സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

ആമുഖം:

നിങ്ങൾ നൽകുന്ന സ്നേഹത്തോടെയുള്ള കമന്റുകൾ ആണ് എന്നെ ഈ കഥ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.

§  സ്വർഗ്ഗ ദ്വീപ് 4  §

Swargga Dweep Part 4 | Author : Athulyan | Previous Part

 

ആദിത്യനും പ്രിയയും ബോട്ട് ജെട്ടിയിലേക്കുള്ള മരപ്പാലത്തിലേക്ക് ഇറങ്ങി. ആദിത്യനെ ആദ്യമായി ദ്വീപിലേക്ക് വരവേൽക്കാൻ ആയി എൽദോ അവന്റെ അടുത്തേക്ക് വന്നു. എൽദോ അറുപത്തിനോട് അടുത്ത് പ്രായമുള്ള നരച്ച മുടിയോട് കൂടിയ ഒരു മനുഷ്യൻ ആയിരുന്നു. അയാൾ ബഹുമാനത്തോടെ ആദിത്യന് കൈ കൊടുത്തു.

“സ്വർഗ്ഗ ദ്വീപിലേക്ക് സ്വാഗതം, മാസ്റ്റർ വർമ്മ”, എൽദോ പറഞ്ഞു.

“നന്ദി, എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി, എൽദോ”.

“എങ്കിൽ മാസ്റ്റർ ആദിത്യൻ എന്ന് തന്നെ വിളിക്കാം, എൽദോ പറഞ്ഞു. “വരൂ ഞാൻ താങ്കളുടെ താമസ സ്ഥലം കാണിച്ച് തരാം”.

ആദിത്യൻ ശെരി എന്ന രീതിയിൽ തല ആട്ടി എൽദോയുടെ പുറകെ നടന്നു. അവിടെ ഉണ്ടായിരുന്ന വേറെ നാല് പുരുഷന്മാരെയും സ്ത്രീകളെയും പരിചയപ്പെടുത്താതെ ആണ് എൽദോ മുൻപിലേക്ക് നടന്നത്. അവർ എല്ലാവരും ഒരു കരിഞ്ചുവപ്പ് നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള ഒരു പാന്റും ആണ് ധരിച്ചിരുന്നത്. അവർ ദ്വീപിലെ ജോലിക്കാർ ആണെന്ന് ആദിത്യന് മനസ്സിലായി. അവർ ആദിത്യന്റെ സാധന സാമഗ്രികൾ ബോട്ടിൽ നിന്ന് എടുത്ത് റൂമിൽ എത്തിക്കാൻ കാത്ത് നിൽക്കുക ആയിരുന്നു.

അരയുടെ പൊക്കത്തിൽ ഉള്ള മരതൂണുകളിൽ ഉറപ്പിച്ച പലകകൾ കൊണ്ട് ഉണ്ടാക്കിയ കടലിലേക്ക് നീണ്ട് കിടക്കുന്ന മരപ്പാലത്തിലൂടെ അവർ ബീച്ചിന്റെ അടുത്തേക്ക് നടന്നു.

സൂര്യൻ ഉദിച്ച് ഒരു മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ദ്വീപിലേക്ക് കടന്നതും ആദിത്യന് ചൂട് അനുഭവപ്പെടാൻ തുടങ്ങി. മരപ്പാലത്തിന്റെ ഇരു വശത്തും ചില പോസ്റ്റുകാർഡുകളിൽ കാണുന്നത് പോലെ ആദിത്യൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള നീല ജലത്താൽ സമൃദ്ധമായ കടൽ കാണാമായിരുന്നു. അതിനോട് ചേർന്നുള്ള ബീച്ചിലെ വെളുത്ത മണൽ തരികൾ ആ ബീച്ചിന് ഒരു സ്വർഗ്ഗിയ സൗന്ദര്യം പ്രധാനം ചെയ്‌തു.

മരപ്പാലം ബീച്ചിൽ ആണ് വന്ന് അവസാനിക്കുന്നത്. അവിടെ നിന്ന് കരിങ്കല്ലുകൾ പാകിയ ഒരു നടപ്പാത ദ്വീപിന് അകത്തേക്ക് പനമരങ്ങൾക്ക് ഇടയിലൂടെ വിരിച്ചത് കാണാമായിരുന്നു. എൽദോ ആ നടപ്പാതയിലൂടെ അവരെ ദ്വീപിന്റെ അകത്തേക്ക് കൊണ്ടുപോയി. “ഇതാണ് ബോട്ട് ജെട്ടിയിൽ നിന്ന് ദ്വീപിലേക്കുള്ള പ്രധാന നടപ്പാത, മാസ്റ്റർ ആദിത്യൻ”, നടന്ന് കൊണ്ട് ഇരിക്കുമ്പോൾ എൽദോ ആദിത്യനോട് പറഞ്ഞു. “കുറെ നടപ്പാതകൾ ദ്വീപിന്റെ പല ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഈ പ്രധാന നടപ്പാതയിൽ നിന്ന് പോകുന്നുണ്ട്. ഞാൻ ഇപ്പോൾ എന്തായാലും അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. കുന്നിന് മുകളിലുള്ള പ്രധാന വീട്ടിലേക്ക് ആണ് നമ്മൾ ഇപ്പോൾ പോകുന്നത്”.

ബീച്ചിൽ നിന്ന് പ്രധാന വീട്ടിലേക്കുള്ള നടപ്പാത കുറച്ച് കുത്തനെ ഉള്ളത് ആയിരുന്നു എങ്കിലും പടികളുടെ ആവശ്യം ഉണ്ടായിരുന്നില്ല. പനമരങ്ങളെ താണ്ടി അവർ അകത്തേക്ക് കടന്നു. ആ പനമരങ്ങൾ ഉയർന്ന് നടപ്പാതകളിലേക്ക് ചാഞ്ഞ് നടവഴിയിൽ ആകെ ഒരു തണൽ വിരിച്ചിരുന്നു.

“കുറച്ച് വേഗത്തിൽ നടക്കു, മാസ്റ്റർ ആദിത്യ”, ധൃതിയിൽ നടക്കുന്നതിന് ഇടയിൽ എൽദോ ആദിത്യനോട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി അവൾ തല ആട്ടികൊണ്ട് വേഗത്തിൽ നടക്കാൻ ആംഗ്യം കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *