ഞാൻ അവിടെ ഇറങ്ങി. അവിടെയുള്ള ചെറിയ പാർക്കിൽ പോയി ഇരുന്നു, വീട്ടിലേക് പോയില്ല. എത്ര ആലോചിച്ചിട്ടും സമാധാനം മാത്രം കിട്ടുന്നില്ല. ഒരുപാട് സമയം ഞാൻ അവിടെ ഒറ്റക്കിരിന്നു. . .
“സമയം വേഗത്തിൽ കടന്നു പോയി. ചുറ്റും അന്ധകാരം പടർന്നു. മമ്മിയുടെ അടുത്ത ഫോൺ. ഞാൻ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു. . .
” വേഗം വന്ന് കിട്ടേണ്ടത് വാങ്ങിക്കോ, വൈകിയാൽ ഞാൻ എന്താചെയ്യാ എന്ന് എനിക് പോലും അറിയില്ലാ. . . ! ! ! ”
വീണ്ടും ഫോൺ കാട്ടായി. ഇനിയും വൈകുന്നത് കൂടുതൽ അപകടം വരുത്തും. ഞാൻ വീട്ടിലേക് നടന്നു. ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു. അകത്ത് ആരെയും കാണുന്നില്ല. ഞാൻ ഒട്ടും ശബ്ദം ഉണ്ടാകാതെ മുകളിലുള്ള റൂമിലേക് പോകാനൊരുങ്ങി, കോണി പടിയിലേക് നടന്നു. . .
പെട്ടെന്ന് വലതുവശത്തിൽ നിന്നും എന്തോ ആക്രമിക്കാൻ വരുന്നത് ഞാൻ കണ്ടു. മമ്മി തന്നെയാണ്. കുതിച്ചുവന്ന് ഒരെണ്ണം മുതുകിൽ കിട്ടി. അപ്പോഴേക്കും ഞാൻ ഓടി ഡൈനിങ്ങ് ടേബിളിന്റെ പുറകിൽ അഭയം പ്രാപിച്ചു. മമ്മി ഒരു കൊലയാളിയെ കീഴ്പ്പെടുത്തുന്ന ആസക്തിയോടെ അലറി . . .
” മര്യാദക് വന്നോ, ഇല്ലെകിൽ കൊല്ലും നിന്നെ ഞാൻ ”
ഞാൻ ഇല്ലായെന്നു തലയാട്ടി. ടേബിളിൽ ഇരുന്ന സെറാമിക് പ്ലേറ്റിൽ ഒന്ന് എന്റെ നേർക്ക് എടുത്ത് എറിഞ്ഞു. വേറെ വഴിക്ക് പോയി ഭിത്തിയിൽ ഇടിച്ചു ചിതറി. വീണ്ടും ഒരെണ്ണം അതും മേത്തുകൊള്ളാതെ പോയി. അടുത്തതായി കയ്യിൽ എടുത്തത് ചില്ലുഗ്ലാസ് ആണ്. അതുകണ്ടതും ഞാൻ രണ്ടുകൈകളും നേരെ പിടിച്ചു നിർത്താൻ പറഞ്ഞു.. .
” ഒകെ ഒക്കെ, ഞാൻ കീഴടങ്ങി ”
ഞാൻ മമ്മിയുടെ അടുക്കലേക്ക് ചെന്നു. മമ്മി ഗ്ലാസ് തിരിച്ചുവച്ചു. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്തുകാണാം. ഞാൻ അടുത്തെത്തിയതും എന്റെ കോളറിൽ കുത്തിപിടിച്ചു. ഞാൻ അടികൊള്ളാനായി കണ്ണുകൾ അടച്ചുപിടിച്ചു. . .
അടിവരുന്നില്ല. ഞാൻ കണ്ണുകൾ ചിമ്മി തുറന്നു നോക്കി. മമ്മി രണ്ടുകൈകളും കൊണ്ട് നെഞ്ചിൽ തളളി എന്നെ നിലത്തേക്കിട്ടു. ഇതെന്ത് അത്ഭുതം . ഞാൻ ആ വീണപോലെ നിലത്തിരുന്നു. . .