” ഞാൻ സ്കൂളിൽ, എന്തേ ?? ”
” ഞാൻ സ്ക്കൂളിന്റെ പുറത്തുണ്ട് നീ ഒന്നു പുറത്തേക്ക് വന്നേ ”
പണിപാളിയിട്ടുണ്ട്, എല്ലാം മമ്മിക് മനസിലായി. അപ്പോൾ അവിടെ കണ്ട ആ സ്ത്രീ ചതിച്ചതാണ്. ഞാൻ ഉത്തരം കിട്ടാതെ മൗനം പാലിച്ചു.
” നിന്നോടാ പറഞ്ഞത്, നീ കേൾക്കുന്നില്ലേ ”
ഞാൻ പിടികൊടുക്കാൻ തന്നെ തീരുമാനിച്ചു. . .
” സോറി മമ്മി, ഞാൻ ഇന്ന് സ്കൂളിൽ പോയില്ല, ഞാൻ ഇപ്പൊ പുറത്താണ് ”
അത് പറഞ്ഞതും മമ്മി കാൾ കട്ട് ചെയ്തു. ഞാൻ എന്തുചെയ്യണമെന്നറിയാതെ കുറച്ചു സമയം സ്റ്റക്ക് ആയിനിന്നു. . .
അച്ചുവിനോട് ഒന്നും പറഞ്ഞില്ല. അവൾ അറിഞ്ഞാൽ ഇവിടെ തലകറങ്ങി വീഴും. അതുകൊണ്ട് അവളോട് ഒന്നും പറയാതെ വണ്ടിയും എടുത്ത് പോയി. അവളെ ഒരു സ്ഥലത്ത് ഇറക്കി ഞാൻ സ്കൂളിലേക് പോയി. ഗോകുൽ കാത്തുനില്കുന്നുണ്ടായിരുന്നു. . .
” ഡാ മൈരേ പോസ്റ്റാക്കിയല്ലേ ”
” സോറിടാ, നീ കേറ് ”
” എന്തായാളിയാ പോയിട്ട് അടിച്ചുപോളിച്ചോ ”
” മ് ”
” നിനക്കെന്താ ഒരു ടെൻഷൻ പോലെ മുഖമൊക്കെ വിളറി ”
” മമ്മി അറിഞ്ഞെന്ന തോന്നുന്നത് ”
” ദേവിയെ, നീ തീരനേടാ, തീർന്നു ”
” പേടിപ്പികല്ലേ മൈരേ ”
” കാര്യം പറഞ്ഞതാ, ചെറിയൊരു കാര്യത്തിന് കുനിച്ചുനിർത്തി ഇടുക്കുന്നയാളല്ലേ , ഇന്നിപ്പോ വെടിവെച്ചുകൊല്ലാതെ നോക്കിക്കോ |”
” മനുഷ്യനെ പേടിപ്പിക്കാതെ, എന്തെകിലും ഐഡിയ പറഞ്ഞു താടാ ”
” ഒരു ഐഡിയയും ഇല്ല. നേരെ ചെന്നിട്ട് കിട്ടേണ്ടത് വാങ്ങിക്കോ, ഞാൻ നിന്നോട് അപ്പോളെ പറഞ്ഞതാ വേണ്ടാത്ത പണിക്ക് പോകണ്ടാന്ന് ”
” ടാ ഇവിടെ ഞാൻ ഇറങ്ങുവാ ”
” ഇവിടെ എന്താ ”
” ഒരാളെ കാണാൻ ഉണ്ട് “