45 വയസിനു മുകളിലുള്ള ഒരാളാണ് അപ്പുറം, അവൾ പറഞ്ഞു തീർന്നതും, ഗോകുൽ ചാടിക്കയറി ഒന്നു പൊട്ടിച്ചു. പിന്നെ ഞാനും ഇടപെട്ടു. രണ്ടുമൂന്നു മിനുട്ട് പടക്കം പൊട്ടുന്നപോലെ കൊടുത്തു. അയാൾ തല്ല് നിന്നുവാങ്ങി തിരിച് ഒന്നും ചെയ്തില്ല. അവസാനം ആയാളെ വലിച്ച് ബസ്സിന്റെ പുറത്തേക്കിട്ടു, വീണ്ടും ബസ്സ് നീങ്ങിത്തുടങ്ങി. അവൾ അതിന് ഒരുപാട് നന്ദിയൊക്കെ പറഞ്ഞു. . .
പണ്ട് ഇതുപോലെ മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മമ്മിയായിരുന്നു സ്റ്റാർ. അന്ന് ഞാൻ കുട്ടിയാണ്. ഞാനും മമ്മിയും ബസ്സിന് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സംഭവിച്ചപോലെ തന്നെ ഒരുകുട്ടിയുമായി ആയി തർക്കം. പക്ഷെ കണ്ടക്ടർ ആണ് പ്രേശ്നകാരൻ അയാൾ ശരീരത്തിൽ സ്പർശിച്ചു എന്നൊക്കെ ആണ് പറയുന്നത്. കണ്ടക്ടർ ആ കുട്ടിയെ ഭീഷണി പെടുത്തുന്നു. ബസ്സിലുള്ള ആരും പ്രതികരിക്കുന്നില്ല. പിന്നെ മമ്മി ഇടപെട്ടു. മമ്മിയും കണ്ടക്ടറും തമ്മിലായി വാക്കുതർക്കം. മമ്മി പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതും അയാൾ ഒരുപാട് ചൂടായി മോശമായി സംസാരിച്ചു. ” നീ വിളിക്കടി, പോലീസ് വന്നിട്ട് നീ വണ്ടിയിൽ നിന്ന് പോയാമതി എന്നൊക്കെ ആയി അയാളുടെ ഭീഷണി. ”
മമ്മി ഫോൺ എടുത്ത് ആരെയോ വിളിച്ചു, വണ്ടി നമ്പറും സ്ഥലവും പറയുന്നുണ്ടായിരുന്നു. ഒരു പതിനഞ്ചുമിനുട്ട് കഴിഞ്ഞു ഒരു പോലീസ് വണ്ടിയുടെ സൈറൻ കേട്ടു. നിമിഷങ്ങൾ കൊണ്ട് ചീറിപ്പാഞ്ഞുവന്ന വണ്ടി ബസ്സിനെ വട്ടം വച്ചു നിറുത്തി. കുറച്ചുപൊലീസുകാർ ബസ്സിലേക് കയറി മമ്മിയെ കണ്ട് സല്യൂട് ചെയ്തു. ഇത് കണ്ട് കണ്ടക്ടർ വായും പൊളിച്ചുനിൽകുന്നു. പിന്നെ പുറകിലൂടെ ഇറങ്ങി ഓടാൻ നോക്കി. അപ്പോഴേക്കും പുറകിൽ നിന്നും എത്തിയ പോലീസ് അയാളെ വളഞ്ഞിരുന്നു. അവിടെ വച്ചുതന്നെ നല്ലതല്ലുകൊടുത്തുകൊണ്ട് ജീപ്പിലേക് എടുത്തിട്ടു കൊണ്ടുപോയി. അയാൾ അതിന്റെ ഇടയിലും മമ്മിയോട് സോറി പറയുന്നുണ്ട്. ആ കാര്യമൊക്കെ ആലോചിക്കുമ്പോ ഇപ്പോഴും രോമാഞ്ചം വരും . . .
അന്ന് വൈകുന്നേരം ഞാൻ tv കണ്ടുകൊണ്ട് ഇരിക്കുകയാണ്. മമ്മി കുറച്ചു നേരത്തെ തന്നെ എത്തി. . .
” എന്താ മമ്മി ഇന്ന് നേരത്തെ ആണല്ലോ “