സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

“ഇത് തമാശ പറയണ്ട സമയം അല്ല”, ആദിത്യൻ പതിയെ പറഞ്ഞു. എന്തായാലും അവന് ഒന്ന് ചിരിക്കാതെ ഇരിക്കാൻ പറ്റിയില്ല. പ്രിയയുടെ സംസാരം അവന്റെ പിരിമുറുക്കം നന്നായി കുറച്ചു. അവളോട് പിന്നീട് ഒരു നന്ദി പറയണം എന്ന് അവൻ മനസ്സിൽ കുറിച്ചു.

ഒരു പെൺകുട്ടി ബോട്ടിന്റെ പുറത്തേക്ക് വന്ന് ക്യാപ്റ്റൻ വാൾട്ടർക്ക് കൈ കൊടുത്തു. ആദിത്യന് അവളുടെ നീളമുള്ള ചുരുണ്ട കറുത്ത മുടി കണ്ടപ്പോൾ തന്നെ ആളെ മനസ്സിലായി. ഒലീവ് നിറത്തിൽ കാൽപ്പാദം വരെ എത്തുന്ന പാന്റ്സും ഒരു അയഞ്ഞ വെള്ള ഷർട്ടും അവളുടെ ആകാര വടിവുകൾ മറച്ച് വയ്ക്കാൻ ഉതകുന്നത് ആയിരുന്നില്ല.

അവൾ തിരിഞ്ഞ് ബോട്ട് ജെട്ടിയിലേക്ക് ആദിത്യനെ നോക്കി കൊണ്ട് നടന്നു. അവൾ സൺഗ്ലാസ്സ് ഇട്ടിരുന്നു എങ്കിലും ആ കണ്ണുകൾ തന്നെ തന്നെ ആണ് നോക്കുന്നത് എന്ന് അവന് മനസ്സിലായി.

അവൻ തുപ്പൽ ഇറക്കി മുൻപിലേക്ക് നടന്നു. അവൾ അവന്റെ അടുത്തേക്ക് നടന്ന് വന്നു.

“ഹായ്”, തൊണ്ട വരണ്ട് ഇരിക്കുന്നത് കൊണ്ട് ആദിത്യന്റെ വായിൽ നിന്ന് ഒരു പതിഞ്ഞ ശബ്ദം പുറത്തേക്ക് വന്നു.

“നിങ്ങൾ ആയിരിക്കും ആദിത്യൻ, അല്ലെ?”, അവന് കൈ കൊടുത്ത് കൊണ്ട് ആദിര പറഞ്ഞു.

അവളുടെ പതിഞ്ഞ ശബ്ദം അവനെ സ്ട്രിപ്പ് ക്ലബ്ബിന്റെ ഓർമകളിലേക്ക് കൊണ്ട് പോയി.

“കാണാൻ പറ്റിയതിൽ വളരെ സന്ദോഷം”, ആദിത്യൻ പറഞ്ഞു. അവൻ പ്രിയ തുറന്ന് സംസാരിക്കാൻ പറഞ്ഞത് ഓർത്തു. “ക്ഷെമിക്കണം, ഞാൻ കുറച്ച് മാനസിക പിരിമുറുക്കത്തിൽ ആണ്”.

“ഓഹ്, നിങ്ങൾ മാത്രം അല്ല ഞാനും”, ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ അത് പറഞ്ഞപ്പോൾ ആദിത്യന് കുറച്ച് ആശ്വാസം തോന്നി.

“തുറന്ന് സംസാരിച്ചതിന് നന്ദി”, ആദിത്യൻ എൽദോയുടെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു.”ഇത് എൽദോ ഈ ദ്വീപിന്റെ മാനേജർ”.

ആദിര എല്ദോക്ക് കൈ കൊടുക്കാൻ അയാളുടെ അടുത്തേക്ക് പോയി. ആദിത്യന് അവന്റെ വയർ വീണ്ടും ഉരുണ്ട് മറിയുന്നതായി തോന്നി.

“ആദിയ”, ആദിത്യൻ അവളെ കണ്ടതും പതിയെ പറഞ്ഞു.

അവൾ ബോട്ട് ജെട്ടിയിൽ നിന്ന് ആദിത്യനെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. അവൾ കണ്ണുകൾ കൊണ്ട് തിരഞ്ഞ് അത് അവൻ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക ആയിരുന്നു ആദിത്യന് അത് ശെരിക്കും മനസ്സിലായി. അവനും അത് തന്നെ ചെയ്യുക ആയിരുന്നു. അവളുടെ നീളം കുറഞ്ഞ മുടി കാറ്റടിച്ച് അവളുടെ മുഖത്തേക്ക് വീണ് കൊണ്ട് ഇരുന്നു. ആദിയയുടെ ശരീരവും ആദിരയുടെ ശരീരം പോലെ തന്നെ തോന്നിച്ചു പക്ഷെ അവൾ ഒന്നുകൂടെ മദാലസ ആയിരുന്നു. ആദിത്യൻ നോക്കിയപ്പോൾ അവൾ കീഴ്ച്ചുണ്ട് കടിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്ന് വന്നു.

“നിങ്ങൾ ആയിരിക്കും . . . .”, ആദിത്യൻ സംസാരിച്ച് തുടങ്ങി.

“എന്നെ ആദിയ എന്ന് വിളിച്ചാൽ മതി”, ആദിയ ചിരിച്ച് കൊണ്ട് ഇടയിൽ കയറി പറഞ്ഞു. അവൻ കൈ കൊടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ അത് അവഗണിച്ച് മുൻപിലേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു.

ആദിത്യൻ എന്താണ് ചെയ്യെണ്ടത് എന്ന് അറിയാതെ ഒന്ന് ഞെട്ടുകയും ശിലപോലെ നിൽക്കുകയും ചെയ്തു. അവൾ അവന്റെ കവിളിൽ ഒരു ഉമ്മ വച്ചതിന് ശേഷം അവനെ ഇറുക്കി കെട്ടിപ്പിടിച്ചു. അവൻ പരിഭ്രമത്തോടെ പെട്ടെന്ന് അവളെയും ഒന്ന് കെട്ടിപ്പിടിച്ചു എന്ന് വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *