടന്നു. . .

 

ഊഹം തെറ്റിയില്ല. വാതിലിന്റെ ഹാൻഡിൽ താഴ്ന്നു വാതിൽ വളരെ സാവധാനത്തിൽ വാതിൽ തുറന്നു. അടുത്ത മിന്നൽ വെളിച്ചത്തിൽ ഞാൻ കണ്ടു. ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി മമ്മി, അടിവെച്ചു അടിവെച്ചു അനക്കം പോലും ഉണ്ടാകാതെ ബെഡിന്റെ ഏറ്റവും തുഞ്ചത് കിടന്നു. ഞാൻ ഉറക്കം നടിച്ച് മിണ്ടാതെ അങ്ങനെ തന്നെ കിടന്നു. ഭൂഗോളത്തിൽ തന്നെ ഒന്നിനെയും വകവേകാത്ത മമ്മി പേടിച്ച് പൂച്ചകുട്ടിയെ പോലെ ആകും ഇടിമിന്നൽ അടിച്ചാൽ. അതിന്റെ ശബ്ദം മമ്മിക്ക് ഒരുപാട് ഭയമാണ്. ചെറുപ്പം മുതൽ തന്നെ ഇങ്ങനെയാണ്. ഡോക്ടർമാർ ഏതോ ഒരുതരം ഫോബിയ എന്തൊപറയും, ഇങ്ങനെയുള്ള ദിവസങ്ങളിൽ മമ്മി ഇതുപോലെ പതുങ്ങി എന്റടുത്ത് വന്നുകിടക്കും. ഒട്ടുമിക്യ ദിവസങ്ങളിലും ഞാൻ മമ്മി വന്നിരുന്നതൊന്നും അറിയാറെ ഇല്ല. . . .

Leave a Reply

Your email address will not be published. Required fields are marked *