” ചേച്ചി, എബിക്ക് ഒരു ഗ്ലാസ് കൊടുകട്ടെ ”
” വേണ്ട വേണ്ട അവനെ പോകുമ്പോ വണ്ടി ഓടിപ്പിക്കാൻ ഉള്ളതാണ്. . .”
അതും പറഞ്ഞു മമ്മി അടുത്ത ഗ്ലാസ്സും കുടിച്ചു ആ ബോട്ടിൽ തീർത്തു, ഓഹ് നാശംപിടിക്കാൻ ഒരു തുള്ളിപോലും കിട്ടിയില്ല വെറുതെ കൊതിപ്പിച്ചു. . .
അപ്പോഴേക്കും ആളുകൾ എല്ലാം പോയി തീർന്നു. ഒരു യൂബർ ടാക്സി വന്നു അനുവും അതിൽ കയറിപ്പോയി.
പിന്നെ ഞാൻ മമ്മിയെ വിളിച്ചുകൊണ്ട് എല്ലാവരോടും യാത്രാ പറഞ്ഞത് പുറത്തേക്കു നടന്നു. മമ്മിക്ക് ചെറുതായി റിലേപോയിട്ടുണ്ട് വർത്തമാനത്തിലും നടത്തത്തിലും ഒരു വശപിശക്ക്, എങ്ങനെയോ നടന്ന് വണ്ടിയിൽ കയറി. ഞാൻ വണ്ടിയെടുത്തു ഓടിച്ചു തുടങ്ങി.
” അല്ലെങ്കിൽ വണ്ടിയോടിക്കാൻ തരില്ല. ഇന്നിപ്പോ കുടിച്ച് കഴിഞ്ഞു ഞാനൊടികണമല്ലേ “”
” ബുദ്ധിമുട്ടയോ എന്റെ മോനുന്, എന്ന മമ്മി ഓടിക്കാം വണ്ടി നിർത്ത് . . . ” മമ്മിയുടെ സംസാരം ആകെ കുഴഞ്ഞു. . .
” ഇനി ഈ അവസ്ഥയിൽ വണ്ടിയോടിക്കാത്ത കുഴപ്പമേ ഉള്ളു. . . ”
” എനിക്ക് ഒരു കൊഴപ്പോം, നീ വണ്ടി ഒന്നു നിർത്തോ ഒന്നു നിർത്താൻ. ” ആളുടെ മുഴുവൻ റിലേയും പോയി. നാക്കൊക്കെ ഉളുക്കി ആണ് സംസാരിക്കുന്നത്. കണ്ണുകൾ പാതി തുറന്ന് ചിമ്മിക്കൊണ്ടിരിക്കുന്നു. ഞാൻ കുറച്ചു നേരം മിണ്ടതിരുന്നപ്പോ ആ കാര്യം തന്നെ മമ്മി മറന്നു. പെട്ടെന്ന് ഒരു മഴയും പെയ്തു. കൊച്ചിയിൽ രാത്രിയിലും ഒരുപാട് വണ്ടികൾ ഉണ്ടാകും. ഇപ്പൊ തന്നെ 11.00 മണി കഴിഞ്ഞു. എന്നാലും ആ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ വണ്ടി ഓടിക്കാൻ തന്നെ നല്ല രസമാണ്. മമ്മിയെ ഒന്നു നോക്കി ആൾ കുഴഞ്ഞു കിടപ്പുണ്ട് കണ്ണുകൾ അടച്ചു ചെറുതായി ഉറങ്ങിപ്പോയിരുന്നു. ഞാൻ ഒരു പാട്ട് play ചെയ്തപ്പോൾ മദ്യലഹരിയിൽ ഉറക്കത്തിൽ തന്നെ ആ പാട്ടിന് താളം പിടികുന്നു. അതൊക്കെ കണ്ടപ്പോ എനിക് ചിരിയാണ് വന്നത്. . .