അവന്റെ പുതിയ വിചിത്രമായ ജീവിതത്തിൽ വേറൊരു വിചിത്രമായ സംഭാഷണം കേട്ട് ആദിത്യൻ ഒരു പാവയെ പോലെ തല ആട്ടി.
“ഞാൻ താങ്കൾക്ക് വേറൊരു ഉദാഹരണം തരാം”, പ്രിയ പറഞ്ഞ് തുടങ്ങി. “ചില സമയങ്ങളിൽ മനു വർമ്മ പെൺകുട്ടികളെ കൊണ്ട് വരും . . . വിനോദത്തിനായി. ഞാൻ ആയിരിക്കും അതെല്ലാം ശെരിയാക്കി കൊടുക്കുന്നത്”.
“നിങ്ങൾ ഉദ്ദേശിക്കുന്നത് വേശ്യകളെ ആണോ?”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പരുഷമായി ചോദിച്ചു.
“മനു വർമ്മക്ക് കൂടെ കിടക്കാൻ പെണ്ണുങ്ങളെ കാശ് കൊടുത്ത് കൊണ്ടുവരേണ്ടി വരും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?”, പ്രിയ ചോദിച്ചു.
ആദിത്യൻ അദ്ദേഹത്തെ ടീവിയിലും മാഗസീനുകളിലും കണ്ട സമയത്തെ കുറിച്ച് ആലോജിച്ചു. ഓരോ സമയങ്ങളിലും അദ്ദേഹത്തിന്റെ കൂടെ ഒരു മോഡൽ, അല്ലെങ്കിൽ ഒരു സിനിമാ നടി, അല്ലെങ്കിൽ ഒരു പാട്ട്കാരി ഉണ്ടായിരിക്കും. അദ്ദേഹം ലോകത്തിലെ ആദ്യത്തെ നൂറ് ബാച്ചിലർമാരുടെ പട്ടികയിൽ എപ്പോഴും ഉണ്ടായിരുന്നു.
“വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്”, ആദിത്യൻ പറഞ്ഞു. “പക്ഷെ ചിലവർക്ക് അതും ഇഷ്ടമാണ്”.
“അത് ശെരി ആണ്”, പ്രിയ പറഞ്ഞു. “താങ്കൾക്ക് അങ്ങനെ ആണ് ഇഷ്ടം എങ്കിൽ ഞാൻ അത് ശെരിയാക്കി തരാം”.
“വേശ്യകൾ?”.
“അതെ”, പ്രിയ വളരെ സ്വാഭാവികമായി ഒരു ചായക്ക് പറയുന്നത് പോലെ തല ആട്ടി.
“വേശ്യകളെ ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടം അല്ല”, ആദിത്യൻ പറഞ്ഞു.
“ഞാനും അതാണ് കരുതിയത്. എനിക്ക് അതിൽ സന്തോഷമേ ഉള്ളു. എന്തായാലും വല്ല സിനിമ പ്രീമിയറുകളിലോ പൊതു പരുപാടികളിലോ പങ്കെടുക്കുമ്പോൾ കൂടെ ഒരു സുന്ദരിയായ പെണ്ണ് ഉണ്ടാവുന്നത് പ്രതിച്ഛായ കൂട്ടാൻ നല്ലത് ആണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഒരു സുന്ദരിയായ പെണ്ണ്?”.
“അതെ, ശരിക്ക് പറഞ്ഞാൽ ഒരു പബ്ലിക് ഫിഗർ. നടിമാർ, പാട്ടുകാർ, മോഡലുകൾ, ടീവി അവതാരകർ അങ്ങനെ. റിയാലിറ്റി ടീവി കാരിൽനിന്ന് നമ്മൾ സാധാരണ ഒരു അകലം പാലിച്ച് നിൽക്കും”.
“അപ്പോൾ നിങ്ങൾ അങ്ങനത്തെ കാര്യങ്ങൾ ശരിയാകുമോ”, ആദിത്യൻ ചോദിച്ചു.
“തീർച്ചയായും”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു. “ചിലപ്പോൾ അത് വെറുതെ കൂടെ നടക്കാൻ വേണ്ടിയും കുറച്ച് ഫോട്ടോകൾ എടുക്കാൻ വേണ്ടിയും മാത്രം ആയിരിക്കും. ചില സമയങ്ങളിൽ അത് ശെരിക്കും ഇഷ്ടം കൊണ്ട് ആയിരിക്കും. പിന്നെ ചില സമയങ്ങളിൽ കൂടെ കിടക്കാൻ വേണ്ടി തന്നെ ആയിരിക്കും”.
“ദൈവമേ, ഇത് ശരിക്കും വേറൊരു ലോകമാണ്”, ആദിത്യൻ പറഞ്ഞു.