“ശെരി”, ആദിത്യൻ ഐപാഡ് വായിക്കാൻ നോക്കി പിന്നെ മനസ്സ് മാറി ഭക്ഷണം വൈക്കുന്നിടത്ത് പോയി കോഫി ഉണ്ടാക്കാൻ നോക്കി. കോഫി മെഷീനിൽ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി വന്നപ്പോളേക്കും പ്രിയ കുളിച്ച് കഴിഞ്ഞ് അവന്റെ അരികിൽ വന്നു. അവൾ ഒരു തവിട്ട് നിറത്തിൽ ഉള്ള പാന്റും ഒരു വെള്ള ഷർട്ടും അതിന്റെ മുകളിൽ ഒരു വെള്ള കൈ ഇല്ലാത്ത കോട്ടും ആണ് ധരിച്ചിരുന്നത്.
“താങ്കൾ കോഫി ഉണ്ടാക്കുക ആയിരുന്നോ?”, മുടി ഒരു ടവൽ വച്ച് തുടച്ച് കൊണ്ട് അവൾ ചോദിച്ചു.
“അതെ, കോഫി ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന് ഞാൻ ഇപ്പോൾ കണ്ട് പിടിച്ചതെ ഉള്ളു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിങ്ങൾക്ക് ഏത് തരം കോഫി ആണ് വേണ്ടത്?”.
“യെക്സ്‌പ്രെസോ, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ?”.
ആദിത്യൻ തല ആട്ടി കോഫി ഉണ്ടാക്കാൻ തുടങ്ങി ആ സമയം കൊണ്ട് പ്രിയ മുടി തോർത്തി കഴിഞ്ഞു. അവൻ രണ്ട് പേർക്കും വേണ്ടിയുള്ള കോഫി ഉണ്ടാക്കി കഴിയുബോളെക്കും പ്രിയ ഒരു പാത്രത്തിൽ കുറച്ച് സ്നാക്സ് എടുത്ത് വച്ചു.
“ബ്രീക്ഫസ്റ്റ് റെഡി ആയി”, അവൾ ക്യാബിനിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
ആദിത്യൻ അവളുടെ കൂടെ ഇരുന്ന് ഒരു ചെറി മഫിൻ കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ അവൻ ആലോചിച്ചു തന്റെ ജീവിതം എന്ത് വിചിത്രമായി ആണ് മാറിയത്. ഇവിടെ ഞാൻ ഒരു പ്രൈവറ്റ് ജെറ്റിൽ ഒരു കാണാൻ സുന്ദരി ആയ തന്റെ പുതിയ അസ്സിസ്റ്റന്റിന്റെ കൂടെ ഇരുന്ന് യാത്ര ചെയുന്നു. അവൾ ഒരു കൈ കൊണ്ട് മൊബൈലിൽ ഇമെയിൽ നോക്കുന്നു മറ്റേ കൈ കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ട് ഇരിക്കുന്നു.
“ഈ വിചത്ര സംഭവങ്ങൾ ഇന്നലത്തെ കൊണ്ട് തീരില്ല എന്നാ തോന്നുന്നത്?”, അവൻ മുറുമുറുത്തു.
“എന്താ ആദിത്യ?, ഞാൻ കേട്ടില്ല”.
“ഒന്നുമില്ല, ഞാൻ ആലോജിച്ചത് കുറച്ച് ഉറക്കെ ആയി പോയതാ”.
അവൻ ഭക്ഷണം കഴിച്ച് കോഫി കുടിച്ച് കഴിഞപ്പോൾ കുളിക്കാൻ തീരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു. അവൻ പെട്ടെന്ന് കുളിച്ച് പുറത്ത് ഇറങ്ങിയപ്പോൾ പ്രിയ അവന് ഇടാനുള്ള ഉടുപ്പുകൾ എടുത്ത് വച്ചിരുന്നു. ഒരു കടും നീല നിറത്തിലുള്ള ജീൻസ്, ഒരു കറുത്ത ബൂട്ട്, ഒരു കറുത്ത ലൂസായ ഷർട്ട്, ഒരു ലെതർ ബെൽറ്റ്, പിന്നെ ഒരു സൺഗ്ലാസും.
അവൻ അത് എടുത്ത് ബാത്‌റൂമിൽ പോയി ഉടുപ്പ് മാറ്റി തിരിച്ച് വന്ന് കസേരയിൽ ഇരുന്നു.
“നല്ല സമയം, നമ്മൾ ലാൻഡ് ചെയ്യാൻ പോവുകയാണ്”, അവൾ മൊബൈലിൽ തന്നെ ശ്രേധിച്ച് കൊണ്ട് ആദിത്യനോട് പറഞ്ഞു. അവൾ മുടി ഒരു പോണിടെയ്ൽ ആയി കെട്ടി വച്ചിരുന്നു. മേക്കപ്പ് എല്ലാം അണിഞ്ഞ് അവളുടെ സാധനങ്ങൾ എല്ലാം ഒതുക്കി പാക്ക് ചെയ്ത വച്ചിരുന്നു.
ആദിത്യൻ സീറ്റ്ബെൽറ്റ് ഇട്ടു. അവന് ഒരു പുകവലിക്കണം എന്ന് തോന്നി. “ജെറ്റിൽ നിന്ന് ഇറങ്ങാൻ കാത്തിരിക്കുകയാ ഒരു പുക വലിക്കണം”.
“താങ്കൾക്ക് ഇതിനകത്ത് ഇരുന്ന് വലിക്കായിരുന്നല്ലോ. ഇത് ഒരു പ്രൈവറ്റ് ജെറ്റ് ആണ് താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശെരിയാ, പക്ഷെ നിങ്ങൾ വലിക്കില്ലല്ലോ, പാസ്സീവ് സ്‌മോക്കിങ് ആരോഗ്യത്തിന് ഹാനികരം ആണ്”, അവൻ ചൂണ്ടി കാട്ടി.
“ഞാൻ പുറത്ത് പാർട്ടി ചെയ്യുബോൾ പുക വലിച്ച് കൊണ്ടേ ഇരിക്കും”, പ്രിയ പറഞ്ഞു. “താങ്കൾ വലിച്ചോ എനിക്ക് പ്രെശ്നം ഇല്ല”.