മമ്മിക് അപ്പൊ തന്നെ കാര്യം മനസ്സിലായി, മമ്മി എന്നോട് പുറകിലേക് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. മമ്മി ഒട്ടും പതറിയില്ല, മുഖത്ത് ചെറിയൊരു ഭയം പോലും ഇല്ല. . .
” എന്തുപറ്റി ചേച്ചി, ഞങ്ങൾ സഹായിക്കാം . . . ”
” ഒരു സഹായവും വേണ്ടാ, നിങ്ങളൊന്നു പോകാൻ നോക്കിയേ . . . ”
” ഇങ്ങോട്ട് താ മോളെ . . . ”
അതിലൊരുത്താൻ മമ്മിയുടെ കയ്യിൽ കേറിപിടിച്ചു. നിമിഷങ്ങൾ കൊണ്ട് മമ്മിയുടെ ഒരു പഞ്ച് അവന്റെ നെഞ്ചിൽ, ( മമ്മി ഒരു കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് ) അവൻ നിലവിളിച്ചുതെറിച്ചു നിലത്തു വീണു. ഒപ്പം ഉള്ളവർ ഒന്നു പതറി. എന്നിട്ടും അവരെല്ലാം മമ്മിയുടെ നേരെ കുതിച്ചു .. .
അടുത്തനിമിഷം മമ്മി പുറകിലെ അരയിൽ നിന്നും തോക്ക് പുറത്തെടുത്ത് അവരുടെ നേരെ ചൂണ്ടിക്കാട്ടി ലോഡ്ചെയ്തു. ഏറുകിട്ടിയ പട്ടിയുടെ പോലെ പലരും പലവഴിക് ഓടി ബൈക്കുപോലും എടുക്കാതേ. . .
ഇതുപോലെ പല സിനിമസ്റ്റൈൽ മാസ്സ് കഥകളും ഉണ്ടായിട്ടുണ്ട്. ഓരോന്നായി ഇടക് പറയാം . . .
അങ്ങനെ ടയറോക്കെ മാറ്റി വീട്ടിൽ എത്തിയപ്പോഴേക്കും സമയം 11.30 കഴിഞ്ഞു. ക്ഷീണം കൊണ്ട് കിട്ടുന്നതും ഉറങ്ങിപ്പോയി. . .
അടുത്തദിവസം എഴുന്നേറ്റപ്പോൾ അല്പം വൈകിയെങ്കിലും പെട്ടെന്ന് തന്നെ റെഡിയായി സ്കൂളിലേക് വിട്ടു. ഏതെങ്കിലും കൂട്ടുകാരുടെ കൂടെ ബൈക്കിൽ ആണ് പോകാറുള്ളത്. അവരൊക്കെ പോയിട്ടുണ്ടാകും. ബസ്സ്‌പിടിച്ച് സ്കൂളിന്റെ ബസ്റ്റോപ്പിൽ ഇറങ്ങി. അവിടുന്ന് കുറച് നടക്കാൻ ഉണ്ട് സ്കൂളിലേക്. ബസ്റ്റോപ്പിൽ എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ഹോ ഭാഗ്യം അവളെ കാണുന്നില്ല. എങ്ങനെ വന്നാലും ഇവിടെ ഇറങ്ങി ഞാനും അച്ചുവും ഒരുമിച്ചെ സ്കൂളിലെക് നടക്കൂ. ഇന്നിപ്പോ വൈകിയത് കൊണ്ട് അവൾ പോയികാണും.
ഞാൻ വേഗത്തിൽ അകത്തേക്നടന്നു. പുറകിൽ നിന്നും ഒരു അലർച്ച . . .
” ” ഡാ ! ! ! ! ” “