സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

 

” അതെങ്ങനെ ”

 

” 2 ഗ്ലാസ്സിൽ മദ്യം ഒഴിച്ചിട്ടുണ്ടായിരുന്നു. പിന്നെ ഒരു പുരുഷന്റെ ഫിംഗർപ്രിന്റ് കൂടി. അതുമാത്രമല്ല പുറകിലെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. മരിക്കാൻ തിരുമാനിച്ചയാൾ ആദ്യം തന്നെ വാതിൽ ലോക്ക് ചെയ്യണ്ടതല്ലേ ആരും രക്ഷപെടുത്താതിരിക്കാൻ. . . ”

 

” എന്നിട്ട് ആ കുട്ടിയുടെ കൂട്ടുകാർ ആയി സംസാരിച്ചോ ??? ”

 

” കുട്ടിയുടെ വീട് കണ്ണൂരാണ്, ഇവിടെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതാണ്. ഇവിടെ ആകെ 5-6 പേരെ അറിയാവുന്നവർ ഉള്ളു, അവർ കൂട്ടുകാരികൾ ആണ്. അവർക്ക് ഇവളെ കുറിച്ച് അധികമൊന്നും അറിയില്ലാ. എന്നാലും അവൾ ആത്മഹത്യ ഒന്നും ചെയ്യില്ല എന്നാണ് അവർ പറഞ്ഞതും, അങ്ങനെ വേറെ ആരുടെയും ഒപ്പം കണ്ടിട്ടും ഇല്ലാ… ”

ഞാൻ കുറച്ചു സമയം കണ്ണുകൾ അടച്ചു ആലോചിച്ചു. . .

” മമ്മി അവരുടെ ഫോൺ കസ്റ്റഡിയിൽ ഉണ്ടോ ”

 

” ഉണ്ട് തെളിവായി എടുത്ത് വച്ചിട്ടുണ്ട് ”

 

” അവരുടെ ഒപ്പം.ഇരുന്നു കുടിച്ചിട്ടൊക്കെ ഉണ്ടെങ്കിൽ അത് ആ കുട്ടിക്ക് അറിയാവുന്ന ആൾ ആയിരിക്കും ”

 

” പക്ഷെ അതെങ്ങനെ കണ്ടുപിടിക്കും ”

 

” അപ്പൊ ആ കുട്ടി അയാളുടെ നമ്പർ സേവ് ചെയ്ത് ആ ഫോണിൽ ഉണ്ടാവില്ലേ ”

 

” yes ”

 

” അപ്പൊ ഒരു കാര്യം ചെക്ക് ചെയ്യ്, അവരുടെ കോണ്ടക്ടിൽ ഉള്ള ഏത് നമ്പർ ആണ് ഈ കുട്ടി മരണപ്പെട്ട ദിവസം മരണപെട്ട സ്ഥലത്തെ ടവർ ലൊക്കേഷനിൽ ആക്റ്റീവ് ആയിരുന്നത് അത് നോക്കിയാൽ പോരെ . . .”

 

അതിടൊപ്പം ഞാൻ മമ്മിയുടെ മന്ത്രിയെ വെട്ടി ചെക്ക് അടിച്ചു. . .

 

മമ്മി കുറച്ചു സമയം ആലോചിച്ചു, ഒന്നും മിണ്ടാതെ പെട്ടെന്ന് ഫോൺ എടുത്ത് വിളിച്ചു പുറത്തേക്കു പോയി. . .

 

അല്പസമയം കഴിഞ്ഞു തിരിച്ചു വന്നു.

” 5 നമ്പർ ആ സമയം ആക്റ്റീവ് ആയിരുന്നു, അതിൽ നാലെണ്ണം ഒപ്പം ജോലി ചെയ്യുന്നവർ, ഒരാൾ അരുൺ എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആ നമ്പർ ഇപ്പൊ സ്വിച്ച് ഓഫ് ആണ്.. . “

Leave a Reply

Your email address will not be published. Required fields are marked *