ആദിത്യൻ കണ്ണ് തിരുമ്മി ഒരു കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു. “ശെരി”.
“ഞാൻ ഷവർ തുറന്ന് വച്ചിട്ടുണ്ട്. താങ്കൾ നേരെ ഷവറിലേക്ക് കയറിയാൽ മതി. ടവൽ കുളിമുറിയുടെ അകത്ത് തന്നെ ഉണ്ട്”, പ്രിയ കട്ടിലിൽ നിന്ന് എഴുനേറ്റ് തിരിഞ്ഞ് നിന്നു കൊണ്ട് പറഞ്ഞു. “വേഗം പോയി കുളിക്ക്”.
ആദിത്യൻ ബാത്റൂമിന്റെ നേരെ തിരിഞ്ഞ് നോക്കി. ഓവൽ ഷേപ്പിലുള്ള വെളുത്ത നിറത്തിൽ ഉള്ള ബാത്റൂമിന്റെ തറയിൽ നിന്ന് ഒരു മങ്ങിയ പ്രകാശം മുകളിലേക്ക് അടിക്കുന്നുണ്ടായിരുന്നു. “പ്രിയ, ബാത്റൂമിലെ ലൈറ്റ് തറയിൽ നിന്നാണോ അടിക്കുന്നത് അതോ എന്റെ ഉറക്കപ്പിച്ച് കാരണം എനിക്ക് തോന്നുന്നത് ആണോ?”.
“അടിപൊളി അല്ലെ?”, പ്രിയ മറുപടി പറഞ്ഞു. “വെള്ള നിറത്തിലുള്ള ചുമരുകൾ നിലത്ത് നിന്ന് വരുന്ന വെളിച്ചത്തെ എല്ലായിടത്തും ഒരുപോലെ പരത്തും അതുകൊണ്ട് തന്നെ മുഖത്ത് നിഴൽ അടിക്കില്ല”.
“കൊള്ളാം ഉഗ്രൻ ആയിട്ട് ഉണ്ട്”, ആദിത്യൻ പറഞ്ഞു. “ഞാൻ എഴുനേൽക്കാൻ പോവുകയാണ്”.
“വേഗം പോയി കുളിക്ക”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ കട്ടിലിൽ നിന്ന് എഴുനേറ്റു. താൻ നഗ്നനാണ് എന്നുള്ളതും പ്രിയ തന്നിൽ നിന്ന് വെറും ആറടി അകലത്തിൽ തിരിഞ്ഞ് നിൽക്കുക ആണെന്നും ഉള്ള പൂർണ ബോധത്തോടെ അവൻ നിന്നു. അവൻ തല കുടഞ്ഞ് കൊണ്ട് ബാത്റൂമിലേക്ക് വേഗം നടന്നു. ബാത്റൂമിന് വാതിൽ ഉണ്ടായിരുന്നില്ല. ഗ്ലാസ്സ്‌കൊണ്ട് ഉള്ള ഷവർ ചെയ്യുന്ന സ്ഥലം നല്ല വലുപ്പം ഉള്ളത് ആയിരുന്നു. ആദിത്യൻ അതിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചു. അവൻ വാതിൽ അടച്ചതും ആ ഗ്ലാസ്സുകൾ എല്ലാം പുറത്ത് നിന്ന് കാണാൻ പറ്റാത്ത രീതിയിൽ വെളുത്ത നിറം ആയി മാറി.
അകത്ത് ഉള്ള ഷവർ സാധാരണ രീതിയിൽ ഉള്ളത് ആയിരുന്നില്ല. മുകളിൽ നിന്ന് മഴപെയ്യുന്നത് പോലെ എന്നാൽ തുള്ളികൾ ചൂടുള്ളതും പതപോലെ വളരെ മൃദുവായി ശരീരത്തിൽ വന്ന് കൊള്ളൂന്നതും ആയിരുന്നു. അവന് അത് ശുദ്ധമായ ഒരു ഉണർവ് നൽകുന്ന അനുഭൂതി ഉളവാക്കി.
“താങ്കൾ കുളിക്കാൻ കയറിയോ?”.
“കയറി, ഗ്ലാസ്സ് അകത്തേക്ക് കാണാൻ പറ്റാത്ത രീതിയിൽ ആയി”, ആദിത്യൻ വിളിച്ച് പറഞ്ഞു. “ഇത് വളരെ വിചിത്രമാണ്”. പ്രിയ നടന്ന് ബാത്റൂമിന്റെ ഉള്ളിൽ കയറുന്നത് അവളുടെ ഹീലുകളുടെ ഒച്ചയിൽ നിന്ന് അവന് മനസ്സിലായി.
“അപ്പോൾ ഇതാണ് ഇനി സംഭവിക്കാൻ പോകുന്നത്”, പ്രിയ പറഞ്ഞു തുടങ്ങി.
“ഞാൻ കുളിക്കുമ്പോൾ നിങ്ങൾ ബാത്‌റൂമിൽ കയറിയോ”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. അവൻ അവിടെ ഉണ്ടായിരുന്ന ഒരു ഷവർ ജെൽ എടുത്ത് മണത്ത് നോക്കി.
“താങ്കൾക്ക് എന്നെ കാണാൻ പറ്റില്ല, എനിക്ക് താങ്കളെയും കാണാൻ പറ്റില്ല”, പ്രിയ ചൂണ്ടി കാട്ടി. “ഞാൻ വെറുതെ പുറത്ത് നിന്ന് ഒച്ച വച്ച് സംസാരിക്കണ്ടല്ലോ”.
ആദിത്യൻ ഇത് കേട്ട് തല കുടഞ്ഞു. അവൻ കുപ്പിയിൽ നിന്ന് ഷവർ ജെൽ കൈയിൽ എടുത്ത് ശരീരത്തിൽ തെക്കൻ തുടങ്ങി.
“താങ്കൾ കുളിച്ച് കഴിഞ്ഞതിന് ശേഷം നമ്മൾ ഭക്ഷണം കഴിക്കാൻ പോകും. അത് കഴിഞ്ഞ് ചൈത്ര വരും. അവളുടെ അടുത്ത് ചൂടാവാതെ ശ്രേദ്ധിക്കണം”.
“അവൾ അത്രക്ക് അസഹ്യമാണോ?”, ആദിത്യൻ വയറിലും നെഞ്ചിലും സോപ്പ് തേച്ച് കൊണ്ട് ചോദിച്ചു.