സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

“അതിന് ശേഷം രാത്രി ഭക്ഷണം, കുറച്ച് ഡ്രിങ്ക്സ്, പിന്നെ നിങ്ങൾക്ക് മൂന്ന് പേർക്കും ഇരുന്ന് സംസാരിച്ച് പരിജയപ്പെടാം. ഞാനും അടുത്ത് തന്നെ ഉണ്ടാവും നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം അല്ലെങ്കിൽ വെറുതെ സംസാരിക്കാം”. പ്രിയ പറഞ്ഞു.

“നന്ദി”, ആദിത്യൻ പറഞ്ഞു. അവൻ തല ആട്ടിയേനെ പക്ഷെ ശിരോ അവന്റെ ചെവിയുടെ അടുത്ത് മൂർച്ചയുള്ള കത്രിക കൊണ്ട് വെട്ടുക ആയിരുന്നു. “അപ്പോൾ ഇന്ന് രാത്രിക്ക് അത്രേ ഉള്ളു?”.

“അതെ, പക്ഷെ ഓർമ വേണം നാളെ രാവിലെ എഴുനേറ്റ് ജൂഡിന്റെ അടുത്ത് ട്രെയിനിങ്ങിന് പോകണം”, അവന്റെ മുഖം വടിയപ്പോൾ പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “രാവിലെ കൃത്യം ആറ് മണിക്ക്”.

“ഓഹ് ദൈവമേ”, ആദിത്യൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. “ഞാൻ പോയി നോക്കാം പക്ഷെ അയാൾ എന്നെ കഷ്ട്ടപ്പെടുത്തുക ആണെങ്കിൽ ഞാൻ അത് ഇട്ടെറിഞ്ഞ് വരും”.

“ഒന്നും പേടിക്കണ്ട ജൂഡ് ഒരു പാവം ആണ്”, പ്രിയ ഫോൺ എടുത്ത് അതിൽ എന്തോ നോക്കാൻ വേണ്ടി അമർത്തികൊണ്ട് ഇരുന്നു. “അത് കഴിഞ്ഞ് താങ്കൾക്ക് രാവിലത്തെ ഭക്ഷണം പെങ്ങമ്മാരുടെ കൂടെ. അതിന് ശേഷം ഒരു ബിസിനസ്സ് ബ്രീഫിങ് രണ്ട് മണിക്കൂർ നേരത്തേക്ക്. പിന്നെ ഒരു സെക്യൂരിറ്റി കൺസൾട്ടന്റിന്റെ കൂടെ ഒരു മീറ്റിംഗ്”.

“അഹ്, വട്ടൻ റോക്കി?”, വെളുക്കെ ചിരിച്ച് കൊണ്ട് അകിരോ പറഞ്ഞു.

“അതെ”, പ്രിയ തല ആട്ടികൊണ്ട് ആദിത്യനെ നോക്കി. “റോക്കി ഒരു ക്ലോസ് പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് ആണ്. അദ്ദേഹം സ്വന്തമായി ഒരു ബോഡിഗാർഡ് ടീം നടത്തുകയാണ്. അദ്ദേഹം ഇപ്പോൾ ഒരു പരുക്കിൽ നിന്ന് സുഖപ്പെടാൻ വേണ്ടി ഈ ദ്വീപിലെ ഒരു അഥിതി ആയി നിൽക്കുക ആണ്”.

“എന്ത് തരത്തിൽ ഉള്ള അപകടം?”, ആദിത്യൻ ചോദിച്ചു.

“വലത് കാലിൽ ഉള്ള ഒരു വെടിയുണ്ട കൊണ്ട് ഉണ്ടായ മുറിവ്. ഈ അടുത്ത് ഒരു കോടീശ്വരൻ ഫെർണാണ്ടസിന്റെ ദ്വീപിൽ ഒരു അപകടം ഉണ്ടായിരുന്നില്ലേ?. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വലിയ തീപിടുത്തം?”. പ്രിയ പറഞ്ഞു.

“ഞാൻ വായിച്ചിരുന്നു. ഒരു നടി ജെന്നിഫർ അല്ലെ അയാളുടെ അമ്മയെ രക്ഷിച്ചത്?, ആദിത്യൻ ആ വാർത്ത ഇന്റർനെറ്റിൽ വായിച്ചത് ഓർത്ത് കൊണ്ട് പറഞ്ഞു.

“അത് തന്നെ”, പ്രിയ തല ആട്ടി. “റോക്കി ആ നടിയുടെ ഒരു കൂട്ടുകാരൻ ആണ്. അദ്ദേഹം അവരുടെ കൂടെ ജോലി ചെയ്തിട്ട് ഉണ്ട് അവരുടെ കുടുംബത്തോടും വളരെ അടുപ്പം ഉണ്ട്. അദ്ദേഹം അവരുടെ കൂടെ ഒരു അഥിതിയായി ആ ദ്വീപിൽ ഉണ്ടായിരുന്നു”.

“അവിടെ അപ്പോൾ തീപിടിച്ചു?”, ആദിത്യൻ ചോദിച്ചു.

“അവിടെ ഒരു തട്ടികൊണ്ട് പോകൽ ശ്രമം നടന്നു”, പ്രിയ പറഞ്ഞു.

“ദൈവമേ”, ആദിത്യൻ പറഞ്ഞു. “അപ്പോൾ തീപിടുത്തം ഒരു മറ ആയിരുന്നു”.

Leave a Reply

Your email address will not be published. Required fields are marked *