“ആദിത്യ വർമ്മ”, ഒരു കൈ അയാൾക്ക് നേരെ നീട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.
“ക്യാപ്റ്റൻ വാൾട്ടർ”, ആദിത്യന്റെ കൈയിൽ മുറുക്കെ പിടിച്ച് കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ കൈ കൊടുക്കൽ വളരെ ശക്തിയുള്ളത് ആയിരുന്നു. “എന്റെ കൂടെ വരൂ”.
അയാൾ തിരിഞ്ഞ് നടന്നതും ആദിത്യൻ കൈ തിരുമ്മാൻ തുടങ്ങി പ്രിയ ഇത് കണ്ട് ചിരിക്കുക ആയിരുന്നു. അവർ രണ്ടും ക്യാപ്റ്റന്റെ പുറകെ ഒരു മരം കൊണ്ട് ഉണ്ടാക്കിയ കടൽ പാലത്തിന് മുകളിലൂടെ നടന്നു. അതിന്റെ അറ്റത്ത് ആദിത്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു ബോട്ട് കണ്ടു.
അത് സാധാരണ യാത്ര ബോട്ട് പോലെ അല്ല ഉണ്ടായിരുന്നത് പക്ഷെ രണ്ട് ബോട്ടുകൾക്ക് മുകളിൽ ഉണ്ടാക്കിയ ഒരു ചങ്ങാടം പോലെ ഉണ്ടായിരുന്നു. അത് രണ്ട് സ്പീഡ് ബോട്ടുകൾ വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ട് അതിന്റെ ബോഡി ഉണ്ടാക്കാൻ ഫെറാറിക്ക് കൊടുത്തത് പോലെ ഉണ്ടായിരുന്നു. ആ രണ്ട് ബോട്ടുകളുടെ മുകളിൽ ഒരു വലിയ ക്യാബിൻ അതിൽ താഴെ നിന്ന് മുകളിലേക്ക് ചെരിച്ച് തുറക്കാൻ പറ്റുന്ന ജനാലകൾ ഉണ്ടായിരുന്നു. ഈ ക്യാബിനിനു മുകളിൽ ഒരു ചെറിയ ഇരിക്കാൻ പറ്റുന്ന ഇടം ഉണ്ടായിരുന്നു. മുഴുവൻ ബോട്ടും ഒരു മെറ്റാലിക് ചാര നിറം അടിച്ചിരുന്നു. ബോട്ട് അതിവേഗം ഓടിക്കാൻ പറ്റിയ ഒന്നാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകുമായിരുന്നു.
“ഇതിന് ഞാൻ പേര് ഇട്ടിരിക്കുന്നത് ബെർഡി എന്നാണ്”, ക്യാപ്റ്റൻ വാൾട്ടർ പറഞ്ഞപ്പോൾ ആദിത്യൻ ചിരിച്ചു. “എന്താ ചിരിച്ചത്?”.
“ഒന്നും ഇല്ല, ക്യാപ്റ്റൻ”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ഞാൻ ഈ ബോട്ടിന് ഇത്തിരി ഭയങ്കരം ആയ പേര് ഉണ്ടാവും എന്ന് വിജാരിച്ചു. കാണാൻ ഇത്രയും ഗംബീര്യമായ ബോട്ട് അല്ലെ”.
“താങ്കൾക്ക് എന്റെ ബെർഡിയെ അറിയില്ല”, ക്യാപ്റ്റൻ വാൾട്ടർ ചിരിച്ചു.
പ്രിയയും ആദിത്യനും ബോട്ടിലേക്ക് കയറി. രണ്ട് സെക്യൂരിറ്റി കാരും കുറച്ച് സമയങ്ങൾക്ക് ശേഷം അവരുടെ ബാഗുമായി ബോട്ടിൽ കയറി. ആദിത്യനും പ്രിയയും ക്യാബിനിൽ ഉള്ള സോഫയിൽ സ്ഥാനം പിടിച്ചപ്പോൾ ബോട്ടിലെ രണ്ട് സഹായികൾ സെക്യൂരിറ്റികളെ ക്യാബിനിന്റെ അകത്തേക്ക് കൊണ്ടുപോയി.
“താങ്കൾക്ക് കടൽ യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ?, ആദിത്യ”, പ്രിയ ചോദിച്ചു.
“അറിയില്ല”, അവൻ പറഞ്ഞു. “ഞാൻ കടലിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല”.
“ശെരി, താങ്കൾ ഈ ഗുളിക കഴിക്ക്”, അവളുടെ ബാഗിൽ നിന്ന് ഒരു വെളുത്ത കുപ്പി എടുത്ത് ഗുളിക ആദിത്യന് നേരെ നീട്ടികൊണ്ട് പ്രിയ പറഞ്ഞു. ഒരു ഗുളിക എടുത്ത് കഴിച്ച് കൊണ്ട് പ്രിയ പറഞ്ഞു. “ഇത് ശർദിക്കാതെ ഇരിക്കാനുള്ള മരുന്നാണ്”.
“ഇത് നിങ്ങളുടെ ആണോ?”.
“അതെ”, അവൾ തല ആട്ടി. “എനിക്ക് ബോട്ടിൽ കയറിയാൽ അത് കഴിച്ചെ പറ്റു”.
“ഈ ബോട്ട് ഒരു സംഭവം ആണ്”, പ്രിയ ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ പറഞ്ഞു. “ഇത് ഓടിച്ച് തുടങ്ങുബോൾ ഇരിക്കുന്നത് ആണ് നല്ലത്”.
“നമുക്ക് മുകളിലേക്ക് പോയാലോ?”, ആദിത്യൻ ചോദിച്ചു. അവന് ഈ ബോട്ട് വളരെ ഇഷ്ടമായി. മുകളിൽ കയറി അത് മുഴുവനായി നോക്കി കാണാൻ അവന് കൊതിയായി.
“ശെരി”, പ്രിയ തല ആട്ടി. അവർ ക്യാബിനിന്റെ പുറകിലേക്ക് പോയി മുകളിലേക്കുള്ള പടികൾ കയറി.
“യാത്ര സുഖകരം ആക്കാൻ വന്നതാണോ?”, മുകളിൽ എത്തിയപ്പോൾ ക്യാപ്റ്റൻ വാൾട്ടർ ചോദിച്ചു. അയാൾ ബോട്ട് നിയന്ദ്രിക്കാൻ ഉള്ള ഒരു വലിയ സാമഗ്രികളുടെ മുൻപിൽ ഇരിക്കുക ആണ്. അയാളുടെ ഒരു കൈയിൽ സ്റ്റീയറിങ് വീലിലും മറ്റൊരു കൈയിൽ ഒരു വലിയ ലിവറും ഉണ്ടായിരുന്നു. “നമ്മൾ യാത്ര തുടങ്ങാൻ പോവുകയാണ്”.
“ആദിത്യന് നിങ്ങൾ ഇത് സ്റ്റാർട്ട് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയണം, ക്യാപ്റ്റൻ”, പ്രിയ പറഞ്ഞു. അവളുടെ സംസാരത്തിൽ ഒരു കുസൃതി ആദിത്യൻ തിരിച്ചറിഞ്ഞു.