അവർ ആദിത്യനെ ശരീരം ആദ്യം പരിശോധിച്ചു. ജൂഡ് പറഞ്ഞ ഇൻജെക്ഷനെ കുറിച്ച് അവൻ അവരോട് ചോദിച്ചു. അവർക്കും അതിനെ പറ്റി ഒരു എതിർ അഭിപ്രായവും ഇല്ലായിരുന്നു. അവർ അവന് ഒരു ടെറ്റനസ് ബൂസ്റ്റർ ഇൻജെക്ഷനും ഒരു ഗർഭനിരോധന ഇൻജെക്ഷനും എടുക്കണം എന്ന് പറഞ്ഞു.
“ഗർഭനിരോധന ഇൻജെക്ഷൻ?”, ആദിത്യൻ ചോദിച്ചു.
“അത് കുട്ടികൾ ഉണ്ടാവാതെ ഇരിക്കാൻ ആണുങ്ങൾക്ക് എടുക്കുന്ന ഒരു ഇൻജെക്ഷൻ ആണ്”, കാതറീന പറഞ്ഞു. “ഒരു മാസത്തേക്കേ അത് പ്രവർത്തിക്കുക ഉള്ളു. അത് കഴിഞ്ഞാൽ എല്ലാം തിരിച്ച് പഴയ സ്ഥിതിയിൽ ആവും. താങ്കൾക്ക് ലഭിക്കാൻ പോകുന്ന മസ്സിൽ ഉണ്ടാക്കാനുള്ള ഇൻജെക്ഷനും താങ്കൾ ചെയ്യുന്ന വ്യായാമവും തങ്ങളുടെ കാമ വികാരം കൂട്ടും”.
“എന്റെ കാമ വികാരം?”, ആദിത്യൻ ചോദിച്ചു. “ഇപ്പോൾ അത് പൂജ്യത്തിൽ ആണ് കിടക്കുന്നത്”.
“ഓഹ്, എന്നാൽ അതെല്ലാം വളരെ പെട്ടെന്ന് മാറും”, കാതറീന പറഞ്ഞു.
“നിങ്ങൾക്ക് ഇതിൽ ഭയങ്കര ഉറപ്പുണ്ടെന്ന് തോനുന്നു, ഡോക്ടർ”, ആദിത്യൻ ചോദിച്ചു.
“ആദിത്യ, ഞാൻ എന്റെ ജോലിയിൽ വളരെ പ്രാവിണ്യം ഉള്ളവൾ ആണ്. ഈ ദ്വീപിൽ ഉള്ള എല്ലാവരും അങ്ങനെ ആണ്”, കാതറീന വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ശുപാര്‍ശ ചെയ്യുകയാണ് തങ്ങൾ ഈ ഇൻജെക്ഷൻ എടുക്കണം. ഇത് എടുക്കുന്നത് സമര്‍ത്ഥനായ ഒരു തീരുമാനം ആണ്. താങ്കൾക്ക് ഇതുകൊണ്ട് ഒരു കുഴപ്പവും വരില്ല. അടുത്ത എട്ട് ആഴ്ച്ചകളിൽ താങ്കൾ കുട്ടികളെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?”.
“എന്ത്?, ഇല്ല”.
“പിന്നെ എന്താണ് കുഴപ്പം. ഇൻജെക്ഷൻ എടുത്തോളൂ”, കാതറീന തോൾ കൂച്ചി പറഞ്ഞ് കൊണ്ട് അടുത്തുള്ള ഒരു മുറിയിലേക്ക് പോയി.
“ഓരോ കോപ്പുകൾ”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറുകൾക്ക് ഉള്ളിൽ സംഭവിച്ച കാര്യങ്ങളെക്കാൾ പോകെ പോകെ ദിവസം കൂടുതൽ വിചിത്രമായികൊണ്ട് ഇരിക്കുകയാണ്. “പ്രിയ!”, ആദിത്യൻ ഒച്ച വച്ച് വിളിച്ചു.
“എന്താ?”, വാതിൽ തുറന്ന് അകത്തേക്ക് വന്ന് കൊണ്ട് പ്രിയ ചോദിച്ചു.
“ഡോക്ടർ പറയുന്നു ഞാൻ ഒരു ഗർഭനിരോധന ഇൻജെക്ഷൻ എടുക്കണം എന്ന്”.
“എന്നാൽ എടുക്ക്”, ഇതൊന്നും വലിയ കാര്യം അല്ല എന്ന രീതിയിൽ പ്രിയ പറഞ്ഞു. “അതിൽ എന്താ പ്രെശ്നം?”.
“ഞാൻ . . . .”
“ആദിത്യ, പെണുങ്ങൾ ഇത് കഴിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇപ്പോൾ അത് ഇൻജെക്ഷന്റെ രൂപത്തിലും വന്നു. പിന്നെ അകത്ത് വൈകുന്ന യിംപ്ലാന്റുകളും ഉണ്ട്. താങ്കൾ എന്നോട് ചോദിച്ചാൽ ആണുങ്ങൾ ഇത് ചെയ്യെണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു എന്ന് ഞാൻ പറയും”, ഇത് പറഞ്ഞ് വാതിൽ തുറന്ന് പ്രിയ പുറത്തേക്ക് പോയി.
ഡോക്ടർ കാതറീന തിരിച്ച് വന്നു. ഒരു ചെറിയ ട്രെയിൽ നാല് സിറിഞ്ചുമായി. “ഇൻജെക്ഷൻ എടുക്കട്ടേ?, ആദിത്യ”.
“ശെരി”, ആദിത്യൻ കണ്ണുകൾ പൂട്ടി സ്വയം ഓർമ്മപ്പെടുത്തി ഇത് താൽക്കാലികം മാത്രം ആണ്.