പ്രിയ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “താങ്കൾ എൽദോയെ പരിചയപ്പെടും. അയാൾ താങ്കളെ പ്രധാന വീട്ടിലേക്ക് കൊണ്ട് പോകും താങ്കളുടെ സ്യുട്ട് റൂം കാണിച്ച് തരും. കുറച്ച് സമയം ദ്വീപിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കും. ഈ സമയം കൊണ്ട് താങ്കളുടെ സാധങ്ങൾ എല്ലാം താങ്കളുടെ റൂമിൽ എത്തിയിട്ട് ഉണ്ടാവും. താങ്കളുടെ പെങ്ങമ്മാർ എത്തിച്ചേരുന്നതിന് മുൻപായി താങ്കൾക്ക് എട്ട് മണിക്കൂർ സമയം ഉണ്ട്”.
“അവർ രണ്ടു പേരും വരുന്നുണ്ടോ?”, വക്കീൽ അവരുടെ അടുത്ത് എന്തൊക്കെ പറഞ്ഞു കാണും എന്ന് ചിന്തിച്ച് കൊണ്ട് ആദിത്യൻ ചോദിച്ചു.
“ഓഹ്, ഞാൻ അത് പറഞ്ഞില്ല അല്ലെ?”, പ്രിയ ക്ഷേമാപണത്തോടെ പറഞ്ഞു. “ക്ഷെമിക്കണം ആദിത്യ, അവർ രണ്ടു പേരും വരുന്നുണ്ട്”.
“ശെരി”, അവരെ കാണാൻ പോകുന്നു എന്ന് അറിഞ്ഞതിൽ അവന് സന്ദോഷം ഉണ്ട് എന്നാൽ പഴയ കാര്യങ്ങൾ ഓർത്ത് കുറച്ച് ഭയവും ഉണ്ട്.
“ആദിത്യ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ”, പ്രിയ അവന്റെ അടുത്തേക്ക് വന്ന് പതുക്കെ ചോദിച്ചു.
“പറയൂ”.
“അത് ഇനിയും സംഭവിക്കാൻ പാടില്ല എന്ന് താങ്കൾക്ക് അറിയാലോ അല്ലെ?”, അവൾ ഒച്ച തീരെ കുറച്ച് ചോദിച്ചു. “ഞാൻ ഉദ്ദേശിച്ചത് താങ്കളെയും ആദിയയെയും കുറിച്ചാണ്”.
“എനിക്കറിയാം”, ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. “എന്നെ വിശ്വാസിക്ക് എനിക്ക് നല്ലപോലെ അറിയാം. അല്ലെങ്കിൽ തന്നെ ഇത് ആകെ ഉരുണ്ട് മറിഞ്ഞ് ഒരു തലവേദന പിടിച്ച അവസ്ഥ ആണ്”.
“നല്ലത്, എനിക്ക് . . . . താങ്കൾ അത് മനസ്സിലാക്കി എന്ന് ഉറപ്പ് വരുത്തണം ആയിരുന്നു”.
“എനിക്ക് ശെരിക്കും മനസ്സിലായി”. ആദിത്യൻ പറഞ്ഞു.
“ശെരി, എന്നാൽ നമുക്ക് പുറത്തേക്ക് ഇറങ്ങാം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “സ്വർഗ്ഗ ദ്വീപിലേക്ക് സ്വാഗതം. താങ്കളുടെ ബാക്കിയുള്ള സമയ ക്രമങ്ങൾ നമുക്ക് പിന്നീട് തീരുമാനിക്കാം”.
“ശെരി”, ആദിത്യൻ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.
(തുടരും …..)
സ്നേഹപൂർവ്വം അതുല്യൻ.