“ആദിത്യ, താങ്കൾ മനു വർമ്മയെ കുറിച്ച് ഒരു കാര്യം മനസ്സിലാക്കേണ്ടി ഇരിക്കുന്നു”, അവർ പുറത്തേക്ക് നടക്കുമ്പോൾ പ്രിയ പറഞ്ഞു. “ഞാൻ ഇത് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മനസ്സിലാക്കിയത്. എനിക്ക് അദ്ദേഹത്തെ അറിയാവുന്നിടത്തോളം കാലം, അദ്ദേഹം ആരുമായും പ്രണയത്തിൽ അകപ്പെട്ടിട്ടില്ല. അദ്ദേഹം ഓരോ സുന്ദരികളായ സ്ത്രീകളുടെ കൂടെ ഒരു സമയം ഒരു ആഴ്ച്ചയിൽ കൂടുതൽ ചിലവഴിച്ചിട്ടില്ല. ഒരു ആഴ്ച്ച ആയാൽ അദ്ദേഹം അതിൽ നിന്ന് പിൻമാറുമായിരുന്നു. അദ്ദേഹത്തിന് ആരും കൂടുതൽ അടുക്കുന്നത് ഇഷ്ടമല്ലായിരുന്നു”.
ആദിത്യൻ ബാൽക്കണിയിലുള്ള ഒരു മരക്കസേരയിൽ ഇരുന്ന് സിഗരറ്റ് കത്തിച്ച് കൊണ്ട് ആരും അറിയാത്ത ഒരു മനു വർമ്മയെ കുറിച്ച് പ്രിയ സംസാരിക്കുന്നത് അവൻ ശ്രേധിച്ച് കേട്ടു.
“എൽദോയും അഡ്വക്കേറ്റ് പ്രഭാകരനും അദ്ദേഹത്തിന് സഹോദര തുല്യർ ആയി. അദ്ദേഹം എന്നെയും ബാക്കി അസ്സിസ്റ്റന്റുകളെയും ഒരു കുടുംബാഗങ്ങളെ പോലെ പരിഗണിച്ചു. പക്ഷെ അദ്ദേഹം ഒരു പരിധിക്ക് അപ്പുറം ആരെയും അടുപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളിൽ എന്തോ സങ്കടം ഒതുക്കി വച്ചത് പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്”, പ്രിയ പറഞ്ഞു.
“ശെരി”.
“അദ്ദേഹം ഭാര്യയെ അത്രമേൽ സ്നേഹിച്ചിരുന്നു. നിങ്ങൾ ജനിച്ചതിന് ശേഷം അവർ മരിച്ചപ്പോൾ അദ്ദേഹം ആകെ തകർന്ന് പോയി. അത്കൊണ്ട് ആ വേതന വീണ്ടും അറിയാതെ ഇരിക്കാൻ അദ്ദേഹം ആരെയും കൂടുതൽ അടുപ്പിക്കാതെ ഇരുന്നു”.
“കേട്ടിട്ട് അത് ഒരു വല്ലാത്ത ജീവിതം ആയി തോനുന്നു”, ആദിത്യൻ പറഞ്ഞു.
“അദ്ദേഹത്തിന്റെ ഒരു ഒറ്റപ്പെട്ട ജീവിതം ആയിരുന്നു”, പ്രിയ പറഞ്ഞു. “അദ്ദേഹം ഒറ്റപ്പെട്ട ജീവിതം നയിക്കുക അല്ല എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അഭിനയിക്കുക ആയിരുന്നു. എനിക്ക് ഉറപ്പുണ്ട് അദ്ദേഹം ഉള്ളിൽ എരിഞ്ഞ് കൊണ്ട് ഇരിക്കുക ആയിരുന്നു. അദ്ദേഹം എന്തുകൊണ്ട് ജോലിയിൽ മാത്രം മുഴുകി ജീവിച്ചു എന്നത് മനസ്സിലാക്കാവുന്നതേ ഉള്ളു”.
“അദ്ദേഹത്തിന് എന്നെയോ ആദിയയെയോ ആദിരയെയോ ദത്ത് കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ നല്ല രീതിയിൽ വളർത്താനുള്ള ആസ്‌തി ഉണ്ടായിരുന്നു. ഭാര്യയെ നഷ്ടപ്പെടുന്നത് വളരെ വിഷമം ഉള്ള ഒരു കാര്യമാണ് എന്നാലും ഇതെല്ലം തരണം ചെയ്ത് ജീവിക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്”, ആദിത്യൻ പറഞ്ഞു.
“ആ സമയത്ത് അദ്ദേഹത്തിന് നിങ്ങളെ നല്ല രീതിയിൽ വളർത്താനുള്ള പ്രാപ്തി ഇല്ലായിരുന്നു. അദ്ദേഹം വർഷങ്ങളോളം കടക്കെണിയിൽ മുങ്ങി ഇരിക്കുക ആയിരുന്നു. ബിസിനസ്സ് അതിവേഗം വളർത്തിയെടുക്കാൻ വേണ്ടി അദ്ദേഹം വളരെ കഷ്ട്ടപ്പെട്ടിരുന്നു. സാങ്കേതിക വിദ്യയുടെ അതി പ്രസരം വന്ന് കൊണ്ട് ഇരുന്ന ആ കാലഘട്ടത്തിൽ ജോലിയിൽ നിന്ന് ശ്രെദ്ധ മാറ്റുക എന്നത് എല്ലാം അവസാനിപ്പിച്ച് പിന്തിരിയുന്നതിന് തുല്യം ആയിരുന്നു”, പ്രിയ പറഞ്ഞു.
“അദ്ദേഹത്തിന് അത് കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു”, ആദിത്യൻ പറഞ്ഞു.
“ആയിരിക്കാം”, പ്രിയ പറഞ്ഞു. “എന്തായാലും നമുക്ക് അത് ശെരിക്കും മനസ്സിലാക്കാൻ പറ്റില്ല. നമുക്ക് കൊറേ തെളിവുകൾ നിരത്തി ഒരു നിഗമനത്തിൽ എത്താം എന്ന് അല്ലാതെ മനു വർമ്മയുടെ അന്നേരത്തെ മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കാൻ പറ്റില്ല”.