“പ്രധാന വീട്ടില്ലേക് സ്വാഗതം, മാസ്റ്റർ ആദിത്യ”, ആദിത്യനെ തിരിഞ്ഞ് നോക്കി കൊണ്ട് എൽദോ പറഞ്ഞു. “ഞാൻ ഇതിനെ കുറിച്ച് ചെറിയൊരു വിവരണം നൽകാം, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ?”.
“കുഴപ്പമില്ല, പറഞ്ഞോളു”.
“എല്ലാവർക്കും ഒത്ത്കൂടാൻ പറ്റിയ പ്രധാന മുറിയാണ് നമ്മൾ ഇപ്പോൾ കടന്ന് വന്നത്. ഇതിന്റെ മുകളിലത്തെ നിലയിലാണ് തങ്ങളുടെ സ്യൂട്ട് റൂം ഉള്ളത്”, എൽദോ പറഞ്ഞു. “മുകളിലേക്ക് നോക്കിയാൽ താങ്കൾക്ക് മൂന്ന് കെട്ടിടങ്ങളേയും ബന്ധിപ്പിച്ച് പൂളിന്റെ മൂന്ന് വശങ്ങളെയും കാണാൻ പാകത്തിന് നിർമിച്ച ബാൽക്കണി കാണാം”.
“എനിക്ക് ഉറപ്പുണ്ട് അവിടെ നിന്നുള്ള കാഴ്ച്ചകൾ മനോഹരം ആയിരിക്കും”, ആദിത്യൻ ചെറിയ ശബ്ദത്തിൽ പറഞ്ഞു.
“ബാൽക്കണി പടിഞ്ഞാറ് സ്ഥിതിചെയുന്നത് കൊണ്ട് അവിടെ നിന്ന് കാണാൻ പറ്റുന്ന സൂര്യാസ്തമനം അതി മനോഹരം ആണ്”, എൽദോ മറുപടി പറഞ്ഞു. “പൂളിന്റെ വലത് വശത്ത് ഉള്ള കെട്ടിടത്തിൽ ബാറും റെസ്റ്റോറൻഡും ആണ്, അതിന്റെ മുകളിൽ ഗസ്റ്റുകൾക്ക് വേണ്ടിയുള്ള രണ്ട് ചെറിയ സ്യൂട്ട് റൂമുകൾ ആണ്”.
“തടസ്സപ്പെടുത്തുന്നതിൽ ക്ഷെമിക്കണം, എൽദോ”, കെട്ടിടങ്ങൾ നോക്കി കൊണ്ട് ആദിത്യൻ പറഞ്ഞു. “ഞാൻ ഇവിടെ നിന്ന് പുക വലിക്കുന്നതിൽ കുഴപ്പം ഉണ്ടോ?. എനിക്ക് ഇവിടത്തെ നിയമങ്ങൾ അറിയില്ല പിന്നെ . . .”
എൽദോ കൈ മുകളിലേക്ക് ഉയർത്തി വിരൽ ഞൊടിച്ചു. കെട്ടിടത്തിന്റെ ഉള്ളിൽ നിന്ന് ഒരു സഹായി വെളിയിലേക്ക് വന്നു. “മാസ്റ്റർ ആദിത്യന് ഒരു ആഷ്ട്രേ കൊണ്ട് വരൂ”. എൽദോ ആദിത്യന്റെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു. “ഞാൻ ചോദിക്കാൻ വിട്ട് പോയി, താങ്കൾക്ക് കുടിക്കാൻ എന്താണ് വേണ്ടത്, മാസ്റ്റർ ആദിത്യ?”.
എന്താണ് പറേയണ്ടത് എന്ന് അറിയാതെ ആദിത്യൻ പരുങ്ങി നിന്നു. വളരെ ചൂട് ആയത് കൊണ്ട് അവന് കോഫി വേണ്ടായിരുന്നു. യാത്രയുടെ ക്ഷീണവും ഉറക്കമില്ലായ്മയും അവനെ വല്ലാതെ തളർത്തിയിരുന്നു. “എന്തെങ്കിലും ഫ്രൂട്ട് ജുസ്സ് മതി”.
“രണ്ട് ഓറഞ്ച്, പീച്ച് പിന്നെ ക്രൻബെറിയും ചേർത്ത ജ്യൂസ് കൊണ്ടുവാ, ഇന്ദു”, പ്രിയ സ്റ്റാഫിനെ നോക്കി കൊണ്ട് പറഞ്ഞു. അവൾ തല ആട്ടികൊണ്ട് അകത്തേക്ക് പോയി. “ഞാൻ പറഞ്ഞ ജ്യൂസ് ആയിരിക്കും നല്ലത് എന്ന് തോനുന്നു. കുടിക്കാൻ സുഗമുള്ളതും ഉണർവേകുന്നതും ആയ ഒരു ജ്യൂസ് ആണ് അത്, ആദിത്യ”.
“കേട്ടിട്ട് നല്ലതാണെന്ന് തോനുന്നു”, ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു.
“പൂളിന്റെ എതിർ വശത്ത് ഉള്ള കെട്ടിടത്തിൽ ഒരു ബിസിനസ്സ് സ്യൂട്ടും അതിന്റെ മുകളിൽ രണ്ട് ഗസ്റ്റ് സ്യൂട്ട് റൂമുകളും ആണ് ഉള്ളത്. ബിസിനസ്സ് സ്യൂട്ട് ആ അറ്റത്ത് നിന്ന് തുടങ്ങി ഇവിടെ പ്രധാന മുറിയിൽ വന്ന് കൂടിച്ചേരുന്നു”. എൽദോ പറഞ്ഞു.
“ബിസിനസ്സ് സ്യൂട്ട് കുറെ വലുപ്പം ഉണ്ടല്ലോ”, ആദിത്യൻ പറഞ്ഞു.
“മനു വർമ്മ കൂടുതൽ ബിസിനസ്സും ഇവിടെ നിന്നാണ് നടത്തിയിരുന്നത്”, എൽദോ പറഞ്ഞു. “രണ്ട് ഗോപുരത്തിന്റെയും നടുക്കുള്ള നിലയിൽ താങ്കളുടെ സ്യൂട്ട് റൂമുകളുടെ അതെ വലുപ്പത്തിൽ ഉള്ള സ്യൂട്ട് റൂമുകൾ ആണ്. താങ്കളുടെ പെങ്ങമ്മാർക്ക് വേണ്ടി ഉള്ളതാണ് അത്. ആദിര വലത് വശത്തെ മുറിയിലും ആദിയ ഇടത് വശത്തെ മുറിയിലും ആയിരിക്കും ഉണ്ടാവുക”.