മമ്മിക്ക് വേണ്ടി ഞാൻ ഡ്രൈവർ സീറ്റ് ഒഴിഞ്ഞു കൊടുത്തു സൈഡ് സീറ്റിൽ ഇരുന്നു. മമ്മി തന്നെ വണ്ടിയെടുത്തു. . .
” മമ്മി, ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ടല്ലോ, നല്ലോണം make up കോരി ഇട്ടല്ലേ ”
” പോടാ ഒന്ന് ഞാൻ ഒരു make up ഉം ഇട്ടിട്ടില്ല. ഇതൊക്കെ ജന്മനാ ഉള്ളതാ . . . ”
” ഒരുപാട് അങ്ങോട് young ആവണ്ട, കേട്ടല്ലോ. വയസിപ്പോ കുറെ ആയി, പ്രായപൂർത്തിയായ മകൻ ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല . . ”
” ഓഹ്, ഇങ്ങനൊരു കുശുമ്പൻ ”
” ഇല്ലാന്നേ, ഞാൻ സത്യമായിട്ട് പറയുന്നതാണ് ഇങ്ങനെപോയാ മമ്മിയെ എല്ലാരും സൻന്തൂർ മമ്മിയാകും ”
” സോപ്പ് ഇട്ട് പതപ്പിക്കുന്നുണ്ടല്ലോ, എന്താടാ വേറെ വല്ല കാര്യം ഉണ്ടോ “”
” ദേ പിന്നേം പിന്നേം തൊടങ്ങി, എന്ന ഞാൻ നിർത്തി പോരേ. . . ”
ഏകദേശം അരമിക്കൂർ യാത്ര ഉണ്ടായിരുന്നു. അതികം ആളുകൾ ഒന്നുമില്ലാതെ ചെറിയൊരു function. ചെന്നിറങ്ങിയതും ആരോ അടുത്തേക് വരുന്നു. ഓഹ് ഗോഡ് അതാ വരുന്നു മാരണം. . .
” ഹായ് ചേച്ചി എന്താ വൈകിയേ . . ”
” ഇറങ്ങിയപ്പോ കുറച്ചു വൈകി. പിന്നെ ഇ ബ്ലോക്കും കടന്നു വരണ്ടേ. . . ”
എന്നെകണ്ടതും കൈനീട്ടി ഷേക്ക് ഹാൻഡ് തന്ന് ചെറുതായി കെട്ടിപിടിച്ചു.
” എബികുട്ടാ, ഞാൻ കരുതി നീ വരില്ലാന്നു, ”
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
” അനു എന്തായി ഉള്ളിൽ കേക്ക് മുറിചോ ??? ” മമ്മി പെട്ടെന്നു കയറി ചോദിച്ചു.
” ഇല്ലാ, ഇപ്പൊ കട്ട് ചെയ്യും വാ നമുക്ക് അകത്തേക്കു പോകാം. . ”
അനു എന്റെ കൈവിടാതെ തന്നെ അകത്തേക്കു നടന്നു. . .