“എനിക്ക് ഇപ്പോൾ മനസ്സിലായി അവരെ കുറിച്ച് എല്ലാവർക്കും ഉള്ള മതിപ്പ് എങ്ങനെയാണ് വന്നത് എന്ന്”, ആദിത്യൻ ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു.
“അവർ താങ്കൾക്ക് വേണ്ടിയുള്ള സ്യൂട്ട് ഉണ്ടാക്കിയത് കണ്ടതിന് ശേഷം അഭിപ്രായം പറ”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നെ ബലാത്കാരം ചെയ്‍ത പോലെ ആണ് എനിക്ക് തോന്നുന്നത്”, ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“താങ്കൾ അതിനോട് താരതമ്യപ്പെട്ടോളും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “വരൂ, നമുക്ക് ഇപ്പോൾ ജൂഡിനെ കാണാൻ പോകാം”.
ജൂഡ് വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു. വളരെ സന്ദോഷവാനും ആവേശത്തോടെയും സംസാരിക്കുന്ന ഒരു ആൾ ആയിരുന്നു. അയാളോട് സംസാരിക്കുന്നത് തന്നെ ഉന്മേഷ ധായകമായി ആദിത്യന് തോന്നി. അയാൾ ദ്വീപിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. അഫ്ഗാനിസ്ഥാനിൽ മിലിട്ടറിയുടെ ഭാഗമായി ജോലി ചെയ്യുമ്പോൾ ഒരു അപകടത്തിൽ അയാളുടെ കുണ്ടിയുടെ ഒരു ഭാഗം അടർന്ന് പോയി. മിലിറ്ററി അയാൾക്ക് വേണ്ട ചികിത്സ നൽകിയെങ്കിലും അയാളുടെ പുറക് വശത്തിന്റെ ഒരു ഭാഗം ചളുങ്ങി ആണ് ഇരുന്നത്. അത് ശെരിയാക്കാൻ വേണ്ടി പണത്തിനായി ബുദ്ധിമുട്ടിയപ്പോൾ മനു വർമ്മയാണ് അയാളെ സഹായിച്ചത്.
“മനു വർമ്മ എന്റെ സർജറിക്ക് വേണ്ട മുഴുവൻ പണം കൊടുത്തു. അദ്ദേഹം ഞാൻ ഒരു ഫിസിക്കൽ ട്രെയ്നറാണെന്ന് അറിഞ്ഞപ്പോൾ എന്നെ ഇവിടെ ജോലിയിൽ നിയമിച്ചു. ഞാൻ ഇവിടെ മൂന്ന് വർഷമായി ജോലി ചെയ്യുന്നു. ഇത് ഒരു സ്വർഗ്ഗമാണു”. ജൂഡ് പറഞ്ഞു.
“അത് ശെരി ആണ്”, ആദിത്യൻ പറഞ്ഞു.
ജൂഡ് ആദിത്യന്റെ ശരീരം നോക്കിയതിന് ശേഷം അവന് പെട്ടെന്ന് ശരീരം മെച്ചപ്പെടുത്താൻ ഒരു വ്യായാമ മുറ നിശ്ചയിച്ചു. ഒരു ദിവസം മൂന്ന് നേരം വ്യായാമം ചെയ്യണം, ഭക്ഷണം ക്രമീകരിക്കണം. ആദിത്യൻ ജൂഡിൽ നിന്ന് ഇഞ്ചക്ഷനെ കുറിച്ച് മനസ്സിലാക്കി.
ആദ്യത്തെ ഇൻജെക്ഷൻ ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുകയും ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറക്കുകയും ചെയ്യും. രണ്ടാമത്തെ ഇൻജെക്ഷൻ മനു വർമ്മയുടെ ബയോളജിക്കൽ ലാബിൽ ഉണ്ടാക്കിയത് ആണ്. ശരീരത്തിലെ മസിലുകൾക്ക് ക്ഷതം സംഭവിച്ചാലോ പരിക്ക് പറ്റിയാലോ അത് പെട്ടെന്ന് ശെരിയാവാൻ ഈ ഇൻജെക്ഷൻ സഹായിക്കും. മിലിറ്ററിയിൽ ജോലി ചെയ്യുന്ന ആളുകളെ മനസ്സിൽ കണ്ട് കൊണ്ട് നിർമിച്ച് ഒരു മരുന്നാണ് ഇത്. യുദ്ധത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പെട്ടെന്ന് ശെരിയായി തിരിച്ച് യുദ്ധത്തിന് പോകാൻ വേണ്ടി ഈ മരുന്ന് സഹായിക്കും. കൂടുതൽ അപകടം പറ്റുന്നവർക്കും ഈ മരുന്ന് വളരെ പെട്ടെന്ന് അത് ശെരിയാവാൻ സഹായിക്കും. ഈ മരുന്ന് ഭക്ഷണത്തിൽ ഉള്ള പോക്ഷകങ്ങളെ വലിച്ചെടുത്ത് മസിലുകൾ പെട്ടെന്ന് വളരാൻ സഹായിക്കും. ഈ മരുന്നിനെ പറ്റി പുറം ലോകത്തിന്ന് ഒരു അറിവും ഇല്ല ഇത് തൽകാലം മിലിറ്ററി ആവശ്യത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഈ മരുന്ന് ചില ബോഡി ബിൽഡർമാരുടെ ശരീരത്തിൽ പരീക്ഷിച്ച് വളരെ നല്ല ഫലം ലഭിച്ചത് ആണ്. ആദിത്യന് ഈ മരുന്ന് ഏതെങ്കിലും തരത്തിൽ ഉള്ള സ്റ്റിറോയ്ഡ് ആണോ എന്ന് സംശയം ഉണ്ടായിരുന്നു പക്ഷെ ഒരു കുഴപ്പവും ഇല്ല എന്ന് ജൂഡ് ഉറപ്പ് നൽകിയതോടെ അവന് വിശ്വാസം ആയി.
അവർ പിന്നെ ഡോക്ടറെ കാണാൻ പോയി. ദ്വീപിലെ ഫിസിഷ്യൻ കാതറീനെ ആണ് അവർ കണ്ടത്. അവർ ഒരു നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ ആണ്. ചെറുതും എന്നാൽ ഭംഗിയുള്ളതും ആയ ചുവന്ന മുടിയാണ് അവർക്ക് ഉണ്ടായിരുന്നത്. ദ്വീപിലെ ചൂട് കൊണ്ട് എന്നപോലെ അവരുടെ കവിളുകൾ ചുവന്ന് തുടുത്ത് ഇരുന്നു.